Month: September 2023
-
Crime
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ആദ്യ പരാതിക്കാരന്‍ വധഭീഷണിമൂലം രാജ്യംവിട്ടു
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയില്‍ ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടയാള്‍ വധഭീഷണി കാരണം രാജ്യം വിട്ടു. സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടാണ് (40) സകുടുംബം വിദേശത്തേക്ക് രക്ഷപ്പെട്ടത്. കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് 2017-ല്‍ സുജേഷ് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, സുജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സുജേഷിന് ഭീഷണിയെത്തി. ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സുജേഷ് 2019 സെപ്റ്റംബര്‍ 25-ന് ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെട്ടിരുന്നു. വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സുജേഷിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കാണിച്ചിരുന്നു. പരാതികള്‍ പാര്‍ട്ടി അവഗണിച്ചതിലും ബാങ്കില്‍ തട്ടിപ്പ് തുടരുന്നതിലും പ്രതിഷേധിച്ച് സുജേഷ് 2021 ജൂണ്‍ 14-ന് ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പുസമരവും നടത്തി. അതോടെ പാര്‍ട്ടിയിലും എതിര്‍പ്പ് രൂക്ഷമായി. കുത്തിയിരുപ്പുസമരത്തെ തുടര്‍ന്നാണ് ജൂലൈ 14-ന് ഇരിങ്ങാലക്കുട പോലീസില്‍ ബാങ്ക് സെക്രട്ടറി…
Read More » -
Local
എതിരില്ലാതെ മുഴുവൻ സീറ്റുകളും നേടി വനിതകൾ, എളേരിത്തട്ട് ഇ.കെ നായനാർ ഗവ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് എസ് എഫ് ഐ
കാഞ്ഞങ്ങാട്: എളേരിത്തട്ട് ഇ.കെ നായനാർ ഗവ. കോളജ് യൂണിയനിൽ ഇനി വനിതകൾ മാത്രം. തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വനിതകളെ മാത്രമാണ് ഇത്തവണ ഇവിടെ എസ് എഫ് ഐ മത്സരിപ്പിച്ചത്. എട്ടു മേജർ സീറ്റിലും 10 മെെനർ സീറ്റുകളിലുമാണ് വനിതാ സ്ഥാനാർഥികൾ വിജയിച്ചത്. ശ്രേയ ജയൻ (ചെയർമാൻ), ആർ അഞ്ജു (വൈസ് ചെയർമാൻ), ആര്യ രാഘവൻ (ജെനറൽ സെക്രട്ടറി), നന്ദന മോഹൻ (ജോയിന്റ് സെക്രടറി), ടി വി മേഘ (കൗൺസിലർ), സാനിയ പ്രകാശ് (മാഗസിൻ എഡിറ്റർ), അഞ്ജന വിശ്വനാഥ് (ഫൈൻ ആർട്സ് സെക്രട്ടറി), സി അരുണിമ (സ്പോർട്സ് ക്യാപ്റ്റൻ) എന്നിവർ മേജർ സീറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ടു. ഷിയ സുരേഷ്, ടി ശരണ്യ, പി കെ ദിവ്യ, അക്ഷയ സന്തോഷ്, സി അശ്വതി, പി വി സനുഷ (അസോസിയേഷൻ സെക്രട്ടറി), ലിമിയ തോമസ്, പി വി നിയ, കെ എം ആദിത്യ, എം അനഘ…
Read More » -
Health
കുതികാൽ വേദന: അറിയേണ്ടതെല്ലാം
കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിൽ അതിനെ കാൽകേനിയൽ സ്പർ എന്ന് പറയും.പല കാരണങ്ങൾ കൊണ്ടും ഇത് വരാം.എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി.കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നത്. യൂറിക് ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും.നല്ലൊരു അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.
Read More » -
India
ബാങ്ക് അക്കൗണ്ടില്‍ 9,000 കോടി രൂപ! പരാതിയുമായി ചെന്നൈയിലെ ടാക്‌സി ഡ്രൈവര്‍
ചെന്നൈ: തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ടാക്‌സി ഡ്രൈവര്‍ രാജ്കുമാര്‍ കമ്മിഷണര്‍ക്കു പരാതി നല്‍കി. ബാങ്കിന്റെ സാങ്കേതികപ്പിഴവിനെ തുടര്‍ന്നാണു കഴിഞ്ഞ 9നു രാജ്കുമാറിന്റെ അക്കൗണ്ടില്‍ 9000 കോടി രൂപ എത്തിയത്. അരമണിക്കൂറിനുള്ളില്‍ തമിഴ്‌നാട് മര്‍ക്കന്റയില്‍ ബാങ്ക് അധികൃതര്‍ വിളിച്ച് പണം അബദ്ധത്തില്‍ അയച്ചതാണെന്നു അറിയിച്ചിരുന്നു. എന്നാല്‍, ഇതിനോടകം 21,000 രൂപ രാജ്കുമാര്‍ മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. പിന്നാലെ, ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാള്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. ഒടുവില്‍ ഇരു വിഭാഗവും പരസ്പര ധാരണയിലെത്തിയാണു പ്രശ്‌നം അവസാനിപ്പിച്ചത്.
Read More » -
NEWS
ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ
ബെയ്ജിംഗ്:ചൈനയിലെ ഹ്വാംഗ്ചോയില്‍ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിലും തുഴച്ചിലിലും വെളളിമെഡലുകളാണ് നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യയുടെ മെഹുലി ഘോഷ്, ആഷി ചൗസ്കി, റമിത എന്നിവരടങ്ങിയ ടീമിന് വെളളി ലഭിച്ചത്. തുഴച്ചിലില്‍ അര്‍ജുൻ ലാല്‍, അരവിന്ദ് സഖ്യത്തിനാണ് വെള്ളി ലഭിച്ചത്. ലൈറ്റ് വെയിറ്റ് സ്കള്‍സ് വിഭാഗത്തിലാണ് ഇവരുടെ മെഡല്‍ നേട്ടം. ഷൂട്ടിംഗില്‍ മെഹുലി ഘോഷും റമിതയും ഫൈനലില്‍ എത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലും ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. ബംഗ്ളാദേശിനെയാണ് തോല്‍പ്പിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലും തുഴച്ചിലിലും ചൈനയ്ക്കാണ് സ്വര്‍ണം. ഇന്നലെയാണ് വൻകരയുടെ കായിക വസന്തത്തിന്റെ വിസ്മയച്ചെപ്പ് തുറന്ന് ഹ്വാംഗ്ചോയില്‍ 19-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റി തലവൻ തോമസ് ബാക്ക്, ഏഷ്യൻ ഒളിമ്ബിക് കൗണ്‍സില്‍ ആക്ടിംഗ് പ്രസിഡന്റും ഇന്ത്യക്കാരനുമായ രാജാ രണ്‍ധീര്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി. അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക്…
Read More » -
Kerala
പൊലീസിന്റെ ഷൂട്ടിങ് പരിശീലനം പാളി; അയലത്തെ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട തുളച്ചുകയറി. നാട്ടകത്ത് ശനിയാഴ്ച ജില്ലാ പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്. പോളിടെക്‌നിക് കോളേജിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൗണ്ടിലാണ് പരിശീലനം. സമീപത്തുള്ള ഉള്ളാട്ടില്‍ എന്ന വീട്ടിലേക്കാണ് വെടിയുണ്ട തുളച്ചുകയറിയത്. ഈ സമയത്ത് മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശി സോണിയും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ സോണിയുടെ ഭാര്യ ജിന്‍സിയും മക്കളായ അല്‍ക്കയും ആത്മികയും വീട്ടിലുണ്ടായിരുന്നു. ജനചില്ല് തുളച്ചാണ് വെടിയുണ്ട് വീടിനുള്ളില്‍ പതിച്ചത്. ശബ്ദംകേട്ട് ഇതേ മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന അല്‍ക്ക അമ്മയോട് വിവരംപറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജനല്‍ ചില്ല് പൊട്ടിയത് കാണുന്നത്. മുറിക്കുള്ളില്‍ വെടിയുണ്ടയും കണ്ടെത്തി. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില്‍നിന്ന് പോലീസ് വെടിയുണ്ട കണ്ടെടുത്തു. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലില്‍ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അനുമതിയില്ലാതെയാണ് പൊലീസിന്റെ പരിശീലനമെന്നും…
Read More » -
Kerala
പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കെതിരെ രാജു ഏബ്രഹാമിനെ ഇറക്കാൻ സിപിഐഎം നീക്കം
പത്തനംതിട്ട:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ രാജു ഏബ്രഹാമിനെ ഇറക്കാൻ സിപിഐഎം നീക്കം.കോൺഗ്രസിനായി ആന്റോ ആന്റണി മൂന്നാമതും മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നീക്കം. റാന്നിയിൽ തുടർച്ചയായി അഞ്ച് തവണ എംഎൽഎയായി ഇരുന്ന ആളാണ് രാജു ഏബ്രഹാം.കോൺഗ്രസ് കുത്തക മണ്ഡലമായ റാന്നി പിടിച്ചെടുത്ത അദ്ദേഹം തുടർച്ചയായ 25 വർഷമാണ് ഇവിടെ എംഎൽഎയായത്.കഴിഞ്ഞ തവണ റാന്നി സീറ്റ് കേരള കോൺഗ്രസിന് (എം) കൈമാറിയതോടെയാണ് അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നത്.നിലവിൽ കേരള കോൺഗ്രസ് എമ്മിന്റെ അഡ്വ.പ്രമോദ് നാരായനാണ് ഇവിടുത്തെ എംഎൽഎ. നിലവിൽ സംഘടനാ ചുമതലയുമായി പത്തനംതിട്ടയിലുളള തോമസ് ഐസക്കിന്റെ പേരും ഇവിടെ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ എറണാകുളത്ത് മത്സരിപ്പിക്കുമെന്നാണ് സൂചന.ലീഗ് ശക്തി ദുര്‍ഗങ്ങളില്‍ അട്ടിമറി വിജയം നേടിയിട്ടുളള കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കണം എന്നതും ചര്‍ച്ചയിലുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാരായി അറിയപ്പെടുന്ന ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവരെയടക്കം മത്സരരംഗത്തിറക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.ഇവര്‍ക്കൊപ്പംടി വി രാജേഷ്, ചിന്താ ജെറോം,…
Read More » -
Crime
വിദ്യാര്‍ഥി കുളത്തില്‍ മരിച്ചനിലയില്‍; കുളിക്കാന്‍ കൊണ്ടുപോയ ബന്ധു കസ്റ്റഡിയില്‍
തിരുവനന്തപുരം: കല്ലമ്പലത്ത്് ആറാം ക്ലാസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തെറ്റിക്കുളം കാഞ്ഞിരംവിള വൈഷ്ണവ് നിവാസില്‍ പരേതനായ പ്രകാശ് – പ്രിന്‍സി ദമ്പതിമാരുടെ മകന്‍ വൈഷ്ണവ് (12) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഒറ്റൂര്‍ മാമ്പഴക്കോണം ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. വെള്ളിയാഴ്ച ബന്ധു കുട്ടിയേയും കൊണ്ട് കുളത്തിലേക്ക് കുളിക്കാന്‍ പോയതായി മാതാവ് പറയുന്നു. തിരികെ കുട്ടിയെ കൂട്ടാതെയാണ് ബന്ധു എത്തിയതെന്നും പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സഹോദരന്‍: കണ്ണന്‍.
Read More » -
NEWS
ഖലിസ്ഥാന്‍ ഭീകരന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്ക്; സ്ഥരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡര്‍
ഒട്ടാവ: ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്കു പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോച്ചന്‍. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങള്‍ കൈമാറിയത്. ഇതിനു പിന്നാലെയായിരുന്നു കനേഡിയന്‍ പാര്‍ലമെന്റില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ വെളിപ്പെടുത്തലെന്നും യുഎസ് അംബാസഡര്‍ കനേഡിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഫൈവ് ഐസ് സഖ്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് കാനഡ പ്രധാനമന്ത്രിക്കു പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സഹായകമായത്.’ കനേഡിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ യുഎസ് അംബാസഡര്‍ വ്യക്തമാക്കി. അതേസമയം, കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍ യുഎസ് ഉള്‍പ്പൈടയുള്ള സഖ്യരാജ്യങ്ങളോട് കാനഡ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടതായി നേരത്തെ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ഡേവിഡ് കോച്ചന്‍ പറഞ്ഞതായി കനേഡിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഫൈവ് ഐസ് സഖ്യത്തിലുള്ളത്. സെപ്റ്റംബര്‍ പതിനെട്ടിനാണ് കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വിഘടനവാദി നേതാവുമായ ഹര്‍ദീപ്…
Read More » -
NEWS
വേലയ്ക്ക് കൂലി കൊടുക്ക് മുതലാളീ! ശമ്പളം വൈകിയാല്‍ മലയാളത്തിലും പരാതിപ്പെടാം; നടപടി ശക്തമാക്കി യുഎഇ
അബുദാബി: കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. മലയാളം, ഇംഗ്ലീഷ്, അറബിക്, ഉറുദു, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി, നേപ്പാളി, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളില്‍ പരാതിപ്പെടാം. രാജ്യത്തെ തൊഴിലാളികളുടെ ശമ്പളം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. പിഴ ശിക്ഷയ്ക്കു പുറമേ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യഥാസമയം ശമ്പളം നല്‍കിയില്ലെങ്കില്‍ വന്‍തുക പിഴ ചുമത്തും. വിസ പുതുക്കല്‍, അനുവദിക്കല്‍ ഉള്‍പ്പെടെ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയും ചെയ്യും. നിയമംലംഘിക്കുന്നത് ആവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. നിശ്ചിത തീയതിക്കകം ശമ്പളം നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താല്‍ യഥാസമയം പരാതിപ്പെടണമെന്ന് മന്ത്രാലയം ജീവനക്കാരോട് അഭ്യര്‍ഥിച്ചു. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴിയാണ് ശമ്പളം നല്‍കേണ്ടത്. തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയ തീയതിയിലോ…
Read More »