KeralaNEWS

തൃശൂർ എടുക്കില്ല; സുരേഷ് ഗോപി മനസ്സില്‍ കാണുമ്ബോള്‍ മാനത്തു കാണുന്ന ബിജെപി നേതൃത്വം

തൃശൂർ: കുറെക്കാലമായി തൃശൂരെടുക്കാൻ സുരേഷ് ഗോപി നടക്കാൻ തുടങ്ങിയിട്ട്.പക്ഷെ സുരേഷ് ഗോപി മനസ്സില്‍ കാണുമ്ബോള്‍ മാനത്തു കാണുന്നവരാണ് ഇവിടുത്തെ ബിജെപി നേതൃത്വം.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു സത്യജിത്‌ റേ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ‌ ചെയര്‍മാൻ സ്ഥാനം.

തൃശൂര്‍ ഇങ്ങെടുത്ത് മോഡി സര്‍ക്കാര്‍ വീണ്ടും വരുകയാണെങ്കില്‍ അതിലൊരു മന്ത്രിസ്ഥാനം തരപ്പെടുത്താമെന്നൊക്കെയുള്ള മോഹം ഉള്ളില്‍ കൊണ്ട് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.കേന്ദ്രത്തില്‍ ഒരു മന്ത്രിയാകണം , അതാണ് സുരേഷ് ഗോപിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം . നേരത്തെ ഈ മോഹമൊന്നുമില്ലായിരുന്നു , ഈ അടുത്ത കാലത്താണ് വേണ്ടാത്ത ഈ ആഗ്രഹങ്ങളൊക്കെ മനസ്സില്‍ കേറിയത്.

 

Signature-ad

ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ആഗ്രഹം ചില ബിജെപിക്കാര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ കുത്തിവച്ചതാണെന്ന് വേണമെങ്കില്‍ പറയാം .അടുത്തിടയ്ക്ക് ഇപ്പം മന്ത്രിയാക്കുമെന്ന് പ്രചാരണയുണ്ടായിരുന്നു .കേന്ദ്ര മന്ത്രിയാക്കുമെന്ന് വലിയ പ്രചാരണം കൊടുത്തത് മനപ്പൂര്‍വ്വം കളിയാക്കാനായിരുന്നു .പക്ഷെ ആ കളിയാക്കല്‍ സുരേഷ് ഗോപി ചലഞ്ചായി എടുത്തു . അങ്ങനെയാണ് തൃശൂരില്‍ മത്സരിച്ചു ജയിക്കാൻ പടയൊരുക്കിയത്.

 

സുരേഷ് ഗോപി മനസ്സില്‍ കാണുമ്ബോള്‍ മാനത്തു കാണുന്നവരാണല്ലോ ഇവിടുത്തെ ബിജെപി നേതൃത്വം . തൃശൂര്‍ സീറ്റ് ബിജെപിയ്ക്കുണ്ടെങ്കിലല്ലേ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ പറ്റൂ , സീറ്റ്‌ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്‌ നല്‍കുമെന്നാണ്‌ നേതാക്കള്‍ക്കിടയിലെ അടക്കംപറച്ചില്‍.

 

ബിഡിജെഎസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളിയും അമിത്‌ഷായും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ തൃശൂര്‍ നല്‍കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചിരുന്നുവെന്നാണ് ബി ഡി ജെ എസ് അവകാശപ്പെടുന്നത് . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട സുരേഷ്‌ ഗോപിക്ക്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ വോട്ട്‌ വര്‍ധിപ്പിക്കാൻ പറ്റിയ രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്ന്‌ ബോധ്യപ്പെടുത്താൻ അവര്‍ക്ക് കഴിഞ്ഞു.അതിന് കേരളത്തിലെ ബിജെപി നേതാക്കളുടെ മൗനാനുവാദവും അവർക്കുണ്ടായിരുന്നു.

 

സുരേഷ്‌ ഗോപിയെ കേരള ഘടകത്തിന്റെ മുഖ്യധാരയില്‍നിന്ന്‌ അകറ്റാൻ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദം ശക്തമാക്കിയെന്നാണ് പിന്നാമ്ബുറ സംസാരം .തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി സുരേഷ്‌ ഗോപി പദയാത്രയുമായി രംഗത്തെത്തിയപ്പോഴാണ്‌ പുതിയ ചുമതല നല്‍കിയത്‌. സഹകരണ ബാങ്ക്‌ അഴിമതിക്കെതിരെ ഗാന്ധിജയന്തിദിനത്തില്‍ കരുവന്നൂരില്‍നിന്ന്‌ തൃശൂരിലേക്കാണ്‌ പദയാത്ര.

 

നിലവിലെ സാഹചര്യത്തില്‍ എസ് എൻ ഡി പിയുടെ പിന്തുണയുള്ള ബിഡിജെഎസിനെ തള്ളിക്കളയാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാകില്ല. ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍  മത്സരിക്കാനുള്ള ആഗ്രഹവുമായി  സുരേഷ് ഗോപി രംഗത്തെത്തിയത്.

Back to top button
error: