Month: September 2023
-
NEWS
എഐ വഴി സ്കൂൾ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമിച്ച് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നു; സ്പെയിനിൽ മാതാപിതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭം
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് സ്കൂൾ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സ്പെയിനിലെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബഡാജോസിലെ അൽമെന്ദ്രാലെക്സോവിലാണ് പ്രക്ഷോഭം. 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭമുണ്ടായത്. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് പിന്നിലെന്നാണ് സൂചന. 28ഓളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് പ്രചരിച്ചത്. പ്രതികൾ 12 നും 14 നും ഇടയിൽ പ്രായമുള്ളവരാണെന്നും 11 പേർ സംഘത്തിലുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. View this post on Instagram A post shared by Dra. Miriam Al Adib Mendiri (@miriam_al_adib) വേനൽക്കാല അവധിക്ക് ശേഷം കുട്ടികൾ സ്‌കൂളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. ചിത്രങ്ങളുടെ മോർഫ്…
Read More » -
Crime
പാറശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മ ജയിലിൽ കഴിഞ്ഞത് പത്ത് മാസം; പ്രതിക്ക് ജാമ്യം അനുവദിച്ച കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ…
കൊച്ചി: പാറശാല ഷാരോൺ കൊലക്കേസിൽ മുഖ്യ പ്രതി ഗ്രീഷ്മയ്ക്ക് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചു. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്. കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു. കേരളം അമ്പരപ്പോടെ കേട്ട ഷാരോൺ കൊലപാതക കേസിലാണ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് പത്ത് മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. സാക്ഷികളെ സ്വാധീനിക്കാരുതെന്നും കേസിൽ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ നടപടി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം നൽകിയാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ…
Read More » -
Kerala
ഓട്ടോറിക്ഷയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് 4 സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
കാസർകോട്ട് ബദിയടുക്ക പള്ളത്തടുക്കയിൽ ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. സ്ത്രീകൾ നാലു പേരും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. പുത്തൂരിലെ മരണവീട്ടിലേക്ക് പോവുകയായിരുന്നു സ്ത്രീകൾ. തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂരിലെ ഓട്ടോ ഡ്രൈവറുമായ എ.എച്ച് അബ്ദു റൗഫ് (58), മൊഗ്രാറിലെ ഉസ്മാന്റെ ഭാര്യ ബീത്തിമ (50), മൊഗ്രാൽ പുത്തൂർ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീന്തിമ (60), ദിഡുപ്പ കടവത്തെ ഇസ്മായിലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂർ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം. മാന്യ ഗ്ലോബൽ പബ്ലിക്ക് സ്കൂളിന്റെ ബസും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾ കുട്ടികളെ പെർളയിൽ ഇറക്കി തിരികെ വരുകയായിരുന്ന ബസ് പുത്തൂരിലെ മരണവീട്ടിലേക്ക് സ്ത്രീകളെയും കൊണ്ടു പോവുകയായിരുന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു. നാലു പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാൾ കാസർകോട്…
Read More » -
പണമിടപാട് സ്ഥാപനത്തിലെ 42 ലക്ഷത്തിന്റെ തട്ടിപ്പ്: ഡി.വൈ.എഫ്.ഐ. നേതാവിനും ഭര്‍ത്താവിനും കോടികളുടെ ബാങ്കിടപാടുകള്‍
കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി പുത്തന്‍പുരയ്ക്കല്‍ കൃഷ്ണേന്ദു(27)വിനും ഭര്‍ത്താവ് അനന്തു ഉണ്ണി(29)ക്കും കോടികളുടെ ബാങ്കിടപാടുകള്‍. തലയോലപ്പറമ്പിലെ ദേശസാത്കൃതബാങ്കിലെ ഇരുവരുടെയും അക്കൗണ്ടുവഴി ഒരുവര്‍ഷത്തിനിടയില്‍ നടന്നത് മൂന്നുകോടിയിലേറെ രൂപയുടെ ഇടപാടുകളാണ്. ഇവര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ ബാങ്കില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകള്‍വഴി എട്ടുകോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് സ്ഥാപനയുടമ ഉദയംപേരൂര്‍ സ്വദേശി പി.എം.രാഗേഷ് തലയോലപ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 2022-ലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്നുമുതല്‍ കൃഷ്ണേന്ദു സ്ഥാപനത്തിലെ ജീവനക്കാരിയാണ്. 16,000 രൂപയാണ് അടിസ്ഥാനശമ്പളം. ആനുകൂല്യങ്ങളുള്‍പ്പെടെ 25,000 രൂപയോളം ലഭിക്കും. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവറാണ് ഭര്‍ത്താവ് അനന്തു ഉണ്ണി. ദിവസവേതനാടിസ്ഥാനത്തിലാണ് ജോലി. മറ്റ് വരുമാനമാര്‍ഗങ്ങളില്ലാത്ത ഇരുവരുടെയും അക്കൗണ്ടുകള്‍വഴി കോടികളുടെ ഇടപാടുകള്‍ നടന്നതിനെക്കുറിച്ച് പോലീസിന് അന്വേഷിക്കേണ്ടിവരും. കൃഷ്ണേന്ദുവും അനന്തു ഉണ്ണിയും കേസിലെ രണ്ടാംപ്രതി വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്തും(35) ഒളിവിലാണ്. പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായാണ് പോലീസിന് ലഭിച്ച സൂചന. കൃഷ്ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖലാ ജോയിന്റ്…
Read More » -
Kerala
നാലിനല്ല, വിഴിഞ്ഞത്ത് കപ്പല്‍ എത്തുക പതിനഞ്ചിന്; കാലാവസ്ഥ പ്രതികൂലമെന്ന് മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15-ന് വൈകിട്ട് നാലു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നാലാം തീയതി എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും കടലിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് മാറ്റം വന്നതെന്ന് മന്ത്രി പറഞ്ഞു. ഷാങ്ഹായ്, വിയറ്റ്നാം, സിങ്കപ്പൂര്‍, മലേഷ്യ, കൊളംബോ വഴി 6000 നോട്ടിക്കല്‍ മൈല്‍ താണ്ടിയാണ് കപ്പല്‍ മുന്ദ്രയില്‍ എത്തേണ്ടിയിരുന്നത്. കപ്പലിന്റെ ശരാശരി വേഗത മണിക്കൂറില്‍ 11 നോട്ടിക്കല്‍ മൈലാണ്. ഷാങ്ഹായ്, വിയറ്റ്നാം, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ ടൈക്കൂണ്‍ കാരണം കപ്പലിന്റെ വേഗത 5നോട്ടിക്കല്‍ മൈലായതിനാലാണ് കപ്പല്‍ വൈകുന്നത്. ഒക്ടോബര്‍ 13നോ 14നാ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമം. വലിയ പ്രതീക്ഷയോടെയാണ് കേരളം ഇതിനെ നോക്കിക്കാണുന്നത്. നേരത്തെ തീരുമാനിച്ചതുപോലെ കപ്പലിനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി…
Read More » -
Crime
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെയ്ക്കേണ്ടന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നല്‍കിയത്. അതിനിടെ, കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാമുകനായിരുന്ന പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്‌നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്. ഷാരോണിന്റെ കുടുംബം പാറശ്ശാല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 30-ന് ഗ്രീഷ്മയെയും 31-ന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും…
Read More » -
LIFE
നയൻസ് കട്ടകലിപ്പിൽ! അറ്റ്‍ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് മാനനഷ്‍ടമുണ്ടാക്കി, മാധ്യമങ്ങള്‍ക്കെതിരെ കേസ് നല്‍കാൻ നയൻതാര
തെന്നിന്ത്യയുടെ പ്രിയ നായിക ബോളിവുഡിലെ തുടക്കം മികച്ചതാക്കിയിരുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തിൽ ആദ്യമായി നായികയായപ്പോൾ വിസ്‍മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടേയും പേരിലായത്. എന്നാൽ അറ്റ്‍ലിയുമായി നയൻതാര തർക്കത്തിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു. ഇതിൽ നടി നയൻതാര മാനനഷ്‍ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് ടോളിവുഡ‍് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. ജവാനിൽ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങൾ കുറവാണെന്ന് പരാതി ഉയരുകയും നടി അതിൽ പരിഭവിച്ചിരിക്കുകയാണ് എന്നുമായിരുന്നു റിപ്പോർട്ടുകൾ. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നൽകിയാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാർത്തകളുണ്ടായി. ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനിൽ നയൻതാര ചെയ്‍ത വേഷത്തെ കുറിച്ച് ഷാരൂഖ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഒരു അമ്മയായ നർമദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖിന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോൾ കഥാപാത്രത്തിന്റെ സ്‍ക്രീൻ ടൈം കുറവായി.…
Read More » -
Health
ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് സെപ്തംബർ 25, ലോക ശ്വാസകോശ ദിനമായി ആചരിക്കുന്ന ദിനമാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഇവ പ്രതിരോധിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്. എല്ലാവർക്കും ശ്വാസകോശരോഗങ്ങൾ പ്രതിരോധിക്കുന്നതിനും രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക- ആരെയും മാറ്റിനിർത്താതിരിക്കുക എന്നതാണ് ഇക്കുറി ശ്വാസകോശ ദിനത്തിൻറെ സന്ദേശം. എന്തായാലും ഈ ദിനത്തിൽ ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നതിനും ജീവിതരീതികളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ തീർച്ചയായും നിങ്ങളുടെ മനസിൽ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിർത്തുന്നതിന് അത്യാവശ്യമാണ്. ശ്വാസകോശാർബുദം (ക്യാൻസർ), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) എന്നിവയെല്ലാം പ്രധാനമായും പിടിപെടുന്നത് പുകവലി മൂലമാണ്. രണ്ട്… പതിവായി വ്യായാമം ചെയ്യുകയെന്നതാണ് ശ്വാസകോശ രോഗങ്ങൾ ചെറുക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു കാര്യം. വ്യായാമം പതിവാകുമ്പോൾ അത് ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മൂന്ന്… വ്യക്തി…
Read More » -
Kerala
നിപ: കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി
കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്ടോബർ 1 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സാമൂഹിക അകലം, മാസ്ക് എന്നിവ നിർബന്ധമാണ്. കൂടാതെ ബീച്ചിലും പാർക്കിലും പ്രവേശനം അനുവധിക്കില്ലെന്നും കളക്ടർ അറിയിച്ചു. അതിനിടെ, കോഴിക്കോട്ട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറന്നത്. സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാൽ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയത്. വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണമെന്നും നിർദേശമുണ്ട്. കണ്ടെയ്ൻമെൻറ്…
Read More » -
Business
ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ ? വമ്പന്‍ ഓഫറുകളോടെ അവസരം ഒരുക്കി ജിയോ മാര്‍ട്ട്
കൊച്ചി: ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ ? ഫോൺ സ്വന്തമാക്കുന്നത് റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ അല്ലെങ്കിൽ ജിയോമാർട്ട് എന്നിവിടങ്ങളിൽ നിന്നാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട് ? ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആറ് മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനുകൾ ലഭിക്കും. 2394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളാണ് ആകെ ജിയോ നൽകുന്നത്. ഇതിനു പുറമേ 3ജിബി/ദിവസം, അൺലിമിറ്റഡ് വോയ്‌സ്, 100 എസ്എംഎസ്/ദിവസം എന്നിവയും ലഭിക്കും.149 രൂപയോ അതിനു മുകളിലോ ഉള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകൾക്കാണ് ഈ ഓഫർ ബാധകം. ഈ ഓഫർ ലഭ്യമാകാനായി ജിയോ ഇതര ഉപഭോക്താക്ക പുതിയ സിം എടുക്കുകയോ മൊബൈൽ നമ്പർ പോർട്ട് ചെയ്യുകയോ ചെയ്താൽ മതി. ഓഫർ നിലവിൽ ലഭ്യമാണ്. ഐ ഫോൺ 15 ഫോണിൽ പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടാൽ, കോംപ്ലിമെന്ററി ഓഫർ മൊബൈൽ കണക്ഷനിൽ 72 മണിക്കൂറിനുള്ളിൽ ഓട്ടോ ക്രെഡിറ്റ് ആകും. ഓഫർ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ യോഗ്യരായ…
Read More »