Month: September 2023
-
India
സഞ്ജുവിനെ രാജസ്ഥാൻ ടീമിലെത്തിച്ചത് ഞാൻ: ശ്രീശാന്ത്
മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് അഭിമാനമാണ് ശ്രീശാന്തും സഞ്ജു സാംസനും.ഇരുവരും മലയാള നാട്ടില്‍ നിന്ന് ഇന്ത്യ ടീമിലെത്തിയ അഭിമാന താരങ്ങള്‍ തന്നെയാണ്.ഇതില്‍ സഞ്ജു സാംസന്റെ കരിയറില്‍ വലിയ ഉയര്‍ച്ച ഉണ്ടായത് ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാൻ റോയല്‍സ് ടീമിലെത്തിയതോടെ ആയിരുന്നു.ഇപ്പോൾ താനാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസിൽ എത്തിച്ചതെന്ന് ശ്രീശാന്ത് പറയുന്നു. ഐപിഎല്ലിന്റെ 2012 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ കളിക്കാരനായിരുന്നു സഞ്ജു സാംസണ്‍. കേവലം 8 ലക്ഷം രൂപയ്ക്കായിരുന്നു സഞ്ജു സാംസണ്‍ കൊല്‍ക്കത്ത ടീമില്‍ എത്തിയത്. എന്നാല്‍ സീസണില്‍ ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് തൊട്ടടുത്ത സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിലേക്ക് ചേക്കേറിയത്. സഞ്ജുവിനെ രാജസ്ഥാൻ റോയല്‍സ് ടീമില്‍ പരിചയപ്പെടുത്തിയത് ഞാനായിരുന്നു. ആ സമയത്ത് ഞാൻ രാജസ്ഥാൻ റോയല്‍സിന്റെ കളിക്കാരനായിരുന്നു. അന്ന് രാജസ്ഥാൻ റോയല്‍സിന്റെ നായകനായ രാഹുല്‍ ദ്രാവിഡിന്റെ മുൻപിലേക്കാണ് ഞാൻ സഞ്ജുവിനെ കൊണ്ടുപോയത്. “അന്ന് ഞാൻ ദ്രാവിഡിനോട് പറഞ്ഞത്, ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ എന്റെ 4…
Read More » -
NEWS
ആദ്യം റെഡ് കാർഡ്, പിന്നീട് തിരിച്ചു വിളിച്ച് യെല്ലോ കാർഡ്; ഐഎസ്എല്ലിലെ റഫറീയിംഗിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല
ഐഎസ്എൽ റഫറിമാർക്കെതിരെ എപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും വരാറുണ്ട്. എന്തെന്നാൽ അത്രയേറെ അബദ്ധങ്ങളും പിഴവുകളുമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് പറ്റാറുള്ളത്. പിഴവുകൾ മാനുഷിക സഹജമാണെങ്കിലും ഐഎസ്എല്ലിൽ അങ്ങനെയല്ല. തുടർച്ചയായി അബദ്ധങ്ങൾ പറ്റാറുണ്ട്,വലിയ മണ്ടത്തരങ്ങൾ പോലും സംഭവിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതുപോലും ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഇത്തവണയും മാറ്റങ്ങൾ ഒന്നും ഐഎസ്എല്ലിൽ സംഭവിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തിലെ ചില തീരുമാനങ്ങളിൽ റഫറിമാർക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പക്ഷേ വലിയ വിവാദപരമായ സംഭവങ്ങൾ ഒന്നും റഫറിയുടെ ഭാഗത്ത് നിന്ന് ആ മത്സരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ ഒരു മുട്ടൻ കോമഡി ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നിട്ടുണ്ട്.ഈസ്റ്റ് ബംഗാളും ജംഷഡ്പൂരും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ആ മത്സരത്തിന്റെ അവസാനത്തിൽ സോൾ ക്രെസ്പോയും എമിൽ ബെന്നിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ നടന്നിരുന്നു.തുടർന്ന് ഈസ്റ്റ് ബംഗാൾ താരമായ ക്രെസ്പോക്ക് യെല്ലോ കാർഡ് ലഭിച്ചു. ഇതേസമയം തന്നെ ജംഷഡ്പൂരിന്റെ മലയാളി താരമായ എമിൽ…
Read More » -
NEWS
കെ ജി ജോർജ്ജിന്റെ മൃതദേഹം ദഹിപ്പിച്ചു; പള്ളിയിൽ അടക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു:സൽമ ജോർജ്ജ്
കൊച്ചി: അന്തരിച്ച വിഖ്യാത ചലച്ചിത്രകാരൻ കെ.ജി.ജോർജ്ജിന്റെ ശവസംസ്കാരമായി ബന്ധപ്പെട്ടും തർക്കം.സ്വത്തുമുഴുവൻ അടിച്ചുമാറ്റി വൃദ്ധസദനത്തിലാക്കിയെന്നും, അവസാനകാലത്ത് അദ്ദേഹത്തെ കുടുംബം തിരിഞ്ഞുനോക്കിയില്ല എന്നുമൊക്കെയുള്ള ആരോപണങ്ങൾക്കിടയിലാണ് പുതിയ തർക്കം. ഈ സാഹചര്യത്തില്‍, കെ ജി ജോർജ്ജിന്റെ ഭാര്യ സല്‍മാ ജോർജ്ജ് മറുപടിയുമായി എത്തിയിരിക്കുകയാണ്. കെ ജി ജോർജ്ജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണെന്നും, പള്ളിയില്‍ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നും സല്‍മ പറയുന്നു. ഇത്രയും സിനിമകള്‍ ചെയ്ത അദ്ദേഹം കാശൊന്നും സമ്ബാദിച്ചിരുന്നില്ലെന്നും, നല്ല പരിചരണം കിട്ടാനാണ്, എറണാംകുളത്തെ സിഗ്നേച്ചര്‍ എന്ന വയോജന കേന്ദ്രത്തിലാക്കിയതെന്നും സല്‍മ പറയുന്നു. “മകള് ദോഹയിലാണ്, മകൻ ഗോവയിലാണ്. അതിനാല്‍ എനിക്കിവിടെ ഒറ്റക്ക് കഴിയാൻ ആവില്ല. അതുകൊണ്ടാണ് ഞാൻ ഗോവക്ക് പോയത്. ഞാനും എന്റെ മക്കളും വളരെ നന്നായിട്ടുതന്നെയാണ് അദ്ദേഹത്തെ നോക്കിയത്്. സിഗ്നേച്ചര്‍ എന്ന സ്ഥലത്തുകൊണ്ടാക്കിയത് അവിടെ ഡോക്ടര്‍മാരുണ്ട്, നഴ്സുമാരുണ്ട്, ഫിസിയോതെറാപ്പിയുണ്ട് എന്നതിനാലാണ്. എല്ലാരീതിയിലും കൊള്ളാവുന്നത് എന്ന് തോന്നിയതുകൊണ്ട് മാത്രമാണ്. മനുഷ്യര്‍ അതുമിതുമൊക്കെ പറയുന്നുണ്ട്. ഞങ്ങള്‍ എന്തോ വയോജന കേന്ദ്രത്തില്‍ ആക്കിയെന്നൊക്കെ. സിനിമാ…
Read More » -
India
ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ഹിന്ദു മുന്നണി നേതാവ് അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹിന്ദു മുന്നണി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ ജില്ലാ നേതാവ് എ.സി മണി അരണി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി. മഹേഷിനെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറയുന്നു. ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ സാരി കുരുങ്ങി തലയടിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാസർകോട്:ഓടിക്കൊണ്ടിരുന്ന ബൈക്കിൽ സാരി കുരുങ്ങി തലയടിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാസർകോട് ജില്ലയിലെ മധൂർ സ്വദേശിനി സുമ(51) ആണ് മരിച്ചത്. സൗമേശ്വര വില്ലേജിലെ പിലാരുവിലുള്ള കുടുംബ വസതിയിൽ വാർഷിക പൂജയിൽ പങ്കെടുത്ത ശേഷം സഹോദരനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കല്ലപ്പ് നാഗനകത്ത് RH 66 ന് സമീപമായിരുന്നു സംഭവം. സുമയുടെ സാരി സ്‌കൂട്ടറിന്റെ ചക്രത്തിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണം.മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read More » -
Kerala
മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു;70 കാരനായ ചാലക്കുടി സ്വദേശിക്ക് 15 വർഷം കഠിനതടവ്
തൃശൂർ: മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ എഴുപതുകാരന് 15 വർഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ. ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്‌പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം.വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പിന്നീട് പല തവണ ഇത് ആവർത്തിക്കുകയുമായിരുന്നു.സഹികെട്ട യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
Read More » -
LIFE
നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ ഒക്ടോബർ 6ന് തീയേറ്ററുകളിൽ
മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം “കോപം “ഒക്ടോബർ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു. കൂടാതെ ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം – ഗോപികണ്ണാ…
Read More » -
Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന്‍ കൈപ്പറ്റിയത് അരക്കോടി രൂപ; റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…
കൊല്ലം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ റിമാൻഡ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു. കരുവന്നൂർ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതല്‍ സാക്ഷി മൊഴികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അരവിന്ദാക്ഷന് വന്‍ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറി സാക്ഷി മൊഴി. കിരണ്‍ തട്ടിയ 24 കോടിയിൽ 25 ലക്ഷം രൂപ അരവിന്ദക്ഷന് നൽകിയെന്ന്…
Read More » -
Kerala
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി
കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി. കേസിൽ ഹൈക്കോടതി നിർദേശിച്ച എല്ലാ ജാമ്യ വ്യവസ്ഥകളും കർദ്ദിനാൾ ആലഞ്ചേരി പാലിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. വ്യവസ്ഥകളില്ലാതെ കർദിനാളിന് കാക്കനാട് മുൻസിഫ് കോടതി ജാമ്യം നൽകിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ ജോഷി വർഗ്ഗീസാണ് ഹർജി നല്‍കിയത്. കർദിനാൾ ജാമ്യവ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഹർജിക്കാരന് തുടർന്നും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കിയത്. സുപ്രീംകോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിന് പിന്നാലെയാണ് കർദിനാൾ കാക്കനാട് മുൻസിഫ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളിയതോടെ കർദിനാൾ ജാമ്യമെടുത്തു. വ്യവസ്ഥകളില്ലാതെ ആണ് മുൻസിഫ് കോടതി കർദിനാളിന് ജാമ്യം നൽകിയത്. അത് ചോദ്യംചെയ്ത് പരാതിക്കാരൻ സമർപ്പിച്ച ഹർജിയാണ്, കർശന വ്യവസ്ഥകൾ പാലിക്കണമെന്ന…
Read More »
