തിരുവനന്തപുരം:മോദിയെ തിരുവനന്തപുരത്ത് മത്സരിക്കാൻ വെല്ലുവിളിച്ച് ശശി തരൂര്‍.മോദിയല്ല,ആരു വന്നാലും താൻ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് മണ്ഡലം കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയില്‍നിന്ന് ഏത് ഉന്നതൻ മത്സരിച്ചാലും തിരുവനന്തപുരത്തുകാര്‍ക്ക് എന്ത് വേണം എന്ന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലോക്സഭാ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു.പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്‍റെ മനസ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ദേശീയ തലത്തില്‍ ഒരു ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണ്.
രണ്ട് സാധ്യതകളാണ് തന്റെ മുന്നിൽ ഉണ്ടായിരുന്നത്. പാര്‍ലമെന്‍റ് വേണോ മറ്റേതെങ്കിലും തെരെഞ്ഞെടുപ്പ് വേണോ എന്നതായിരുന്നു സംശയം. എന്നാല്‍ ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തി. അത് തിരുവനന്തപുരത്തു നിന്ന് തന്നെ മത്സരിക്കാം എന്നാണെന്നും തരൂര്‍ പറഞ്ഞു.