Month: September 2023
-
Food
ആയിരം കോഴിക്ക് അരക്കാട! അറിയാം കാടമുട്ട കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
കാടമുട്ടയെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങൾ കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. അഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട എന്നാണ് പറയാറ്. കോഴിമുട്ടയെക്കാളും പോഷകമൂല്യം കൂടുതൽ കാടമുട്ടയ്ക്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. കാടമുട്ട പ്രോട്ടീനാൽ സമ്പന്നമാണ്. കാടമുട്ടയിൽ ഇരുമ്പിന്റെ അംശം വേണ്ടുവോളം ഉള്ളതിനാൽ അനീമിയ അഥവാ വിളർച്ചയ്‌ക്കുള്ള സാധ്യത കുറയ്ക്കുന്നു. കലോറി, പ്രോട്ടീൻ, വിറ്റാമിൻ എ, ബി 12, റൈബോഫ്ലേവിൻ, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ് എന്നിവ ഒരു കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കാടമുട്ടയിൽ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ 60 ശതമാനവും നല്ല കൊളസ്‌ട്രോളാണ്. അതിനാൽ ശരീരത്തിലെത്തിയ ചീത്ത കൊളസ്‌ട്രോളിന്റെ പ്രത്യാഘാതങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കാടമുട്ടയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി എന്ന ഘടകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും…
Read More » -
Tech
രാജമൗലി ചിത്രത്തിന്റെ പകുതി ചെലവ് മാത്രം! ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1ന് ചെലവ് വളരെ കുറവെന്ന് റിപ്പോർട്ട്
ദില്ലി: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1ന് ചെലവ് വളരെ കുറവെന്ന് റിപ്പോർട്ട്. ബിഗ്ബജറ്റ് സിനിമയുടെ നിർമാണ ചെലവ് പോലും ഇത്രയും ബൃഹത്തായ ബഹിരാകാശ പദ്ധതിക്ക് ആയില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശസ്ത സംവിധായകൻ രാജമൗലിയുടെ ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് 550 കോടി രൂപയായിരുന്നു ബജറ്റ്. എന്നാൽ, സൂര്യനെക്കുറിച്ച് പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിച്ച ആദിത്യ എൽ വണ്ണിന് വെറും 300 കോടി രൂപക്ക് താഴെയാണ് ചെലവ്. എന്നാൽ. ചെലവ് സംബന്ധിച്ച് ഐഎസ്ആർഒ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്നാണ് ആദിത്യ വിക്ഷേപിച്ചത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിച്ചത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക. വിക്ഷേപണത്തിന്…
Read More » -
LIFE
പ്രഭാസ് നായകനാകുന്ന ‘സലാറി’ന്റെ റിലീസ് പ്രഖ്യാപിച്ചു; അങ്ങനങ്ങ് വൈകില്ല, നവംബറിലെത്തും
പ്രഭാസ് നായകനാകുന്ന ‘സലാർ’ പ്രഖ്യാപനംതൊട്ടേ വാർത്തകളിൽ നിറഞ്ഞതാണ്. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാർ’ പ്രഭാസിന് നിർണായകമാണ്. ‘സലാർ’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. ‘സലാറി’ന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന ‘സലാറെ’ ന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്‍തംബർ 28ന് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകൾ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ‘കെജിഎഫി’ന്റെ ലെവലിൽ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീൽ ഒരുക്കുന്ന ‘സലാർ നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസൻ ചിത്രത്തിൽ നായികയാകുന്നു. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാർ’ നിർമിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തിൽ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ‘ആദിപുരുഷ്’ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്‍തത്. ഓം…
Read More » -
India
2700 കോടി രൂപ ചെലവായിട്ട് രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റര്‍ ഇന്ത്യക്ക് സമ്മാനിച്ച് ജി 20 ഉച്ചകോടി
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ ഇന്ത്യക്ക് സമ്മാനിച്ച് ജി 20 ഉച്ചകോടി. പരമ്പരാഗതവും അധുനിക വാസ്തു വിദ്യാശൈലികളും പിന്തുടർന്നാണ് ഭാരത് മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. ദില്ലിയുടെ മധ്യത്തിലുള്ള ഭാരത് മണ്ഡപത്തിന് 2700 കോടി രൂപയാണ് ചെലവായിട്ടുള്ളത്. 7000 സീറ്റുകളാണ് മണ്ഡപത്തിന് ഉൾക്കൊള്ളാനാവുക. ഗുജറാത്ത് ഗാന്ധി നഗറിലെ മഹാത്മാ ഗാന്ധി കൺവെൻഷൻ സെന്ററിൻറെ പാതിയോളമാണ് ഇത്. എന്നാൽ എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളുമാണ് ഭാരത് മണ്ഡപത്തിലുള്ളത്. 123 ഏക്കറിലാണ് മണ്ഡപം സ്ഥിതി ചെയ്യുന്നത്. 5500 വാഹനങ്ങൾക്ക് പാർക്കിംഗ് സൌകര്യവും ഇവിടുണ്ട്. ഇന്ത്യയെ ബിസിനസ് ഡെസ്റ്റിനേഷനാക്കാൻ ഭാരത് മണ്ഡപം സഹായിക്കുമെന്നാണ് നിരീക്ഷണം. മീറ്റിംഗുകൾ നടത്താനുള്ള നിരവധി ഹാളുകൾ, ലോഞ്ചുകൾ, ഓഡിറ്റോറിയം, ആംഫിതിയറ്റർ അടക്കമുള്ള സംവിധാനമാണ് ഇവിടുള്ളത്. ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പറ ഹാളിന് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ ഭാരത് മണ്ഡപത്തിന് ഉൾക്കൊള്ളാനാവും. ശംഖിൻറെ ആകൃതിയിലാണ് ഭാരത മണ്ഡപം നിർമ്മിതമായിട്ടുള്ളത്. സോളാർ എനർജി, പൂജ്യം മുതൽ ഐഎസ്ആർഒ, പഞ്ച മഹാഭൂത എന്നിവയുൾപ്പെടെ ഇന്ത്യയുടെ പരമ്പരാഗത കലയുടെയും സംസ്‌കാരത്തിന്റെയും…
Read More » -
Crime
ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ബസ് കസ്റ്റഡിയിലെടുത്തു; ബസ് ഡ്രൈവറുടെ മുഖത്തടിച്ചു, തെറിവിളിച്ചു; എസ്.ഐയ്ക്കെതിരേ പരാതി
കോഴിക്കോട്: ഗതാഗതക്കുരുക്കിൽ ബസ് കുടുങ്ങിയതോടെ കസ്റ്റഡിയിലെടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ് ഐ അടിച്ചെന്ന് പരാതി. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ടാലൻറ് ബസ് ഡ്രൈവർ ഷിബിത്തിനെയാണ് കൊയിലാണ്ടി എസ്.ഐ അനീഷ് തെക്കേടത്ത് മർദിച്ചതായാണ് പരാതി. കഴിഞ്ഞ 22നാണ് സംഭവം. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസ് കൊയിലാണ്ടിയിലെത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. കൊയിലാണ്ടി മാർക്കറ്റ് പരിസരത്തെ കുരുക്കിൽപ്പെട്ടതിന് പിന്നാലെ ബസിന്റെ ബ്രേക്ക് ജാമാവുകയും റോഡിൽ കുടുങ്ങുകയും ചെയ്തു. ഇതിനിടയിൽ പുറകിൽ വരികയായിരുന്ന മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറിൽ ഉരസി. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് ബസ് പിറ്റേ ദിവസം സ്‌റ്റേഷനിൽ ഹാജരാക്കാനും ജീവനക്കാർ സ്‌റ്റേഷനിലെത്തിക്കാനും നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച ബസ് ജീവനക്കാർ സ്‌റ്റേഷനിലെത്തിയതോടെയാണ് എസ്.ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്തതതെന്നാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പിക്കും മനുഷ്യാവകാശ കമ്മീഷൻ, പൊലീസ് ക്ലബിലടക്കം പരാതി നൽകിയെന്നാണ് ബസ് ജീവനക്കാർ വിശദമാക്കുന്നത്. എന്നാൽ സംഭവം…
Read More » -
Health
അറിയാം സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ… സന്ധിവാതമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ…
ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നത് സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ്. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം. അറിയാം സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ… സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീർവീക്കമുണ്ടാകുക, ചലനങ്ങൾക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിൻറെ ലക്ഷണങ്ങളാണ്. ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടർന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാം. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാൻ ഇത് സഹായിക്കും. അത്തരത്തിൽ സന്ധിവാതമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില…
Read More » -
മാത്യു കുഴൽനാടൻ ആളുകളെ വിമർശിക്കാതെ തേജോവധം ചെയ്യതിട്ട് തിരിഞ്ഞോടുന്ന ആളാണെന്ന് മന്ത്രി എംബി രാജേഷ്
കൊച്ചി: മാത്യു കുഴൽനാടൻ ആളുകളെ വിമർശിക്കാതെ തേജോവധം ചെയ്യതിട്ട് തിരിഞ്ഞോടുന്ന ആളാണെന്ന് മന്ത്രി എംബി രാജേഷ്. എന്തെങ്കിലും അതിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളു എന്ന് മാത്യു കുഴൽനാടന് അറിയാമെന്നും ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ വേറെ ഉണ്ടെന്നും വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും മാത്യ കുഴൽനാടനെതിരായ വിമർശനം തുടർന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്റെ മറുപടിയെന്നും സിഎൻ മോഹനൻ പറഞ്ഞു. തനിക്കെതിരെ കേസുമായി പോകുമെന്നാണ് കുഴൽനാടൻ പറയുന്നതെന്നും കേസുമായി വരട്ടെ അപ്പോൾ കാണാമെന്നും സിഎൻ മോഹനൻ വെല്ലുവിളിച്ചു. ഇടതുഭരണ കാലത്ത് ഒരു ബാങ്കിലാണ് അഴിമതി നടന്നിട്ടുള്ളത് അത് കരുവണ്ണൂരിൽ മാത്രമാണെന്നും യുഡിഎഫ് ഭരിക്കുന്ന പല ബാങ്കുകളിലും വൻ അഴിമതി നടക്കുന്നുണ്ടെന്നും സി എൻ മോഹനൻ പറഞ്ഞു. വിജയ് മല്യ 9000 കോടിയുമായി…
Read More » -
LIFE
ഹണി റോസിന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെ തെരയുന്നു….
മലയാള ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കാളുമായി അണിയറ പ്രവർത്തകർ. റേച്ചൽ എന്ന ചിത്രത്തിൽ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെയാണ് ആവശ്യം. 3 മുതൽ 5 വരെയും 10 മുതൽ 12 വരെയും പ്രായമുള്ള കുട്ടി ആർട്ടിസ്റ്റുകൾക്ക് ഒഡിഷനിൽ പങ്കെടുക്കാവുന്നതാണ്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ ഒരുക്കുന്നു. സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ലുക്കിലുള്ള ഹണി റോസിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് ഹണി റോസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം,…
Read More » -
LIFE
‘ലാലേട്ടനും വിനായകനും ഒന്നും കൊടുക്കുന്നില്ലേ ?’ ജയിലർ നിർമ്മാതാക്കളോട് ചോദ്യവുമായി നെറ്റിസൺസ്
ചെന്നൈ: രജനികാന്തിൻറെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ജയിലർ. 600 കോടി ക്ലബിലേക്ക് കുതിക്കുന്ന ചിത്രത്തിൻറെ വിജയാഘോഷത്തിലാണ് ഇപ്പോൾ നിർമ്മാതാക്കളായ സൺ പിക്ചേർസ്. ഇതിൻറെ ഭാഗമായി ചിത്രത്തിലെ നായകൻ രജനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും വലിയ സമ്മാനങ്ങളാണ് സൺപിക്ചേർസ് ഉടമ കലാനിധിമാരൻ കൈമാറിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ്. രജനികാന്തിനെ വീട്ടിൽ സന്ദർശിച്ച കലാനിധി മാരൻ അദ്ദേഹത്തിന് നൂറുകോടിയുടെ ചെക്ക് കൈമാറിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട വിവരം. അതിന് പിന്നാലെ ബിഎംഡബ്യൂ എക്സ് 7 കാറും സൂപ്പർതാരത്തിന് ജയിലർ നിർമ്മാതാവ് സമ്മാനിച്ചു. ഈ കാറിന് ഒന്നേകാൽ കോടി രൂപ വിലവരും. അതിന് പിന്നാലെയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും ചെക്കും പോർഷെ കാറും നിർമ്മാതാവ് നൽകിയത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ മറ്റു താരങ്ങൾക്ക് സമ്മാനവും തുകയും ഒന്നുമില്ലെ എന്ന ചോദ്യം ഉയരുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച് ക്യാമിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്…
Read More » -
Kerala
കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി പീ ഡിപ്പിച്ച യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 31 കാരൻ പിടിയിൽ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 31 കാരൻ പിടിയിൽ.മുണ്ടക്കയം കോരുത്തോട് കോസടി കുരിയിലംകാട്ടിൽ ഡെന്നീസ് ആണ് വിവാഹ വാഗ്ദാനം നൽകി പീ ഡിപ്പിച്ച യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഇവരുമായി ഡെന്നീസ് പ്രണയത്തിലായിരുന്നു . നിരവധി തവണ ഇയാൾ യുവതിയെ പീ ഡനത്തിനിരയാക്കിയിട്ടുണ്ട്.യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.ഇതറിഞ്ഞ യുവതി ഡെന്നീസുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറി. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈലിലേക്ക് അയച്ചുകൊടുത്ത് ഇയാൾ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ താമസസ്ഥലത്തേക്ക് വരണമെന്നും അല്ലെങ്കിൽ ചിത്രങ്ങൾ പുറത്ത് വിടുമെന്നും ഇയാൾ പറഞ്ഞു.പിറ്റേന്ന് യുവതി ഡെന്നീസിന്റെ വീട്ടിലെത്തി. എന്നാൽ യുവതിയെ വീണ്ടും ക്രൂരമായി പീഡിപ്പിച്ച ശേഷം വാക്കത്തി ഉപയോഗിച്ച് ഇയാൾ വെട്ടുകയായിരുന്നു. ആക്രമണത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ മുണ്ടക്കയം പോലീസ് ആണ് അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ…
Read More »