Month: September 2023

  • Crime

    ഗുണ്ടാസംഘം ഗൃഹനാഥന്റെ കൈ അടിച്ചൊടിച്ചു; സ്‌കൂട്ടറുകള്‍ തല്ലിത്തകര്‍ത്തു

    തിരുവനന്തപുരം: പോത്തന്‍കോട് നേതാജിപുരത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ തല്ലിത്തകര്‍ത്തു. നേതാജിപുരം നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. കൊലക്കേസ് പ്രതി ഉള്‍പ്പെടെ മുപ്പതു പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. തടയാനെത്തിയ നാട്ടുകാരെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്ത വീടിന്റെ ഗേറ്റും അക്രമിസംഘം ചവിട്ടിപ്പൊളിച്ചു. വ്യാഴാഴ്ച രാത്രി 8.30 മണിയോടെ നേതാജിപുരം സൊസൈറ്റി ജങ്ഷനില്‍ ആരംഭിച്ച വാക്കേറ്റത്തിനൊടുവില്‍ അക്രമിസംഘം ആദ്യം നഹാസിന്റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചിരുന്നു. പിന്നീട് അക്രമികള്‍ സംഘംചേര്‍ന്ന് നഹാസിന്റെ വീടിന് മുന്നില്‍ എത്തി. തുടര്‍ന്ന് സ്‌കൂട്ടറുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ നഹാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വീട്ടിലെത്തിയ അക്രമസംഘം നഹാസിന്റെ ഭാര്യ ഷിജി (41), മകള്‍ അസ്ന നഹാസ് (21) എന്നിവരെ അസഭ്യം പറഞ്ഞതായും വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. വീട്ടുകാര്‍ കതകടച്ചു കുറ്റിയിട്ടാണ്…

    Read More »
  • Kerala

    കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; പെരുമ്ബാവൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്

    കൊച്ചി:ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്ബാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. അഞ്ചുവയസ്സുകാരിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്‌ട് എന്നിവ ചുമതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

    Read More »
  • Kerala

    അരുവിക്കര അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി; കക്കിയില്‍ ഇന്നലെ പെയ്തത് അതിതീവ്ര മഴ

    തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം (ആകെ 60സെന്റിമീറ്റര്‍) ഉയര്‍ത്തിയത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിലെ കക്കിയില്‍ ഇന്നലെ പെയ്തത് അതിതീവ്ര മഴ. 225 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 80 മില്ലിമീറ്ററാണ് ജില്ലയിലെ ശരാശരി മഴ. അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ഇടുക്കിയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ കൂടുതല്‍ ഇടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ച അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി…

    Read More »
  • Kerala

    ഇടത്പക്ഷത്തിനൊപ്പം അണിചേർന്ന് പുതുപ്പള്ളിയിൽ പെന്തകോസ്ത് സഭകൾ

    കോട്ടയം:പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ലാപ്പിലേക്കെത്തുമ്ബോള്‍ സ്ഥാനാര്‍ത്ഥികളുടെ പിന്തുണകള്‍ മാറിമറിയുകയാണ്.ഏറ്റവുമൊടുവില്‍ കാണുന്ന കാഴ്ച പെന്തെക്കോസ്ത് സഭകള്‍ ഇടത്പക്ഷത്തിനൊപ്പം അണിചേരുന്നതാണ്. 16000 ത്തോളം പെന്തെക്കോസ്ത് വിശ്വാസികളുള്ള പുതുപ്പള്ളിയില്‍ കാലാകാലങ്ങളായി ഉമ്മൻ ചാണ്ടിയെ സഹായിച്ചവരാണ്  ഇപ്രാവശ്യം ഇടത് ചേരിയിലേക്ക് ചാഞ്ഞത് . മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷകരും , പാസ്റ്റര്‍മാരും  ഇടത് പക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്കിന് വേണ്ടി പ്രചാരണം നടത്തി. ക്രൈസ്തവര്‍ക്കെതിരെ പ്രത്യേകിച്ച്‌ പെന്തക്കോസ്തുകാര്‍ക്കെതിരെ ബിജെപി ആര്‍ എസ് എസ് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളിലും മറ്റും കോണ്‍ഗ്രസ് മൗനം പാലിക്കുമ്ബോള്‍ ഇടത് പക്ഷം മാത്രമാണ് പെന്തെക്കോസ്തുകാര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളതെന്നാണ് ഈ പാസ്റ്റര്‍മാര്‍ പറയുന്നത്.പെന്തക്കോസ് വിശ്വാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ചു സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം , ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടതിന്റെ പ്രാധാന്യവും ഇവർ പറഞ്ഞു മനസ്സിലാക്കുന്നു.   മണിപ്പൂരിൽ പോലും രാഹുല്‍ ഗാന്ധിയേക്കാൾ ആദ്യം ഓടിയെത്തിയതും കാരുണ്യ പ്രവര്‍ത്തനം നടത്തിയതും ജെയ്ക് തന്നെയാണന്നും പാസ്റ്റര്‍മാർ പറയുന്നു.മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയില്‍  കോണ്‍ഗ്രസ്സ് ആദ്യം അനങ്ങിയില്ല.ഏറെ കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി…

    Read More »
  • India

    ഭാരതരത്ന തിരിച്ചെടുക്കണം;സച്ചിൻ ടെണ്ടുല്‍ക്കറുടെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് കൂറ്റൻ പ്രതിഷേധം

    മുംബൈ:ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ ടെണ്ടുല്‍ക്കറുടെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ജനങ്ങളുടെ പ്രതിഷേധം.ഓണ്‍ലൈൻ ഗെയിമിങ് പരസ്യത്തില്‍ അഭിനയിച്ചതിന്‍റെ പേരിലാണ് പ്രതിഷേധം. പ്രഹര്‍ ജനശക്തി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പി.ജെ.പി പാര്‍ട്ടി എം.എല്‍.എ ബച്ചു കാദുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ ബച്ചു കാദുവിനും 22 അനുയായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് പ്രഹര്‍ ജനശക്തി.

    Read More »
  • Kerala

    ‘എച്ചൂസ് മീ’ നിങ്ങള്‍ക്ക് ആള് മാറീന്നാ തോന്നുന്നെ! ‘പേട്ട ജയന്’ വച്ചത് ‘സിലോണ്‍ ജയന്’ കൊണ്ടു

    കൊച്ചി: സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രസംഗിച്ച നടന്‍ ജയസൂര്യയെ പിന്തുണച്ചും എതിര്‍ത്തുമുള്ള സൈബര്‍ യുദ്ധം ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ സോഷ്യല്‍ മീഡിയ പേജുകളിലേക്കും. ട്രോള്‍ സ്വഭാവത്തിലുള്ള മലയാളം കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഒരുകാലത്ത് തീപ്പൊരി ബാറ്റിങ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച ജയസൂര്യയുടെ ഫെയ്സ് ബുക്കിലെ പോസ്റ്റുകള്‍. ഇടതുപക്ഷവും സംഘപരിവാര്‍ അനുകൂലികളും പരസ്പരം ട്രോളാനായി ശ്രീലങ്കന്‍ ജയസൂര്യയുടെ പേജിനെ ഉപയോഗപ്പെടുത്തുകയാണ്. സി.പി.എം. അനുകൂല സൈബര്‍ പ്രൊഫൈലായ പോരാളി ഷാജിയുടെ അപരന്‍ വരെ കമന്റുമായെത്തി. ‘നിന്റെ മാത്രമല്ല ബാറ്റിലെ സ്പ്രിങ്ങും ഞങ്ങള്‍ ഊരും, നിന്റെ പുറമ്പോക്കിലെ പശുത്തൊഴുത്ത് അടക്കം ഞങ്ങള്‍ അളന്ന് തരാമെടാ’ എന്നാണ് ഭീഷണി. ‘മാപ്പു പറഞ്ഞേക്ക് ഭായ് ഇല്ലേല്‍ സിനിമ ഞങ്ങള്‍ ബഹിഷ്‌കരിക്കും’ എന്നും ‘നീ ഇനി കേരളത്തില്‍ കാലുകുത്തില്ല’ തുടങ്ങിയ കമന്റുകളുമുണ്ട്. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചിടും’ എന്ന വിവാദമായ തിരുവാതിരപ്പാട്ടിന്റെ വരികളും ചിലര്‍ കുറിച്ചു. ഇതിന് മറുപടിയെന്നോണം ‘സംഘം കാവലുണ്ട്’, ‘ജയ് സംഘശക്തി’ തുടങ്ങിയവയാണ് മറ്റു…

    Read More »
  • Kerala

    കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

    തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍  അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും.രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകള്‍ 30cm വീതമാണ് (ആകെ 60cm) ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ സമീപ വാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുകയാണ്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    Read More »
  • Crime

    കാസര്‍ഗോഡ് നേത്രാവതി എക്‌സ്പ്രസിനു നേരെ കല്ലേറ്; വാതിലിന്റെ ഗ്ലാസ് തകര്‍ന്നു

    കാസര്‍ഗോഡ്: ട്രെയിനിന് നേരെ കല്ലേറു തുടരുന്നു. കാസര്‍ഗോഡ് കുമ്പള റെയില്‍വേ സ്റ്റേഷനു സമീപം നേത്രാവതി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. നേത്രാവതി എക്‌സ്പ്രസിന്റെ എസ് 2 കോച്ചിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വാതിലിന്റെ ഗ്ലാസ് തകര്‍ന്നു. യാത്രക്കാര്‍ക്കു പരിക്കില്ല. സംഭവത്തില്‍ മംഗളൂരുവില്‍ നിന്നുള്ള ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തുടര്‍ച്ചയായി ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി പോലീസ് രംഗത്തിയിരുന്ന സാഹചര്യത്തിലാണ് വീണ്ടും ട്രെയിനിന് നേരെ കല്ലേറുണ്ടാക്കുന്നത്. ഇതിനു മുന്‍പ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് പൊട്ടിയിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം നടത്തിയ പരിശോധനയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.    

    Read More »
  • Crime

    ലൈംഗികാതിക്രമം: വനിതാ ഡോക്ടര്‍ നേരിട്ട് പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന് പോലീസ്

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ മുതിര്‍ന്ന ഡോക്ടറില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തില്‍ വനിതാ ഡോക്ടര്‍ നേരിട്ട് പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ്. വനിതാ ഡോക്ടര്‍ അയച്ച ഇ-മെയില്‍ ആണ് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറിയത്. എന്നാല്‍, ഇതില്‍ പോലീസ് കേസെടുത്താല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് നിയമോപദേശം. മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇ-മെയില്‍ വഴിയായിരുന്നു വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്. ഈ പരാതി ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമപരമായ പ്രശ്‌നം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസെടുക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനകള്‍ പോലീസ് നേരത്തെ നടത്തിയിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതുകൊണ്ട് എഫ്.ഐ.ആര്‍. രേഖപ്പെടുത്താതെ, പരാതി നേരിട്ട് ലഭിക്കാന്‍ പോലീസ് കാത്തിരിക്കുന്നത്. ദുബായിയില്‍ താമസിക്കുന്ന വനിതാ ഡോക്ടര്‍ സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം സാമൂഹിക…

    Read More »
  • Kerala

    ചാണ്ടി ഉമ്മനായി പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം;നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി

    കോട്ടയം:ധീരജ് വധക്കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി. നിഖില്‍ പൈലി നിരന്തരം കോടതിയില്‍ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. അതേസമയം ചാണ്ടി ഉമ്മനായി പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ നിഖിൽ പൈലി.കുറ്റപത്രം വായിക്കുമ്ബോഴും നിഖില്‍ കോടതിയില്‍ എത്തിയില്ല.ഈ സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. നിഖില്‍ പൈലിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം.  അറസ്റ്റ് വാറണ്ട് നില നില്‍ക്കെയാണ് നിഖില്‍ പൈലി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയത്.കൊലക്കേസ് പ്രതി ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയതും വിവാദമായിരുന്നു.

    Read More »
Back to top button
error: