Month: September 2023
-
Kerala
കാറിൽ ബിജെപിയുടെ കൊടി കണ്ടപ്പോൾ പോലീസുകാർക്ക് ഹാലിളകി;എന്നെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു:നടൻ കൃഷ്ണകുമാർ
പത്തനംതിട്ട:മുഖ്യമന്ത്രിക്ക് അകമ്ബടിപോയ പോലീസ് വാഹനം മനപൂർവ്വം തന്റെ കാറില്‍ ഇടിപ്പിക്കുകയായിരുന്നെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗവും നടനുമായ കൃഷ്ണകുമാർ. പത്തനംതിട്ട പന്തളത്തുവെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും നടന്റെ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് അകമ്ബടി പോയ വാഹനത്തിന് സൈഡ് കൊടുത്തിട്ടും കാറിന്റെ പുറകുവശത്ത് മനഃപൂര്‍വ്വം ഇടിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. പോലീസുകാര്‍ അസഭ്യമായി സംസാരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് നടന്റെ ആവശ്യം. എല്ലാവരേയും ചീത്തവിളിച്ചാണ് അകമ്ബടി വാഹനം വന്നുകൊണ്ടിരുന്നതെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു. കാറിനകത്ത് ബി.ജെ.പിയുടെ കൊടി കണ്ട് അവര്‍ക്ക് അസഹിഷ്ണുതയായിരുന്നു.ഇതോടെ വണ്ടി പിന്നില്‍നിന്ന് ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു-കൃഷ്ണകുമാർ പറയുന്നു. അവര്‍ ചീത്തവിളിക്കുമ്ബോള്‍ തിരിച്ചുചീത്തവിളിക്കാൻ അറിയാഞ്ഞിട്ടല്ല, പേടിച്ചിട്ടുമല്ല. മൊത്തം പോലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാക്കിക്കകത്തെ കാപാലികരും ഗുണ്ടകളുമാണിവര്‍. അതുകൊണ്ടാണ് ഉടൻ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിര്‍ക്കാം. എന്നാല്‍ ഇത്തരം ഗുണ്ടാ പ്രവര്‍ത്തികളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും ഒരിക്കലും നിലനില്‍ക്കില്ല. ഇത് ഈ പാര്‍ട്ടിയുടെ…
Read More » -
Kerala
പാലക്കാട് സ്വദേശിനിയായ യുവതിയുടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: വ്യാജ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് പാലക്കാട് സ്വദേശിനിയായ യുവതിയുടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. ദിണ്ഡിഗല്‍ സൗരാഷ്ട്ര കോളനിയില്‍ ബാലാജി (34), ഭാരതിപുരം ഇന്ദ്രകുമാര്‍ (20), വെല്ലൂര്‍ പണപ്പാക്കം മോഹൻകുമാര്‍ (27) എന്നിവരെ പാലക്കാട് സൈബര്‍ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് പുത്തൂര്‍ സ്വദേശിനിയുടെ പേരില്‍ കൊറിയര്‍ സ്ഥാപനം വഴി വിദേശരാജ്യത്തേക്ക് അയച്ച പാഴ്‌സലില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്. മുംബൈ പൊലീസിന്റെ നാര്‍കോട്ടിക് വിഭാഗം നിയമനടപടി തുടങ്ങിയെന്നും കേസില്‍നിന്ന് രക്ഷിക്കാമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. മുംബൈ പൊലീസ് മേധാവിയെന്ന വ്യാജേനയായിരുന്നു സംസാരം. സംസാരം.ആഗസ്‌ത് 21നാണ് -യുവതിയെ ഫോണില്‍ വിളിച്ചത്. ഫെഡക്സ് എന്ന കൊറിയര്‍ സ്ഥാപനത്തില്‍നിന്നാണെന്നും നിങ്ങള്‍ മുംബൈയില്‍നിന്ന് തായ്‌വാനിലേക്ക് അയച്ച കൊറിയര്‍ മടങ്ങിവന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് മുംബൈ പൊലീസിന്റെ നാര്‍കോട്ടിക് വിഭാഗത്തിന് ഫോണ്‍ കണക്‌ട് ചെയ്യുന്നുവെന്നും പറഞ്ഞു. ശേഷം വയര്‍ലെസ് ശബ്ദങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് ഡിസിപി എന്ന വ്യാജേന സംസാരിക്കുകയായിരുന്നു.…
Read More » -
Kerala
കേരള ബ്ലാസ്റ്റേഴ്സിനായി ഘാന സ്‌ട്രൈക്കര്‍ ക്വാമെ പെപ്രയെ കൊച്ചിയിൽ എത്തി; ടീമിനായി കൊച്ചിയിൽ ഓണസദ്യ
കൊച്ചി:കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഈ സീസണിലെ വിദേശ സൈനിങില്‍ ഒന്നായ ഘാന സ്‌ട്രൈക്കര്‍ ക്വാമെ പെപ്രയെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേര്‍ന്നു. താരം കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തി. ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനൊപ്പം താരം ഇനി യു എ ഇയിലേക്ക് യാത്ര തിരിക്കും. സൊറ്റൊരിയോയും ദിമിത്രസും പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ ക്വാമെ ആകും സീസണ്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്ട്രൈക്കര്‍. 2025 വരെ നീണ്ടു നില്‍ക്കുന്ന രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് ക്വാമ പെപ്ര ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ഘാനയിലെ കുമാസിയില്‍ നിന്നുള്ള പെപ്രയ്ക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ആദ്യ ഡിവിഷനുകളില്‍ കളിച്ച പരിചയമുണ്ട്. താരത്തിനായി കൊച്ചിയിൽ ഓണസദ്യയും ഒരുക്കിയിരുന്നു.പരിശീലകൻ ഇവാൻ വുകുമനോവിച്ച് ഉൾപ്പടെയുള്ളവർ സദ്യയിൽ പങ്കെടുത്തു.
Read More » -
Crime
85 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; ചുണ്ടുകള്‍ ബ്ലേഡ് ഉപയോഗിച്ച് കീറിമുറിച്ചു
ന്യൂഡല്‍ഹി: വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന 85കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 28 വയസ്സുള്ള ആകാശ് എന്ന യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വയോധികയെ ബലാത്സംഗത്തിനിരയാക്കിയശേഷം ചുണ്ടുകള്‍ ബ്ലേഡ് ഉപയോഗിച്ചു മുറിച്ചു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടന്നിരുന്ന വയോധികയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് അവരെ മര്‍ദിക്കുകയും ചുണ്ടുകള്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്തു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ വിശദാംശങ്ങളും എഫ്‌ഐആറിന്റെ പകര്‍പ്പും ലഭിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
Read More » -
Crime
പാഴ്സലില്‍ മയക്കുമരുന്നെന്ന് പറഞ്ഞ് വ്യാജഭീഷണി; സൈബര്‍ തട്ടിപ്പില്‍ യുവതിക്ക് നഷ്ടം 45 ലക്ഷം
പാലക്കാട്: സൈബര്‍ തട്ടിപ്പിലൂടെ പാലക്കാട് പുത്തൂര്‍ സ്വദേശിയായ യുവതിയില്‍നിന്ന് 45 ലക്ഷം രൂപ കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിക്കല്‍ സൗരാഷ്ട്ര കോളനിയിലെ ബാലാജി രാഘവന്‍ (34), ദിണ്ടിക്കല്‍ ഭാരതിപുരം ഇന്ദ്രകുമാര്‍ (20), വെല്ലൂര്‍ പണപ്പാക്കം മോഹന്‍കുമാര്‍ (27) എന്നിവരെയാണ് ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് പത്തോളം അക്കൗണ്ട് പുസ്തകങ്ങളും ചെക്ക് ബുക്കുകളും പതിനഞ്ചോളം എ.ടി.എം. കാര്‍ഡുകളും പണം കൈമാറ്റം സംബന്ധിച്ച ഡയറിയും പിടിച്ചെടുത്തു. കൊറിയര്‍ സ്ഥാപനംവഴി യുവതിയുടെ പേരില്‍ വിദേശത്തേക്ക് അയച്ച പാഴ്സലില്‍ മയക്കുമരുന്നുകളും മറ്റും കണ്ടെത്തിയെന്നും മുംെബെ പോലീസിന്റെ നര്‍കോട്ടിക് വിഭാഗം നിയമനടപടികള്‍ തുടങ്ങിയെന്നും കേസില്‍നിന്ന് രക്ഷിക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. മുംബൈ പോലീസ് മേധാവിയെന്ന വ്യാജേന സംസാരിച്ച് യുവതിയില്‍നിന്നു പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു. ഓഗസ്റ്റ് 21-ന് ഉച്ചയോടെയാണ് യുവതിക്ക് ഫോണ്‍കോള്‍ വരുന്നത്. ഫെഡക്സ് എന്ന കൊറിയര്‍ സ്ഥാപനത്തില്‍നിന്നാണെന്നും നിങ്ങള്‍ മുംബെയില്‍നിന്ന് തായ്വാനിലേക്ക് അയച്ച കൊറിയര്‍ മടങ്ങിവന്നുവെന്നും…
Read More » -
India
അസമില്‍ വീടുകള്‍ പൊളിക്കുന്നതിന് എതിരെ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് സ്ത്രീകള്‍
ഗുവാഹത്തി: കയ്യേറ്റം ആരോപിച്ച് വീടുകള്‍ പൊളിച്ചുനീക്കുന്നതിന് എതിരെ അര്‍ദ്ധനഗ്‌നരായി പ്രതിഷേധിച്ച് അസമിലെ സ്ത്രീകള്‍. സില്‍സാക്കോ ബീല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകളുടെ പ്രതിഷേധം. സില്‍സാക്കോ ബീല്‍ പ്രദേശത്തെ തണ്ണീര്‍ത്തടം കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസും ഉദ്യോഗസ്ഥരും വീടുകള്‍ ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തില്‍ അവര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പോലീസുകാരെ തടയാന്‍ ശ്രമിച്ചു. അതിനിടെയാണ് രണ്ട് സ്ത്രീകള്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. അടിവസ്ത്രത്തില്‍ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് ഉടന്‍ വസ്ത്രം പുതപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റി. വൈകാതെ ജെസിബി ഉപയോഗിച്ച് പ്രതിഷേധിച്ചവരുടെ ഉള്‍പ്പെടെ വീടുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു. ”ഈ ഭൂമി സമ്പന്നര്‍ക്ക് കോടിക്കണക്കിന് രൂപയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ഞങ്ങളെ പുറത്താക്കിയത്. ഇനി ഞങ്ങള്‍ എവിടെ പോകും? ഞങ്ങളുടെ ജീവിതം അവസാനിച്ചു”- വീട് നഷ്ടപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, പ്രദേശവാസികളുമായി കൂടിയാലോചിച്ചാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നും വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ ഒരു പ്രത്യേക സംഘടനയില്‍…
Read More » -
Kerala
കെഎസ്ആർടിസിയുടെ പരാതി; പത്തനംതിട്ട-കോയമ്പത്തൂർ സ്വകാര്യ ബസ് തടഞ്ഞ് മോട്ടോർ വാഹനവകുപ്പ്
പത്തനംതിട്ട: കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച പത്തനംതിട്ട – കോയമ്പത്തൂർ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി.കെ.എസ്.ആര്‍.ടി.സി.യുടെ പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. റോബിൻ ബസിനെതിരെയാണ് നടപടി.സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം. അതേസമയം ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസാണിത്.അതിനാൽ തന്നെ കോയമ്ബത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നിരിക്കെയാണിത്.വെള്ളനിറവും ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം. ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരേ നടപടിയെടുക്കാൻ ഉന്നതലസമ്മര്‍ദം മോട്ടോര്‍വാഹനവകുപ്പിന് ലഭിച്ചിരുന്നു.തുടർന്നാണ് നടപടി. പെര്‍മിറ്റ് വ്യവസ്ഥകള്‍പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്ബേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. മുൻവശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍,…
Read More » -
Kerala
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ പോലീസ് റിപ്പോര്‍ട്ട്; സമരം അവസാനിപ്പിക്കാന്‍ ഹര്‍ഷിന
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്) കുടുങ്ങിയ സംഭവത്തില്‍ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ നടത്തന്ന സത്യഗ്രഹ സമരം നിര്‍ത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇതുമായി ബന്ധപ്പെട്ട് ഹര്‍ഷിന സമരപ്പന്തലില്‍ വാര്‍ത്താ സമ്മേളനം നടത്തും. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപോരാട്ടം നടത്തുമെന്നും ഹര്‍ഷിന വ്യക്തമാക്കി. സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതി ചേര്‍ത്ത് പോലീസ് കുന്നമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണു പ്രത്യക്ഷ സമരത്തില്‍നിന്ന് പിന്‍മാറുന്ന കാര്യം ഹര്‍ഷിന പരിഗണിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഹര്‍ഷിന മെഡിക്കല്‍ കോളജിനു മുന്‍പില്‍ നടത്തുന്ന സത്യഗ്രഹം 103 ദിവസം പിന്നിടുമ്പോഴാണ്, പ്രത്യക്ഷ സമരം അവസാനിപ്പിക്കാനുള്ള നീക്കം. പ്രതിചേര്‍ത്ത ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ 2 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സി.കെ.രമേശന്‍ (42), കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.…
Read More » -
LIFE
”48 വയസായി, കല്യാണം കഴിച്ച് കുഞ്ഞുങ്ങളൊക്കെയായി ജീവിക്കാന്‍ ആഗ്രഹമുണ്ട്; എപ്പോള്‍ വേണമെങ്കിലും അതുണ്ടാകാം”
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായിക നടിയാണ് നഗ്മ. തമിഴിലായിരുന്നു കൂടുതലും അഭിനയിച്ചത്. തമിവിന് പുറമെ ഹിന്ദി, മലയാളം, കന്നട, ബംഗാളി, മറാത്തി, പഞ്ചാബി ഭാഷകളില്‍ എല്ലാം സിനിമകള്‍ ചെയ്തിട്ടുണ്ട്. 1990 ല്‍ പുറത്തിറങ്ങിയ ഭാഗി എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പമാണ് നഗ്മയുടെ തുടക്കം. പിന്നീട് സിനിമയില്‍ സജീവമായ നടി ഇപ്പോള്‍ രാഷ്ട്രീയത്തിലാണ്. തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയുടെ മൂത്ത സഹോദരിയാണ് നഗ്മ. നഗ്മയുടെ പ്രണയ ബന്ധങ്ങള്‍ അന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞ ചില സെലിബ്രിറ്റികളുമായുള്ള നഗ്മയുടെ ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. സൗരവ് ഗാംഗുലി, ശരത് കുമാര്‍, രവി കൃഷ്ണ, മനോജ് തിവാരി തുടങ്ങിയവര്‍ക്കൊപ്പം ഉണ്ടായിരുന്ന നഗ്മയുടെ ബന്ധം വലിയ ചര്‍ച്ചയായി. 2014 ല്‍ ആണ് നഗ്മ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 48 ല്‍ വിവാഹം പല പ്രണയ ബന്ധങ്ങളിലും പെട്ടുപോയെങ്കിലും, ഇപ്പോഴും നഗ്മ അവിവാഹിതയാണ്. 48 വയസ്സായി. എന്നാല്‍ ഇപ്പോഴും തനിക്ക് വിവാഹം ചെയ്ത്…
Read More » -
India
‘ഇന്ത്യ’യിലെ സീറ്റ് വിഭജനത്തില്‍ ഭിന്നത; വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ മമത
മുംബൈ: സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയിലെത്താന്‍ കഴിയാതിരുന്നതോടെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയില്‍ അസ്വാരസ്യമെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ആര്‍ജെഡി, സമാജ്വാദി, ജനതാദള്‍ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ മുന്നണി യോഗത്തിനുശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പങ്കെടുത്തില്ല. ലോക്‌സഭാ എംപി അഭിഷേക് ബാനര്‍ജിയും തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയനും പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല. യോഗത്തില്‍, സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ എത്രയും വേഗത്തില്‍ തീരുമാനം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ വേഗത്തില്‍ തീരുമാനം വേണമെന്ന ആവശ്യവുമായി എഎപി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളും രംഗത്തെത്തിരുന്നു. സീറ്റുകള്‍ സംബന്ധിച്ച ധാരണ നേരത്തെ ഉണ്ടായാല്‍ മാത്രമേ കൃത്യമായ രീതിയില്‍ പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനാവൂ എന്നും വിവിധ പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചു. ജാതി സെന്‍സസ് സംബന്ധിച്ച വിഷയത്തിലും കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ജെഡിയു, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ…
Read More »