Month: September 2023

  • Kerala

    സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂരിൽ നടന്നത്, കൊള്ളക്കാരെ സിപിഎം സംരക്ഷിക്കുന്നു: വിഡി സതീശൻ

    തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. കരുവന്നൂരിനെ കൂടാതെ തൃശൂർ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളിൽ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ കൂടി നടന്നിട്ടുണ്ടെന്ന് വ്യക്തമായി. സി.പി.എം ഉന്നത നേതൃത്വത്തിൻറെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. ഇപ്പോൾ കൊള്ളക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും സി.പി.എമ്മും സർക്കാരുമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിന്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സി.പി.എം. ബാങ്ക് കൊള്ള സംബന്ധിച്ച് 2011-ൽ തന്നെ പാർട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. കൊള്ളമുതലിൻറെ പങ്ക് പറ്റിയ സി.പി.എം അന്ന് മുതൽ ഇന്ന് വരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി, പ്രധാനപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചോദിക്കുന്നത്. ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ…

    Read More »
  • LIFE

    ചെറിയ ബജറ്റിൽ വമ്പൻ ജയം; അമ്പരപ്പിക്കുന്ന ലാഭക്കണക്കുകളുമായി ആർഡിഎക്സ്

    മലയാളത്തിൽ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആർഡിഎക്സ്. താരതമ്യേന ചെറു ബജറ്റിൽ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസിൽ കണ്ടുകൊണ്ടിരിക്കുന്നത്. ആർഡിഎക്സ് വേൾഡ്‍വൈഡ് ബിസിനിസിൽ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോർട്ട് ഇന്നലെ നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകൾ പ്രകാരം ആർഡിഎക്സ് നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേൾഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആർഡിഎക്സ് നേടിയത് 28 ദിവസങ്ങളിൽ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആർഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതൽ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുമ്പോൾ കളക്ഷനിൽ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകൾ…

    Read More »
  • India

    ദ വയർ ഓണ്‍ലൈൻ പോര്‍ട്ടല്‍ എഡിറ്റർമാരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് ദില്ലി കോടതി

    ദില്ലി: ദ വയർ ഓൺലൈൻ പോർട്ടൽ എഡിറ്റർമാരിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകണമെന്ന് ദില്ലി കോടതി ഉത്തരവ്. 15 ദിവസത്തിനുള്ളിൽ പിടിച്ചെടുത്തതെല്ലാം തിരികെ നൽകാനാണ് ദില്ലി പൊലീസിന് കോടതി നിർദേശം. ബിജെപി നേതാവ് അമിത് മാളവ്യ നൽകിയ പരാതിയിൽ ഗൂഢോലോചന, കൃത്രിമ രേഖ ചമക്കൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി വയറിനെതിരെ കേസെടുത്തത്. പിന്നാലെ പൊലീസ് സ്ഥാപനത്തിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. ഉപകരണങ്ങൾ തിരികെ നൽകുന്നത് തടയണമെന്ന പൊലീസ് ആവശ്യം തള്ളിയ കോടതി, അനിശ്ചിത കാലത്തേക്ക് ഉപകരണങ്ങൾ പിടിച്ചുവെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ദ വയർ എഡിറ്റർമാരായ സിദ്ദാർത്ഥ് വരദരാജൻ, എംകെ വേണു ഉൾപ്പെടെയുള്ളവരിൽ നിന്നാണ് പൊലീസ് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തത്.

    Read More »
  • Social Media

    ബെംഗളൂരുവിലെ മെട്രോ ട്രെയിനില്‍ ടിക്കറ്റില്ലാതെ എങ്ങനെ യാത്ര ചെയ്യാം? വീഡിയോയുമായി വിദേശ യൂട്യൂബര്‍; ബെംഗളൂരു പോലീസ് ജയിലിലേക്ക് വഴി കാണിച്ചുതരുമെന്ന് നെറ്റിസണ്‍സ്!

    ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ ട്രെയിനിൽ ടിക്കറ്റില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചുള്ള വീഡിയോ ചിത്രീകരിച്ച സൈപ്രസിൽനിന്നുള്ള യൂട്യൂബർ ഫിദിയാസ് പനായിയോടുവിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മെട്രോ സ്റ്റേഷനിലെ എൻട്രി-എക്സിറ്റ് പോയൻറുകൾ ചാടികടന്നാണ് ഫിദിയാസ് പ്ലാറ്റ്ഫോമിലെത്തുന്നത്. ഇന്ത്യക്കാർ പശ്ചാത്യരാജ്യത്ത് ഇങ്ങനെ ചെയ്യുന്നത് വെറുതയൊന്ന് സങ്കൽപിച്ചുനോക്കുവെന്നും ഇന്ത്യയിലെ അധ്വാനിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളെ അപമാനിക്കുന്നതാണ് വീഡിയോയെന്നും ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകൾ പങ്കുവെക്കുന്നത്. ഇന്ത്യയിലെ മെട്രോ ട്രെയിനിൽ സൗജന്യമായി എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചുതരമാമെന്ന് പറ‍ഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞ് മറ്റു യാത്രക്കാരോട് അഭിപ്രായവും ഫിദിയാസ് തേടുന്നുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യാനാകില്ലെന്നാണ് മറ്റു യാത്രക്കാർ മറുപടി നൽകിയത്. തുടർന്ന് എൻട്രി ഗേറ്റിലേക്ക് നീങ്ങിയ ഫിദിയാസ് ഗേറ്റ് ചാടി കടക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് തിരക്കേറിയ മെട്രോ ട്രെയിനുള്ളിൽ പിടിച്ചുതൂങ്ങുകയും ചെയ്യുന്നു. ഇന്ത്യയിലെ മെട്രോ ട്രെയിനുകളിലെല്ലാം ഭയങ്കര തിരക്കാണെന്നും ഇതിനിടയിൽ പറയുന്നുണ്ട്. പിന്നീട്…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കേരള പര്യടനത്തിന് ഷെഡ്യൂൾ ആയി; നിയോജകമണ്ഡല അടിസ്ഥാനത്തിൽ ജനസദസ്സുകൾ സംഘടിപ്പിക്കും

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കേരള പര്യടനത്തിന് ഷെഡ്യൂൾ ആയി. പര്യടനത്തിന്റെ സംസ്ഥാന തല കോഡിനേഷൻ ചുമതല പാർലമെന്റെറി കാര്യമന്ത്രിക്കാണ്. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ജനസദസ്സുകൾ സംഘടിപ്പിക്കും. ഒരു ദിവസം നാല് മണ്ഡല സദസ്സുകളാണ് സംഘടിപ്പിക്കുന്നത്. ജില്ലകൾ കേന്ദ്രീകരിച്ച് പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നവംബർ18 മുതൽ ഡിസംബർ 24 വരെയാണ് തുടർച്ചയായി പര്യടനം നടത്തുന്നത്. കഴിഞ്ഞ ദിവസം കേരള പര്യടനത്തിനെതിരെ കെ സുധാകരൻ രം​ഗത്തെത്തിയിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതിൽ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോൾ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു. ജനസമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടനയുടെ അവാർഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സിപിഎം സ്വീകരിച്ചത് കരിങ്കൊടിയും കല്ലും പ്ലക്കാർഡുകളുമായി ആയിരുന്നു. എല്ലാ ജില്ലകളിലും സിപിഎം ജനസമ്പർക്ക പരിപാടി തടയുകയും ചിലയിടങ്ങളിൽ ജനങ്ങളെ തല്ലിയോടിക്കുകയും…

    Read More »
  • Crime

    ആദിവാസികള്‍ ചമഞ്ഞ് തദ്ദേശീയ സംഘടനകളിൽനിന്ന് സ്കോളര്‍ഷിപ്പും ധനസഹായവും തട്ടിയെടുത്തു; ഇരട്ട സഹോദരിമാർക്കും അമ്മയ്ക്കുമെതിരെ കേസ്

    ഒന്റാരിയോ: ആദിവാസികൾ ചമഞ്ഞ് തദ്ദേശീയ സംഘടനകളിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തട്ടിപ്പ് നടത്തിയ വനിതകൾക്കെതിരെ കേസ്. കാനഡയിലാണ് സംഭവം. 25 വയസുള്ള രണ്ട് സഹോദരിമാർ ദത്തെടുത്ത ആദിവാസി കുട്ടികളായി വേഷംമാറി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് വിശദമാക്കിയത്. അമീറ ഗിൽ, നദിയ ഗിൽ, കരീമ മാഞ്ചി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. സെക്കൻഡ് ഡിഗ്രി വഞ്ചനക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 25കാരിയായ ഇരട്ട സഹോദരിമാരായ അമീറയും നദിയയും ഇവരുടെ അമ്മയും 59കാരിയുമായ കരീമ മാഞ്ചിയ്ക്കുമെതിരെയാണ് കേസ് എടുത്തത്. ആദിവാസി വിഭാഗങ്ങൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പും ധനസഹായവും ഇവർ അനധികൃതമായാണ് കൈക്കലാക്കിയത്. 2016 ഒക്ടോബർ മുതൽ 2022 സെപ്തംബർ വരെയായിരുന്നു തട്ടിപ്പ് നടത്തിയത്. 1993-ലെ നുനാവുട്ട് കരാർ അനുസരിച്ച് ജനസംഖ്യ കുറവുള്ള വടക്കൻ പ്രദേശത്തെ കാനഡയിലെ ആദിവാസി സമൂഹങ്ങളിലുള്ളവർക്ക് ഗ്രാന്റുകളും സ്കോളർഷിപ്പുകളും പോലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കാൻ കഴിയും. തദ്ദേശീയ പദവിക്കായി രജിസ്ട്രേഷൻ ചുമതല വഹിക്കുന്നത് പ്രാദേശികരായിട്ടുള്ള ആദിവാസി വിഭാഗത്തിലുള്ള സംഘടനയാണ്. ഗിൽ സഹോദരിമാർ ഇവർക്ക് ജന്മം നൽകിയ മാതാവ്…

    Read More »
  • Kerala

    എസ്റ്റേറ്റിൽ പടയപ്പ എത്തിയത് മനസിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കടയ്ക്ക് മുന്നിൽ കാവൽനിന്നു, പക്ഷേ പിന്നിലൂടെയെത്തി കട തകർത്തു പടയപ്പ!

    മൂന്നാർ: മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിൽ വീണ്ടും പടയപ്പയെത്തി റേഷൻ കട തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സൈലൻറ് വാലി എസ്റ്റേറ്റിലെ സെക്കൻഡ് ഡിവിഷനിൽ പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന എത്തിയത്. ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി കടയുടെ അടുത്ത് എത്തിയെങ്കിലും പടയപ്പ അതിനുമുമ്പ് തന്നെ കാടുകടന്ന് കടയുടെ പിൻഭാഗത്ത് എത്തുകയായിരുന്നു. അരി കടയാണെന്ന് മനസ്സിലാക്കിയ പടയപ്പ കടയുടെ മേൽക്കൂര നിമിഷനേരത്തിനുള്ളിലാണ് പൊളിച്ചത്. മേൽക്കൂര പൊളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. നിരവധി തവണ എസ്റ്റേറ്റ് മേഖലയിൽ എത്തിയ പടയപ്പ തോട്ടം തൊഴിലാളികൾക്കായി വിതരണം നടത്തേണ്ട അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം അകത്താക്കിയാണ് മടങ്ങുന്നത്. എന്നാൽ കാട്ടാന അക്രമകാരി അല്ലെന്നും മറിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും കൃഷി അടക്കം നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളിയുടെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ലോക്കാട് എസ്റ്റേറ്റിലും പടയപ്പ അരിക്കട…

    Read More »
  • Social Media

    വിമാനത്താവളത്തിൽ ഒരു ന​ഗ്നനായ മനുഷ്യൻ!

    എയർപോർട്ടുകൾ വളരെ തിരക്കേറിയ സ്ഥലങ്ങളാണ്. പോകാനും വരാനും എല്ലാം കൂടി ആകപ്പാടെ പലതരത്തിലുള്ള ആളുകൾ എത്തിച്ചേരുന്ന ഇടം. അതുപോലെ തന്നെ ബന്ധുക്കളെ യാത്രയയക്കുന്നവരുടെ സങ്കടങ്ങളും സ്വീകരിക്കുന്നവരുടെ സന്തോഷങ്ങളും എല്ലാം ചേർന്ന് നിൽക്കുന്ന ഒരിടം. എന്നാൽ, തീർത്തും അപ്രതീക്ഷിതമായ ഒരു കാഴ്ച കഴിഞ്ഞ ദിവസം ടെക്സാസിലെ ഡാളസ്-ഫോർട്ട് വർത്ത് (DFW) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായി. തിരക്കേറിയ ഭാ​ഗമായ ടെർമിനൽ സി -യിൽ തീർത്തും പൂർണ ന​ഗ്നനായ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ പിന്നീട് പ്രചരിക്കപ്പെട്ടു. വീഡിയോയിൽ ഇയാൾ വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റിന് സമീപത്ത് കൂടി അശ്രദ്ധമായി നടക്കുന്നത് കാണാം. വിമാനത്താവളത്തിൽ ഒരു ന​ഗ്നനായ മനുഷ്യൻ എന്ന് ആരോ പറയുന്നതും വീഡിയോയിൽ കാണാം. ഇത് കേട്ട ന​ഗ്നനായി എത്തിയ ആൾ റെക്കോർഡ് ചെയ്യുന്ന ആളിലേക്ക് അയാളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ വിരൽ ചൂണ്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, പിന്നാലെ എയർപോർട്ട് അധികാരികൾ ന​ഗ്നനായ മനുഷ്യനെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇയാളുടെ മാനസികാരോ​ഗ്യം വിലയിരുത്തുന്നതിനായിട്ടാണ് തടഞ്ഞത്. ഇത്തരത്തിൽ…

    Read More »
  • Kerala

    വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ എൻഎ നെല്ലിക്കുന്നിനും നേതാക്കൾക്കും ഇരിയ്ക്കാനും സംസാരിക്കാനും അവസരമില്ല; പ്രതിഷേധം

    കാസർകോട്: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം. കാസർകോട് വെച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഓൺലൈനായി ചെയ്ത ചടങ്ങിൽ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർകോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ 7 മണിക്കാണ് യാത്ര…

    Read More »
  • LIFE

    കെ.ജി. ജോർജ് മലയാള ചലച്ചിത്ര ലോകത്തെ രണ്ടായി പകുത്ത ചലച്ചിത്ര പ്രവർത്തകൻ; വെള്ളിത്തിരയിലെ പരീക്ഷണങ്ങളുടെ വിജയശിൽപ്പി

    മലയാള ചലച്ചിത്ര ലോകത്തെ രണ്ടായി പകുത്ത ചലച്ചിത്ര പ്രവർത്തകൻ. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ. ജി.ജോർജിനെ പെട്ടെന്ന് അങ്ങനെ വിശേഷിപ്പിക്കാം. പഴയകാല ചലച്ചിത്രങ്ങളെ ആധുനിക ചലച്ചിത്രാഖ്യാനങ്ങളിലേക്കു കൈ പിടിച്ചു നടത്തിയവരിൽ പ്രമുഖനാണ് അദ്ദേഹം. മറ്റാരും ധൈര്യപ്പെട്ടിട്ടില്ലാത്ത പല വഴികളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. അതെല്ലാം മലയാള സിനിമയ്ക്കു പുതിയ വ്യക്തിത്വം പകർന്നിട്ടു. മലയാളത്തിൽ സ്‍ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോർജാണെന്നു പറയാം. ആദാമിന്റെ വാരിയെല്ല് എന്ന ഈ ചിത്രം പുതു തലമുറ സംവിധായകരെയും വിസ്‍മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോർജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിൽ മലയാളത്തിന്റെ പാഠപുസ്‍തമായ സിനിമയെന്നു വിമർശകർ വിലയിരുത്തുന്ന യവനിക മറ്റൊരു നാഴികക്കല്ല്. ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോർജ് സംവിധാനം ചെയ്‍ത പഞ്ചവടിപ്പാലം. കാർട്ടൂണിസ്റ്റ് യേശുദാസന്റെ തിരക്കഥയിൽ തീർത്ത ഈ ചിത്രം, അഴിമതിയുടെ പൊതുഭണ്ഡാരമായി ഇന്നും നമുക്കു ചുറ്റുമുണ്ട്. ഇരകൾ,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ജോർജിന്റെ വേറിട്ട വഴിക്കാഴ്ചകളാണ്. കെ.ജി.…

    Read More »
Back to top button
error: