KeralaNEWS

ജയസൂര്യയുടേത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ബോധപൂര്‍വശ്രമം; സിനിമയുടെ റിലീസുകള്‍ക്ക് മുൻപ് ജയസൂര്യ നേരത്തെയും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്: എഐവൈഎഫ് 

ആലപ്പുഴ:ജയസൂര്യയുടേത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ബോധപൂര്‍വശ്രമമാണെന്നും സിനിമയുടെ റിലീസുകള്‍ക്ക് മുൻപ്  നേരത്തെയും ജയസൂര്യ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ.

‘കത്തനാര്‍’ സിനിമയുടെ പരാജയം മുന്നില്‍കണ്ട് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനും അനധികൃത ഫ്ലാറ്റ് നിര്‍മാണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍നിന്ന് ശ്രദ്ധ തിരിച്ചു വിടാനും ബോധപൂര്‍വം നടത്തിയ വിവാദമായിരുന്നു മന്ത്രിമാരെ വേദിയില്‍ ഇരുത്തിയുള്ള നടൻ ജയസൂര്യയുടെ നെല്‍ക്കര്‍ഷകരെ പിന്തുണച്ചുള്ള പ്രസംഗമെന്ന്  ടി.ടി.ജിസ്മോൻ പറഞ്ഞു.

“ജയസൂര്യയ്ക്ക് ഹിഡൻ അജൻഡ ഉണ്ടായിരുന്നു. ‘കത്തനാര്‍’ സിനിമയുടെ ടീസര്‍ വരാനിരിക്കെ കര്‍ഷകര്‍ക്ക് നെല്ലു വില കിട്ടുന്നില്ലെന്ന ഗുരുതര ആരോപണവുമായി ബോധപൂര്‍വം തന്നെ  രംഗത്തുവന്നതാണ് അയാൾ. തന്റെ സിനിമകള്‍ റിലീസ് ആകുന്നതിന് തൊട്ടു മുൻപായി ജയസൂര്യ നേരത്തെയും ഇങ്ങനെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Signature-ad

കേരളം പച്ചക്കറി ഉല്‍പാദനത്തിലും കയറ്റുമതിയിലും നേടിയ വളര്‍ച്ച കാണാതെയാണ് ജയസൂര്യ പുതിയ തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായം പറഞ്ഞത്. വസ്തുതകള്‍ മനസിലാക്കി അദ്ദേഹം അഭിപ്രായങ്ങള്‍ പിൻവലിച്ച്‌ ജനങ്ങളോട് മാപ്പു പറയണം”- ജിസ്മോൻ ആവശ്യപ്പെട്ടു.

Back to top button
error: