Month: September 2023
-
India
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പാലില്‍ കീടനാശിനി കലര്‍ത്തി രണ്ടാനമ്മ കൊലപ്പെടുത്തി
മംഗളൂരു: കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മ കൊലപ്പെടുത്തി.കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് ക്രൂരത.സംഭവത്തിൽ കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക് ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ദേവമ്മയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് 4 മക്കളുണ്ട്. എന്നാല്‍ അടുത്തിടെ ആദ്യ ഭാര്യ ശ്രീദേവി സംഗീതയെന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ആദ്യ ഭാര്യയിലുണ്ടായ മകള്‍ക്ക് വീതം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് ദേവമ്മ കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. തുടര്‍ന്ന് കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി കൊല്ലുകയായിരുന്നു.വടഗേര പൊലീസാണ് ദേവമ്മയെ കസ്റ്റഡിയിലെടുത്തത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
Read More » -
Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളിന് നിരോധനം
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്ബുള്ള സമയത്ത് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സര്‍വേയോ,അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതോ വിലക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിജ്ഞാപനം. ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പു പ്രകാരമാണ് നടപടി.
Read More » -
Kerala
പുതുപ്പള്ളിയിൽ മുഖ്യമന്ത്രിക്ക് കൂട്ടായി വീണയുടെ മകൻ
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടായി മകൾ വീണയുടെ മകനും. ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലെ മറ്റക്കര, പാമ്ബാടി, ഞാലിയാകുഴി എന്നിവിടങ്ങളിലെ പ്രചാരണപരിപാടികളില്‍ മകള്‍ വീണ വിജയന്റെ മകൻ ഇഷാൻ വിജയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പിണറായി വിജയന്റെ പ്രചാരണ വാഹനത്തില്‍ തന്നെയായിരുന്നു ചെറുമകന്റെയും യാത്ര. പിണറായി വിജയൻ പ്രസംഗിക്കാൻ വേദിയില്‍ കയറുമ്ബോള്‍ ഇഷാൻ, വേദിക്ക് പുറത്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ കസേരയിലിരുന്ന് മുത്തച്ഛന്റെ പ്രസംഗം കേട്ടു. പിണറായി വിജയൻ പ്രസംഗം കഴിഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിന് മുമ്ബായി ഇഷാൻ വാഹനത്തിന്റെ പിൻസീറ്റില്‍ ഇടംപിടിച്ചു. വീണാ വിജയന്റെ മകനാണ് ഇഷാൻ. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലക്കും വിവാഹ ആശംസകള്‍ അറിയിച്ച് മന്ത്രിയും മകള്‍ വീണയുടെ പങ്കാളിയുമായ പി എ മുഹമ്മദ് റിയാസ്.പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചിത്രത്തോടൊപ്പം വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് റിയാസ് പങ്കുവെച്ചത്. 1979 സെപ്റ്റംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും…
Read More » -
LIFE
തകര്‍ച്ചയുടെ ഘട്ടത്തില്‍ ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന ‘പഠാനെ’ റിലീസ്‍ദിന കളക്ഷനില്‍ മറികടക്കുമോ ‘ജവാന്‍’?
തകർച്ചയുടെ ഘട്ടത്തിൽ ബോളിവുഡിന് ജീവശ്വാസം പകർന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാൻ നായകനായ പഠാൻ. ഇൻഡസ്ട്രിയുടെ തിരിച്ചുവരവിനൊപ്പം തുടർപരാജയങ്ങളെ തുടർന്ന് കരിയറിൽ ഇടവേളയെടുത്ത് മാറിനിന്ന കിംഗ് ഖാൻറെയും തിരിച്ചുവരവായി മാറി ചിത്രം. തിയറ്ററുകളിലേക്ക് കാര്യമായി ആളെ കയറ്റുന്ന ഒരു ചിത്രം ഗദർ 2 ലൂടെ മാത്രമാണ് പിന്നീട് സംഭവിച്ചത്. അതേസമയം കളക്ഷൻ റെക്കോർഡുകൾ പലത് തിരുത്തിയ പഠാന് ശേഷം ഷാരൂഖ് ഖാൻ നായകനാവുന്ന അടുത്ത ചിത്രം റിലീസിന് ഒരുങ്ങിയതിൻറെ ആവേശത്തിലാണ് ഹിന്ദി സിനിമാപ്രേമികൾ. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം തിയറ്ററുകളിലെത്തുന്നത് സെപ്റ്റംബർ 7 ന് ആണ്. പഠാൻറെ വൻ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന നിലയിൽ നേടിയ പ്രീ റിലീസ് ഹൈപ്പിൻറെ വലിപ്പം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കർ സാക്നിക്കിൻറെ കണക്ക് പ്രകാരം ചിത്രത്തിൻറെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകൾ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ്…
Read More » -
LIFE
43-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിെന്റെ സമാപനം ബുധനാഴ്ച
റിയാദ്: 43-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിെന്റെ സമാപന ചടങ്ങ് ബുധനാഴ്ച മക്ക ഹറമിൽ നടക്കും. ആറ് ദിവസമായി തുടരുന്ന മത്സരത്തിൽ 111 മത്സരാർഥികളാണ് ഹറമിലെ ഫൈനൽ യോഗ്യതാ മത്സരത്തിന് യോഗ്യത നേടിയത്. 117 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രാഥമിക യോഗ്യതാ മത്സരങ്ങളിൽ പെങ്കടുത്ത 116 ആളുകളിൽ നിന്നാണ് 111 പേരെ തെരഞ്ഞെടുത്തത്. അവസാനഘട്ട യോഗ്യത മത്സരങ്ങൾ ഇക്കഴിഞ്ഞ വ്യഴാഴ്ചയാണ് സമാപിച്ചത്. അവസാന യോഗ്യതാ മത്സര സെഷനിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഗിനിയ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് മത്സരാർഥികളാണ് പെങ്കടുത്തത്. ഖുർആൻ മനഃപാഠമാക്കുന്നവരുടെ ഏറ്റവും വലിയ സംഗമത്തിൽ 117 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു. മത്സരത്തിൻറെ അവസാന സെഷനിൽ മന്ത്രാലയം അതിെൻറ ശ്രമങ്ങൾ ഇരട്ടിയാക്കി. അവസാന യോഗ്യതാ മത്സരങ്ങളുടെ സമാപനത്തിൽ ഫലങ്ങളിൽ തിളക്കവും വ്യതിരിക്തതയും കൈവരിച്ചു. വിജയികൾക്കുള്ള സമ്മാനതുക 40 ലക്ഷം റിയാൽ ആണ്.
Read More » -
LIFE
അച്ഛനും അമ്മയും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതുകൊണ്ടോ, പ്രായമായി എന്നത് കൊണ്ടൊ, പെട്ടെന്ന് വിവാഹ തീരുമാനം എടുക്കരുതെന്ന് വിശാൽ
ചെന്നൈ: തമിഴ് സിനിമ ലോകത്തെ പ്രധാനപ്പെട്ട നടനാണ് വിശാൽ. ചെല്ലമെ എന്ന ചിത്രത്തിൽ 2004 സിനിമ രംഗത്ത് എത്തിയ വിശാലിന് പറയാൻ കുറേ ഹിറ്റുകൾ തമിഴ് രംഗത്തുണ്ട്. അടുത്തിടെ എന്നാൽ തുടർ പരാജയങ്ങളാണ് താരത്തിന്. ഇതിൽ നിന്നും ഒരു തിരിച്ചുവരവാണ് മാർക്ക് ആൻറണി എന്ന ചിത്രത്തിലൂടെ താരം ആഗ്രഹിക്കുന്നത്. റിലീസിന് തയ്യാറാകുന്ന മാർക്ക് ആൻറണിയുടെ തിരക്കിട്ട പ്രമോഷനിലാണ് താരം. ഇത്തരം ഒരു പ്രമോഷനിലാണ് വിവാഹത്തെക്കുറിച്ച് വിശാൽ തുറന്നു പറയുന്നത്. 46 വയസുകാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. എന്നാൽ താരത്തിൻറെ വിവാഹ നിശ്ചയം 2019 ൽ വളരെ ആഘോഷത്തോടെ നടന്നിരുന്നു. പക്ഷെ പിന്നീട് ഈ വിവാഹം മുടങ്ങിയതാണ് സിനിമ ലോകം അറിഞ്ഞത്. വിശാലും പെൺകുട്ടിയും തമ്മിൽ ഒത്തുപോകില്ല എന്ന് അറിഞ്ഞതോടെയാണ് ഈ വിവാഹം ഉപേക്ഷിച്ചത് എന്നാണ് അന്ന് വന്ന വിവരം. പലപ്പോഴും ഗോസിപ്പുകളിൽ പെടാറുള്ള താരമാണ് വിശാൽ അടുത്തിടെ നടി ലക്ഷ്മി മേനോനും വിശാലും വിവാഹിതരാകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ…
Read More » -
Health
രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറെ ഗുണകരം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങി ജീവിതശൈലിയില്‍ വന്ന പല മാറ്റങ്ങളും പ്രമേഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഉണങ്ങിയ ഇഞ്ചിയും ഉപയോഗിക്കാം. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറെ ഗുണകരമാണ്. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ രണ്ട് ഗ്രാം ഉണങ്ങിയ ഇഞ്ചി പൊടിച്ചത് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ത്ത് കുടിക്കാം. പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഈ പാനീയം സഹായിക്കും. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും…
Read More » -
LIFE
ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടി സണ്ണി ഡിയോളിന്റെ ഗദര്‍ 2; ചിത്രം 630 കോടി വാരിയപ്പോൾ സണ്ണി ഡിയോളിന് എത്ര കിട്ടി?
നയൻറീസ് കിഡ്‍സിൻറെ നൊസ്റ്റാൾജിയ എന്നല്ലാതെ സമകാലിക ബോളിവുഡിൽ സണ്ണി ഡിയോളിന് ആരും കാര്യമായി വിലമതിച്ചിരുന്നില്ല. അതേസമയം ദുൽഖർ നായകനായ ചുപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടൻ നേടിയ വളർച്ച അദ്ദേഹം ഇടയ്ക്കിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അവയൊന്നും വലിയ സാമ്പത്തിക വിജയങ്ങൾ അല്ലാതിരുന്നതുകൊണ്ട് സണ്ണി ഡിയോൾ എന്ന പേര് വാർത്തകളിൽ ഇടംപിടിച്ചുമില്ല. എന്നാൽ മൂന്ന് ആഴ്ചകൾക്ക് മുൻപ് കഥ മാറി! ഗദർ 2 എന്ന ചിത്രം പുറത്തെത്തിയത് മുതൽ ദേശീയ മാധ്യമങ്ങളുടെ എൻറർടെയ്ൻമെൻറ് കോളങ്ങളിൽ മറ്റേത് മുൻനിര താരത്തേക്കാൾ അധികം തവണ എഴുതപ്പെടുന്നത് സണ്ണി ഡിയോളിൻറെ പേരാണ്. 2001 ൽ പുറത്തെത്തി വൻ വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാംഭാഗമായ ഗദർ 2 ഓഗസ്റ്റ് 11 നാണ് തിയറ്ററുകളിൽ എത്തിയത്. വൻ വിജയം നേടിയ ഒരു ചിത്രത്തിൻറെ സീക്വൽ എന്ന നിലയിൽ ഗദർ 2 ന് വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്ര വലിയ ഒരു വിജയം എന്നത് ബോളിവുഡ് വ്യവസായത്തിൻറെ തന്നെ…
Read More » -
Crime
അപർണ നായരുടെ ആത്മഹത്യ: കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ല; ആരോപണങ്ങൾ തള്ളി ഭർത്താവ്
തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയെ തുടർന്ന് ഉയരുന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറയുന്നു. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ…
Read More » -
Local
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
ആലപ്പുഴ: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നിന് അഗ്നിരക്ഷാസേന ഓഫിസിന് സമീപം ആലപ്പുഴ–അമ്പലപ്പുഴ തോട്ടിൽ പോഞ്ഞിക്കര ഭാഗത്തായിരുന്നു അപകടം. കെഎസ്ആർടിസി റോഡിൽ നിന്നു ചുങ്കം റോഡിലേക്ക് വരികയായിരുന്ന കാർ. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അഞ്ച് പേരെയും കരക്കെത്തിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിഷ്ണു (31), ദേവനാരായണൻ (26) എന്നിവരെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദിന്റെ ചുമതലയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, എഎസ്ടിഒ ഗ്രേഡ് എ. നൗഷാദ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വി. സന്തോഷ്, ടി. ജെ. ജിജോ, എ. ജെ. ബഞ്ചമിൻ, സനൽകുമാർ, എച്ച്. പ്രശാന്ത്, എം. പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Read More »