Month: September 2023

  • Kerala

    പതിനഞ്ചുകാരനെ പീഡിപ്പിച്ചകേസിൽ വയോധികൻ അറസ്റ്റിൽ 

    കണ്ണൂർ: മൊകേരിയിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചകേസിൽ വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ്(70) പാനൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ പാനൂരിലെ വ്യാപാര സ്ഥാപനത്തിൽ വെച്ചും സുഹൃത്തിന്റെ വീട്ടിൽ വെച്ചും പല തവണ ക്രൂരമായി ലൈംഗീക അതിക്രമത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.   ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

    Read More »
  • Kerala

    ശബരിമലയില്‍ ശ്രീരാമസ്തംഭം സ്ഥാപിക്കാനൊരുങ്ങി ശ്രീരാമജന്മഭൂമി ട്രസ്റ്റ്

    തിരുവനന്തപുരം: ശബരിമലയില്‍ ശ്രീരാമസ്തംഭം സ്ഥാപിക്കാനൊരുങ്ങി ശ്രീരാമജന്മഭൂമി ട്രസ്റ്റ്. അയോധ്യ മുതല്‍ രാമേശ്വരം വരെ സ്ഥാപിക്കുന്ന സ്തംഭങ്ങളിലൊന്നാണ് ശബരിമലയില്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.  രാജ്യത്തുടനീളം 290 ശ്രീരാമസ്തംഭങ്ങളാകും സ്ഥാപിക്കുക. ഇതിലൊന്ന് ശബരിമലയില്‍ സ്ഥാപിക്കാനാണ് രാമജന്മഭൂമി ട്രസ്റ്റിന്റെ തീരുമാനം. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന ശബരി ആശ്രമത്തിലോ ശബരി പീഠത്തിലോ ആകും തൂണ്‍ സ്ഥാപിക്കുക. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നാണ് ട്രസ്റ്റിന്റെ വാദം.സീതാന്വേഷണത്തിന് പോകുന്ന വഴിയില്‍ ശ്രീരാമനും അദ്ദേഹത്തിൻ്റെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവര്‍ക്ക് താൻ രുചിച്ചുനോക്കിയ നെല്ലിക്കകള്‍ നല്‍കുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയില്‍ അവര്‍ യാഗാഗ്നിയില്‍ ശരീരം ഉപേക്ഷിച്ചു എന്നുമുള്ള ഐതിഹ്യം പറഞ്ഞാണ് ശബരിമലയിലേക്ക് കടന്നുകയറാൻ രാമജന്മഭൂമി ട്രസ്റ്റ് ശ്രമിക്കുന്നത്. തൂണുകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ മുൻ ഇന്ത്യൻ റവന്യൂ ഓഫീസര്‍ രാം അവതാര്‍ ശര്‍മ്മ പരിശോധിച്ചു. ഓരോ തൂണിലും വാല്‍മീകി രാമായണത്തിലെ വരികള്‍ എഴുതിച്ചേര്‍ക്കും.ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നതിനുവേണ്ടിയാണ് രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി…

    Read More »
  • India

    കനത്ത മഴ; ബീഹാറിൽ പാലം തകർന്നു വീണു

    പട്‌ന: കനത്ത മഴ തുടരുന്നതിനിടയിൽ  ബീഹാറില്‍ പാലം തകർന്നു. ബര്‍നാര്‍ നദിക്ക് കുറുകെയുള്ള സോനോ ചുര്‍ഹെത് കജ്‌വെ പാലത്തിന്റെ നാല് തൂണുകളാണ് തകര്‍ന്നത്. ശനിയാഴ്ച ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം.കനത്ത മഴയിൽ  നദിയിലെ ജലനിരപ്പ് ഉയർന്നതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.ഇതോടെ 12ലധികം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പാലം അപകടത്തിലായ വിവരം ആളുകളെ അറിയിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി സബ് ഇൻസ്‌പെക്ടര്‍ ബിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചതായി സോനോ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) ചിത്രഞ്ജൻ കുമാര്‍ പറഞ്ഞു. കൂറ്റൻ പാലം തകര്‍ന്നതോടെ സംസ്ഥാനത്തെ പാലങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ച്‌ വീണ്ടും സംശയമുയര്‍ന്നു. അതേസമയം, പുഴയിലെ അനധികൃത മണലെടുപ്പാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടുത്തിടെ 1717 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരുന്ന നാലുവരി പാലവും ബീഹാറിൽ തകർ‌ന്നുവീണിരുന്നു. ഗംഗാനദിക്ക്…

    Read More »
  • Food

    നല്ലൊരു നാലുമണി പലഹാരം; കിടിലന്‍ രുചിയില്‍ ബ്രഡ് ഓംലറ്റ് തയാറാക്കാം

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ബ്രഡ് ഓംലറ്റ് തയാറാക്കാം.നല്ലൊരു നാലുമണി പലഹാരം കൂടിയാണിത്. ആവശ്യമായ ചേരുവകള്‍ ബ്രഡ് 4 എണ്ണം മുട്ട 3 എണ്ണം സവാള 1 എണ്ണം കാരറ്റ് 2 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി 1 ടേബിള്‍സ്പൂണ്‍ കുരുമുളക്‌പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് മല്ലിയില ആവശ്യത്തിന് പാല്‍ 1/2 കപ്പ് തയാറാക്കുന്ന വിധം സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്‌, കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡിന്റെ അരിക് വിട്ട് പോകാതെ ഉള്‍ഭാഗം കട്ട് ചെയ്‌തെടുക്കുക. ഉള്‍ഭാഗത്ത് നിന്ന് എടുത്ത ബ്രഡ് മുട്ട കൂട്ടിലേക്ക് കൈ കൊണ്ട് നന്നായി പൊടിച്ച്‌ ചേര്‍ക്കുക. പാലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാനില്‍ നെയ്പുരട്ടി ചൂടാകുമ്ബോള്‍, ബ്രഡിന്റെ അരിക് വച്ച്‌ കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് മുട്ട കൂട്ട് ഒഴിച്ച്‌, അടച്ചു വച്ച്‌ തീ കുറച്ച്‌…

    Read More »
  • Kerala

    തൃശൂർ എടുക്കില്ല; സുരേഷ് ഗോപി മനസ്സില്‍ കാണുമ്ബോള്‍ മാനത്തു കാണുന്ന ബിജെപി നേതൃത്വം

    തൃശൂർ: കുറെക്കാലമായി തൃശൂരെടുക്കാൻ സുരേഷ് ഗോപി നടക്കാൻ തുടങ്ങിയിട്ട്.പക്ഷെ സുരേഷ് ഗോപി മനസ്സില്‍ കാണുമ്ബോള്‍ മാനത്തു കാണുന്നവരാണ് ഇവിടുത്തെ ബിജെപി നേതൃത്വം.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു സത്യജിത്‌ റേ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ‌ ചെയര്‍മാൻ സ്ഥാനം. തൃശൂര്‍ ഇങ്ങെടുത്ത് മോഡി സര്‍ക്കാര്‍ വീണ്ടും വരുകയാണെങ്കില്‍ അതിലൊരു മന്ത്രിസ്ഥാനം തരപ്പെടുത്താമെന്നൊക്കെയുള്ള മോഹം ഉള്ളില്‍ കൊണ്ട് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.കേന്ദ്രത്തില്‍ ഒരു മന്ത്രിയാകണം , അതാണ് സുരേഷ് ഗോപിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം . നേരത്തെ ഈ മോഹമൊന്നുമില്ലായിരുന്നു , ഈ അടുത്ത കാലത്താണ് വേണ്ടാത്ത ഈ ആഗ്രഹങ്ങളൊക്കെ മനസ്സില്‍ കേറിയത്.   ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ആഗ്രഹം ചില ബിജെപിക്കാര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ കുത്തിവച്ചതാണെന്ന് വേണമെങ്കില്‍ പറയാം .അടുത്തിടയ്ക്ക് ഇപ്പം മന്ത്രിയാക്കുമെന്ന് പ്രചാരണയുണ്ടായിരുന്നു .കേന്ദ്ര മന്ത്രിയാക്കുമെന്ന് വലിയ പ്രചാരണം കൊടുത്തത് മനപ്പൂര്‍വ്വം കളിയാക്കാനായിരുന്നു .പക്ഷെ ആ കളിയാക്കല്‍ സുരേഷ് ഗോപി ചലഞ്ചായി എടുത്തു . അങ്ങനെയാണ് തൃശൂരില്‍…

    Read More »
  • Kerala

    100 കോടി ചെലവ്; രാജ്യത്ത് ഏറ്റവും നീളമുള്ള പാലം കേരളത്തിൽ യാഥാര്‍ത്ഥ്യമാകുന്നു

    കൊച്ചി:100 കോടി ചെലവിട്ട് രാജ്യത്തെ ഏറ്റവും നീളമുള്ള പാലം കേരളത്തിൽ യാഥാര്‍ത്ഥ്യമാകുന്നു.വേമ്ബനാട് കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി സുന്ദരമായ പെരുമ്പളത്തെ കൊച്ചി വടുതലയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.  പാലം യാഥാര്‍ഥ്യമാകാന്‍ ഇനി മാസങ്ങള്‍ മാത്രം മതി.പാലത്തിന്‍റെ ഏഴുപത് ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. അര നൂറ്റാണ്ട് കാലമായുള്ള ദീപിലെ ജനങ്ങളുടെ സ്വപ്നമാണ് ഒരു കിലോമീറ്ററിലധികം നീളമുള്ള പാലത്തിലൂടെ പൂവണിയുന്നത്. ചേര്‍ത്തലയില്‍ നിന്ന് 19 കിലോമീറ്റര്‍ പിന്നിട്ടാല്‍ പാണാവള്ളി എത്തും. പിന്നെ ബോട്ടില്‍ വേമ്ബനാട്ട് കായല്‍ കടന്നാല്‍ പെരുമ്ബളം ദ്വീപില്‍ എത്താം. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് പെരുമ്ബളം. ഈ ദ്വീപില്‍ താമസിക്കുന്നത് മൂവായിരത്തിനടുത്ത് കുടുംബങ്ങളാണ്. ബോട്ടോ ജങ്കാറോ മാത്രമാണ് പുറം ലോകത്തേക്കുള്ള ഏക ആശ്രയം. 15 വര്‍ഷം മുമ്ബ് ഈ സൗകര്യം പോലുമില്ലായിരുന്നു. ഒടുവില്‍ ഭരണകൂടം കണ്ണു തുറന്നതോടെ 2019ല്‍ പെരുമ്ബളത്തെ പാണാവള്ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതിയായി. പക്ഷേ നിര്‍മ്മാണ കരാറിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം രണ്ട് വര്‍ഷത്തോളം പണി തടസപ്പെട്ടു. ഒടുവില്‍…

    Read More »
  • Kerala

    മോദിയെ തിരുവനന്തപുരത്ത് മത്സരിക്കാൻ വെല്ലുവിളിച്ച് ശശി തരൂര്‍

    തിരുവനന്തപുരം:മോദിയെ തിരുവനന്തപുരത്ത് മത്സരിക്കാൻ വെല്ലുവിളിച്ച് ശശി തരൂര്‍.മോദിയല്ല,ആരു വന്നാലും താൻ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ്‌ മണ്ഡലം കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയില്‍നിന്ന് ഏത് ഉന്നതൻ മത്സരിച്ചാലും തിരുവനന്തപുരത്തുകാര്‍ക്ക് എന്ത് വേണം എന്ന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  തിരുവനന്തപുരം ലോക്സഭാ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു.പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്‍റെ മനസ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ദേശീയ തലത്തില്‍ ഒരു ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണ്. രണ്ട് സാധ്യതകളാണ് തന്റെ മുന്നിൽ ഉണ്ടായിരുന്നത്. പാര്‍ലമെന്‍റ് വേണോ മറ്റേതെങ്കിലും തെരെഞ്ഞെടുപ്പ് വേണോ എന്നതായിരുന്നു സംശയം. എന്നാല്‍ ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തി. അത് തിരുവനന്തപുരത്തു നിന്ന് തന്നെ മത്സരിക്കാം എന്നാണെന്നും തരൂര്‍ പറഞ്ഞു.

    Read More »
  • Kerala

    അമൃത് ഭാരത് പദ്ധതിയില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ മുഖം മാറുന്നു; ടെർമിനൽ ആക്കണമെന്ന് ആവശ്യം

    പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.അമൃത് ഭാരത് പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് വികസനം. 22.41 കോടി രൂപയുടെ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കത്തക്ക രീതിയിലാണ് കരാർ. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന്‍റെ നിര്‍മാണവും പ്ലാറ്റ്ഫോമുകളിലെ അടിസ്ഥാന സൗകര്യ വികസനവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവേശന കവാടത്തിലെ പോര്‍ച്ച്‌, എൻട്രൻസ് ആര്‍ച്ച്‌, ഫുട്ട് ഓവര്‍ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വര്‍ധിപ്പിക്കല്‍, സ്റ്റേഷനില്‍ എത്തുന്ന വാഹനങ്ങള്‍ക്കു സുഗമമായി കടന്നുവരുന്നതിനും പോകുന്നതിനും പാര്‍ക്ക്‌ ചെയ്യുന്നതിനുമുള്ള സൗകര്യം, പ്ലാറ്റ്ഫോമുകളിലെ മേല്‍ക്കൂരകള്‍ പൂര്‍ണമായും റൂഫിംഗ് ചെയ്യുക, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണുള്ളത്. അതേസമയം  തിരുവല്ല വഴി കടന്നുപോകുന്ന രാത്രികാല പ്രതിദിന ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകളാണിവ. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്,രാമേശ്വരം-പാലക്കാട്-തിരുവനന്തപുരം അമൃത, നിലന്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കലാണ് വൈകുന്നത്. മൂന്നു ട്രെയിനുകള്‍ക്കും വടക്കോട്ടുള്ള യാത്രയില്‍…

    Read More »
  • Kerala

    സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

    കൊച്ചി: പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു. യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക…

    Read More »
  • India

    എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

    ജയ്പുര്‍: എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുവര്‍ഷത്തിന് ശേഷം അമ്മയും കാമുകനും അറസ്റ്റില്‍. രാജസ്ഥാനിലെ ഭരത്പുര്‍ രുപ്ഭാസ് സ്വദേശികളായ ഹേമലത(35), കാമുകനായ കൃഷ്ണകാന്ത്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷം മുൻപ് തെളിവൊന്നും ലഭിക്കാതെ അന്വേഷണം വഴിമുട്ടിയ കേസില്‍ ഭരത്പുര്‍ എസ്.പി.മൃദുല്‍ കച്ച്‌വയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും അന്വേഷണം നടത്തിയതോടെയാണ് കൊലക്കേസില്‍ പ്രതികള്‍ കുടുങ്ങിയത്. 2021 ഫെബ്രുവരിയില്‍ എട്ടുവയസ്സുള്ള മകൻ ഗോലുവിനെ കാണാനില്ലെന്നാരോപിച്ച്‌ ഹേമലതയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി 18-ന് ഗ്രാമത്തിലെ പച്ചക്കറിത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍, കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതിനാല്‍  പോലീസ് അന്വേഷണം അവസാനിപ്പിച്ചു. ഒരുമാസം മുൻപ് ഭരത്പുര്‍ എസ്.പി.യായ മൃദുല്‍ കച്ച്‌വയുടെ നേതൃത്വത്തില്‍ തെളിയാതെകിടക്കുന്ന കേസുകളില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് എട്ടുവയസ്സുകാരന്റെ ദുരൂഹമരണത്തിലും വഴിത്തിരിവുണ്ടായത്. മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ചാണ് ഹേമലതയും കാമുകനായ കൃഷ്ണകാന്തും ചേര്‍ന്ന് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 2021 ഫെബ്രുവരിയില്‍ അമ്മയെയും കാമുകനെയും…

    Read More »
Back to top button
error: