Month: September 2023

  • Business

    പുതിയ വന്ദേ ഭാരതിലെ പ്രത്യേകതകള്‍ എന്തൊക്കെ? ഒരു ലോഡ് മോഡിഫിക്കേഷൻസുമായി രണ്ടാം വന്ദേ ഭാരതുകള്‍!

    പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന് സമ്മാനിച്ചത്. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആണ് പ്രധാനമന്ത്രിയുടെ സമ്മാനം. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരവധി വിപുലമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. നവീകരിച്ച 25 ഓളം ഫീച്ചറുകളോടെയാണ് പുതിയ വന്ദേഭാരത് എക്സ്പ്രസുകൾ എത്തുന്നത്. പുതിയ വന്ദേ ഭാരതിലെ ആ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇതാ അറിയേണ്ടതെല്ലാം കൂടുതൽ ചാരിയിരിക്കാവുന്ന സീറ്റ് (17.31 ഡിഗ്രിയിൽ നിന്ന് 19.37 ഡിഗ്രിയായി വർദ്ധിച്ചു) കുഷ്യൻ കൂടുതൽ മികച്ചതാക്കി സീറ്റിന്റെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് മാറി സീറ്റുകൾക്ക് താഴെയുള്ള മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്ക് മികച്ച ആക്സസ് ഇക്കണോമിക്ക് ചെയർ കാറുകളിലെ സീറ്റുകൾക്കുള്ള ഉയർന്ന ഫുട്‌റെസ്റ്റ് ഇക്കണോമിക്ക് ചെയർ ക്ലാസിലെ അവസാന…

    Read More »
  • Business

    ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; ബിഗ് ബില്യന്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാന്‍ അവസരം

    ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയും വാർഷിക ഷോപ്പിങ് ഉത്സവങ്ങൾക്ക് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി. കൃത്യമായ തീയ്യതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് കമ്പനികളും ഒക്ടോബർ പത്തോടെ ഷോപ്പിങ് മാമാങ്കത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചനകൾ. ഇതിനോടകം തന്നെ രണ്ട് കമ്പനികളുടെയും വെബ്‍സൈറ്റുകളിൽ ഓഫറുകൾ അറിയിച്ചുകൊണ്ട് പ്രത്യേക മൈക്രോ വെബ്‍സൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്ക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനും വേണ്ടി കാത്തിരിക്കുന്ന ഷോപ്പിങ് കുതുകികളുടെ എണ്ണം ചെറുതല്ല. വൻ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാൽ ഷോപ്പിങ്, പ്രത്യേകിച്ചും ഇലക്ട്രോണിക് സാധനങ്ങളുടെ ഷോപ്പിങ് ഈ സമയത്തേക്ക് മാറ്റിവെച്ചിരിക്കുന്നവരും നിരവധിയാണ്. കാണാൻ പോകുന്ന പൂരത്തിന്റെ ടീസർ എന്ന പോലെ ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങളും സൂചനകളും ഇപ്പോൾ തന്നെ കമ്പനികൾ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഓഫറുകൾ ഇപ്പോൾ തന്നെ നേടാനുള്ള അവസരം കൂടി ഒരുങ്ങുന്നത്. ബിഗ് ബില്യൻ ഡേയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കുകയാണെങ്കിലും ഫ്ലിപ്പ്‍കാർട്ടാണ് ആദ്യമായി ഇപ്പോൾ തന്നെ അതേ വിലക്കുറവിൽ സാധനങ്ങൾ വിറ്റ്…

    Read More »
  • Kerala

    പൊലീസിന് തെളിവ് സഹിതം എല്ലാ വിവരങ്ങളും കൈമാറി; ഡോക്ടർ നിയമനത്തിന്ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ച് ഹരിദാസൻ

    മലപ്പുറം: ഡോക്ടർ നിയമനത്തിന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ച് ഹരിദാസൻ. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തി മൊഴിയെടുത്തതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പൊലീസിന് തെളിവ് സഹിതം എല്ലാ വിവരങ്ങളും കൈമാറിയെന്നും ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും ഹരിദാസൻ പറഞ്ഞു. ആയുഷ് നിയമനത്തിനായി മാർച്ചിലാണ് അപേക്ഷ നൽകിയത്. ഏപ്രിൽ മാസത്തിലാണ് അഖിൽ സജീവ് വീട്ടിലെത്തിയത്. അപേക്ഷയിലെ വിലാസം നോക്കിയെടുത്താണ് ബന്ധപ്പെട്ടത്. നിയമനത്തിന് പണം ആവശ്യപ്പെട്ടാണ് വന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നിയമനം നടക്കുന്നതെന്നും അവിടെയെത്തി പണം നൽകണമെന്നും പറഞ്ഞു. ആദ്യം 75000 രൂപ അഖിൽ സജീവിന് നൽകി. പിന്നീട് താൻ നേരിട്ട് തിരുവനന്തപുരത്ത് പോയി. സെക്രട്ടേറിയേറ്റിന് മുന്നിൽ വച്ച് അഖിൽ മാത്യു തന്റെ കൈയ്യിൽ നിന്നും പണം വാങ്ങി. അതിന് ശേഷം ഓഫീസിലേക്ക് കയറിപ്പോയെന്നും ഹരിദാസൻ പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ ആരെങ്കിലും സംരക്ഷിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മകന്റെ ഭാര്യക്ക് ആയുഷിൽ മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്നാണ്…

    Read More »
  • Kerala

    മെഡി. ഓഫീസറായി നിയമനം വാഗ്ദാനം ചെയ്ത് പണംതട്ടി; ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരേ പരാതി

    തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവും സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും പണം തട്ടിയെന്ന് പരാതി. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് ആരോപണം. താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയതായും മലപ്പുറം സ്വദേശിയായ ഹരിദാസ് മാസ്റ്ററുടെ പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്തുവെച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യവകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടിയാണ്…

    Read More »
  • Crime

    വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ചു; അധ്യാപകന്‍ അറസ്റ്റില്‍

    കൊല്ലം: വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുകയും മൊബൈല്‍ ഫോണ്‍വഴി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. പൂയപ്പള്ളിയിലെ ലാബ് ടെക്നീഷ്യന്‍ കോഴ്സ് അധ്യാപകനായ, വെളിയം കായില മാധവസദനത്തില്‍ പ്രകാശി(63)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്ന ഇയാള്‍, വീട്ടുകാരോട് വിവരം പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ചാത്തന്നൂരിലും സ്ഥാപനം നടത്തുന്നുണ്ട്. അവിടെയും പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; നാളെ മുതല്‍ വ്യാപക മഴ

    തിരുവന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം മുതല്‍ കാസര്‍കോട് വരെയും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെലങ്കാനയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബര്‍ 29 -ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍…

    Read More »
  • Crime

    നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; ‘ബ്രിട്ടന്റെ’ കുറ്റസമ്മതത്തില്‍ ഞെട്ടി ലോകം

    മെല്‍ബണ്‍: നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനുമായ ആദം ബ്രിട്ടണ്‍. മൃഗങ്ങളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നതായും ആദം സമ്മതിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നായ്ക്കള്‍ മരിക്കുന്നതു വരെ അവയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇയാള്‍ ഓസ്ട്രേലിയന്‍ കോടതിയില്‍ സമ്മതിച്ചു. പ്രമുഖ മാധ്യമങ്ങള്‍ക്കു വേണ്ടി ആദം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബറില്‍ കോടതി ശിക്ഷാവിധി പറയും. 2022 ല്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് 18 മാസത്തിനുള്ളില്‍ ഇയാള്‍ പീഡിപ്പിച്ച 42 നായ്ക്കളില്‍ 39 എണ്ണവും ചത്തിരുന്നു. ആദം കുറ്റസമ്മതം നടത്തുന്നതിനിടെ, കോടതി മുറിയില്‍നിന്ന് എല്ലാവരും പുറത്തുപോകണമെന്ന് നോര്‍തേണ്‍ ടെറിട്ടറി സുപ്രീംകോടതി ജഡ്ജി നിര്‍ദേശിച്ചു. കുറ്റകൃത്യം ഏറെ ഹീനവും ഞെട്ടിപ്പിക്കുന്നതുമാണെന്നു ജഡ്ജി പറഞ്ഞു. 2014 മുതല്‍ ആദം സ്വന്തം വളര്‍ത്തുമൃഗങ്ങളെയും മറ്റുവള്ളവര്‍ പരിപാലിക്കാന്‍ ഏല്‍പ്പിച്ച മൃഗങ്ങളെയും പീഡിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ഒരു ഷിപ്പിങ് കണ്ടെയ്നര്‍ സജ്ജമാക്കി അതിനുള്ളിലാണ് ‘പീഡന മുറി’ ഒരുക്കിയിരുന്നതെന്നും വീഡിയോ റെക്കോര്‍ഡ്…

    Read More »
  • Kerala

    മന്ത്രി സജി ചെറിയാനെ സ്തുതിച്ച് ജീവനക്കാരിയുടെ കവിത

    ആലപ്പുഴ: മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി സ്വന്തമായി എഴുതിയ കവിത ചൊല്ലിയത്. പ്രിയമാര്‍ന്ന ജനസേവനകന്‍ തന്‍ സജി ചെറിയാന്‍ ഒരു അഭിമാന താരമായി മാറി.., ചെങ്ങന്നൂരിന്റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത തുടങ്ങുന്നത്. പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രജകള്‍ക്കുവേണ്ടി കരഞ്ഞു…, പ്രതിസന്ധികള്‍ മലര്‍മാലപോല്‍ അണിയുന്ന രണവീരനായി.., ജന്മനാടിന്റെ രോമാഞ്ചമായി തുടങ്ങി സജി ചെറിയാനുള്ള സ്തുതിയാണ് കവിത. കൈയടികളോടെയാണ് മന്ത്രിയെ പുകഴ്ത്തിയുള്ള കവിതയെ സദസിലുള്ളവര്‍ സ്വീകരിച്ചത്. കവിത കേള്‍ക്കുന്നതിനിടെ മന്ത്രി സജി ചെറിയാന്‍ അടുത്തിരിക്കുന്നയാളുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

    Read More »
  • Kerala

    പാലക്കാട് കൊടുമ്പിൽ കണ്ടെത്തിയത് ഷിജിത്ത്, സതീഷ് എന്നിവരുടെ മൃതദേഹങ്ങൾ, വൈദ്യുതിക്കെണിയിൽ പെട്ടു മരിച്ച ഇവരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് സ്ഥല ഉടമ അനന്തൻ

      പാലക്കാട് കൊടുമ്പിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ ഷിജിത്ത്, സതീഷ് എന്നിവരുടേതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.  കാട്ടുപന്നിക്കു വച്ച വൈദ്യുതി കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും സ്ഥല ഉടമ അനന്തനാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും പൊലീസ് അറിയിച്ചു. വയറു കീറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന്നായാണ് രണ്ടു മൃതദേഹങ്ങളും കിടന്നിരുന്നത്. യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതി അനന്തനുമായി എത്തി പൊലീസ് തെളിവെടുപ്പു നടത്തി. മരിച്ച യുവാക്കളുടെ ചെരുപ്പും വസ്ത്രങ്ങളും അതിനടുത്തു നിന്ന് ലഭിച്ചു. ഇന്നലെ വൈകിട്ടാണ് അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിട്ടതാണ് എന്നും സ്ഥല ഉടമയായ അനന്തൻ പൊലീസിൽ മൊഴിനൽകി. ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെ തുടർന്ന് കസബ പൊലീസ് സതീഷ്, ഷിജിത്ത്, അഭിൻ,…

    Read More »
  • Kerala

    പാലക്കാട് രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

    പാലക്കാട്: കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം. രണ്ടരവയസുകാരന്റെ ചെവിയുടെ ഏതാണ്ട് പൂര്‍ണഭാഗം നായ കടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. ഉടന്‍ തന്നെ വീട്ടൂകാര്‍ നായയെ ഓടിച്ചെങ്കിലും അപ്പോഴെക്കും കുട്ടിയെ നായ ആക്രമിച്ചിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും, ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.    

    Read More »
Back to top button
error: