KeralaNEWS

മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനിടയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനിടയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാട് പുതുശേരി പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി ഭരത് ദാസ് (39) നെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെയായിരുന്നു സംഭവം ജോലിക്ക് വരാത്തതിനെ തുടർന്ന് കൂടെയുള്ളവർ തിരക്കി വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയും, ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.

Back to top button
error: