KeralaNEWS

100 കോടി ചെലവ്; രാജ്യത്ത് ഏറ്റവും നീളമുള്ള പാലം കേരളത്തിൽ യാഥാര്‍ത്ഥ്യമാകുന്നു

കൊച്ചി:100 കോടി ചെലവിട്ട് രാജ്യത്തെ ഏറ്റവും നീളമുള്ള പാലം കേരളത്തിൽ യാഥാര്‍ത്ഥ്യമാകുന്നു.വേമ്ബനാട് കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി സുന്ദരമായ പെരുമ്പളത്തെ കൊച്ചി വടുതലയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

 പാലം യാഥാര്‍ഥ്യമാകാന്‍ ഇനി മാസങ്ങള്‍ മാത്രം മതി.പാലത്തിന്‍റെ ഏഴുപത് ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. അര നൂറ്റാണ്ട് കാലമായുള്ള ദീപിലെ ജനങ്ങളുടെ സ്വപ്നമാണ് ഒരു കിലോമീറ്ററിലധികം നീളമുള്ള പാലത്തിലൂടെ പൂവണിയുന്നത്.

Signature-ad

ചേര്‍ത്തലയില്‍ നിന്ന് 19 കിലോമീറ്റര്‍ പിന്നിട്ടാല്‍ പാണാവള്ളി എത്തും. പിന്നെ ബോട്ടില്‍ വേമ്ബനാട്ട് കായല്‍ കടന്നാല്‍ പെരുമ്ബളം ദ്വീപില്‍ എത്താം. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് പെരുമ്ബളം. ഈ ദ്വീപില്‍ താമസിക്കുന്നത് മൂവായിരത്തിനടുത്ത് കുടുംബങ്ങളാണ്. ബോട്ടോ ജങ്കാറോ മാത്രമാണ് പുറം ലോകത്തേക്കുള്ള ഏക ആശ്രയം. 15 വര്‍ഷം മുമ്ബ് ഈ സൗകര്യം പോലുമില്ലായിരുന്നു. ഒടുവില്‍ ഭരണകൂടം കണ്ണു തുറന്നതോടെ 2019ല്‍ പെരുമ്ബളത്തെ പാണാവള്ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതിയായി.

പക്ഷേ നിര്‍മ്മാണ കരാറിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം രണ്ട് വര്‍ഷത്തോളം പണി തടസപ്പെട്ടു. ഒടുവില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ജോലി ഏറ്റെടുത്തു. ഇപ്പോള്‍ 70 ശതമാനം ജോലിയും പൂര്‍ത്തിയായിരിക്കുകയാണ്. 1115 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. നിര്‍മാണ ചെലവ് നൂറ് കോടിയാണ്. 81 ഗര്‍ഡറില്‍ 60 എണ്ണവും 30 സ്ലാബുകളില്‍ 12 എണ്ണവും പൂര്‍ത്തിയായി കഴിഞ്ഞു. പാലം പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്തും വലിയ മാറ്റവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലവും കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയാണുള്ളത്. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്. പാലമുൾപ്പടെ ഈ റെയിൽപാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്. വല്ലാർപാടത്തു നിന്നും ഈ പാത ആരംഭിക്കുന്നയിടത്താണ് പാലം സ്ഥിതി ചെയ്യുന്നത്

Back to top button
error: