99 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ച് എയര്‍ടെല്‍.10 ജിബി അധിക ഡാറ്റയും ഒരു ദിവസത്തെ വാലിറ്റിഡിറ്റിയും അധികമായി പ്ലാനില്‍ ലഭിക്കും.
എയര്‍ടെല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.40 ജിബി ഡാറ്റ ഹൈസ്പീഡ് വേഗതയില്‍ ലഭിക്കും. ഒരു ദിവസം 20 ജിബി ഹൈസ്പീഡ് ഡാറ്റയും അതിന് ശേഷം അണ്‍ലിമിറ്റഡ് ഡാറ്റ 64 Kbps ആയും കുറയും.
നേരത്തെ പ്ലാൻ പ്രകാരം ഒരു ദിവസത്തെ അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിച്ചിരുന്നത്. എന്നാല്‍ 30 ജിബിയ്ക്ക് ശേഷം ഡാറ്റ വേഗത കുറഞ്ഞിരുന്നു. ഇതിന് ശേഷം ഡാറ്റ 64 Kbps ല്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. കോള്‍, എസ്എംഎസ് എന്നിവ പ്ലാൻ പ്രകാരം ലഭിച്ചിരുന്നില്ല.