Month: September 2023

  • NEWS

    ഏഷ്യാകപ്പ് ക്രിക്കറ്റ് :ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്‍സ് വിജയലക്ഷ്യം

    കൊളംബൊ: ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 266 റണ്‍സെടുത്തു. മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള ടോട്ടല്‍ സമ്മാനിച്ചത്. പാക്പ്പടയ്ക്ക് വേണ്ടി സ്റ്റാര്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്നും വിക്കറ്റ് സ്വന്തമാക്കി. രണ്ടു തവണ മഴ തടസ്സപ്പെടുത്തിയ കളിയിൽ  നാല് വിക്കറ്റുകള്‍ക്ക് വെറും 66 റണ്‍സെന്ന നിലയിലേക്ക് ചുരുങ്ങിയതിനു ശേഷമായിരുന്നു ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്.ഹാര്‍ദ്ദിക് പാണ്ഡ്യ- ഇഷാന്‍ കിഷന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തിലാണ് അഞ്ചാം നമ്ബറില്‍ ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദമൊന്നുമില്ലാതെ ഇഷാന്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 54 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പടെയാണ് ഇഷാന്‍…

    Read More »
  • Kerala

    വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് ബിഎഡ് വിദ്യാര്‍ഥിനി

    തൊടുപുഴ:വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു.കൊല്ലം മ‍ഞ്ഞക്കര നെടുമ്ബന എച്ച്‌എസ് വില്ലയില്‍ എ.സലീമിന്റെയും ബി.മധുജയുടെയും മകള്‍ സഫ്ന സലിം(21) ആണു മരിച്ചത്.തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 2നു കുടുംബാംഗങ്ങള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നില്‍ക്കുമ്ബോഴാണ് കുഴഞ്ഞുവീണത്.ഉടൻതന്നെ  സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലം ആദിച്ചനല്ലൂർ വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥിനിയായിരുന്നു.

    Read More »
  • Kerala

    തിരുവല്ലയിൽ കാറിടിച്ച് വഴിയാത്രക്കാരി മരണപ്പെട്ടു

    തിരുവല്ല: കറ്റോട് നിക്കോൾസൺ സ്കൂളിനു മുന്നിലായി അൽപം മുൻപ് കാറിടിച്ച് വഴിയാത്രക്കാരി മരണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.ഉദേശം 50 വയസ്സ് കാണും. ഇവരെ തിരിച്ചറിയുന്നവർ ഈ നമ്പറിൽ അറിയിക്കുക 0469 2600100

    Read More »
  • Food

    ചപ്പാത്തിക്ക് കൂട്ടായി അടിപൊളി ഗാർലിക് ചിക്കൻ

    രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍  നല്ല കിടിലന്‍ രുചിയില്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ചിക്കന്‍ -500 ഗ്രാം വെളുത്തുള്ളി അരിഞ്ഞത് – 2 1/2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1/2 ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്- 1/2 ടീസ്പൂണ്‍ വിനാഗിരി – 1 1/2 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് കോണ്‍ഫ്‌ലോര്‍ – 2 ടേബിള്‍ സ്പൂണ്‍ മൈദ – 1 ടേബിള്‍ സ്പൂണ്‍ കാപ്‌സിക്കം അരിഞ്ഞത് – 2 എണ്ണം കാരറ്റ് അരിഞ്ഞത് – 2 എണ്ണം സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് – 1/4 കപ്പ് ടൊമാറ്റോ സോസ് – 3 ടേബിള്‍ സ്പൂണ്‍ സോയ സോസ് – 1 1/2 ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂണ്‍ എണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കന്‍ കഷ്ണങ്ങളിലേക്ക് അര ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ആവശ്യത്തിന് ഉപ്പ്, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി,…

    Read More »
  • Kerala

    ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനും  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നെല്‍കര്‍ഷക സമിതി; തിരഞ്ഞെടുപ്പിൽ കാണാം

    ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ ദുരിതങ്ങള്‍ സംസ്ഥാന മന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിക്കുകയും അതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ചലച്ചിത്ര താരം ജയസൂര്യയ്ക്കും അദ്ദേഹത്തിന്‍റെ സുഹൃത്തും കര്‍ഷകനും സിനിമാതാരവും നെല്‍കര്‍ഷക സംരക്ഷണ സമിതി നിര്‍വാഹക സമതി അംഗവുമായ കൃഷ്ണപ്രസാദിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നെല്‍ കര്‍ഷക സംരക്ഷണ സമിതിി. സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ ബഹുമാന്യരായ കലാകാരന്മാരെ കടന്നാക്രമിക്കുന്ന നടപടിയില്‍ നിന്നു പിന്തിരിയണമെന്ന് സമ്മേളനം സമിതി രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു.അവര്‍ ചൂണ്ടികാണിച്ച പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ പരിഹാരം കാണാന്‍ ശ്രമിക്കണം, അല്ലാതെ അവഹേളിക്കുകയല്ല ചെയ്യേണ്ടത്.നമുക്ക് അടുത്ത തെരഞ്ഞെടുപ്പിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    ‘ഇന്ത്യ’യിൽ കേരളമില്ല; സിപിഎമ്മുമായി ഒന്നിച്ച്‌ മത്സരിക്കുക പ്രായോഗികമല്ലെന്ന് കെ സി വേണുഗോപാല്‍

    ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎമ്മുമായി ഒന്നിച്ച്‌ മത്സരിക്കുക പ്രായോഗികമല്ലെന്ന് കെപിസിസി ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യ മുന്നണിയായ ‘ഇന്ത്യ’ തയാറെടുക്കുന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. സിപിഐഎമ്മുമായി ഒന്നിച്ച്‌ മത്സരിക്കുന്നതിന് കേരളത്തിലെ കോൺഗ്രസുകാരാരും തയാറാകില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.പുതുപ്പള്ളിയില്‍ യുഡിഎഫിന് വിജയമുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ ചെയ്തികള്‍ക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടുമെന്നും വേണുഗോപാല്‍ പറഞ്ഞു.

    Read More »
  • NEWS

    ഏഷ്യാകപ്പ് ക്രിക്കറ്റ്: ഇന്ത്യ 51-3; മഴമൂലം കളി നിർത്തിവെച്ചു

    കൊളംബോ:ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തില്‍ മഴ വില്ലനായി. കളി 11.2 ഓവറില്‍ നില്‍ക്കെ മഴ കാരണം കളി നിര്‍ത്തി വെച്ചിരിക്കുകയാണ്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 11.2 ഓവര്‍ പിന്നിട്ടു നില്‍ക്കെ 51-3 എന്ന നിലയില്‍ ആണ്‌. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 11 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയെയും നാലു റണ്‍സ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ക്ലീൻ ബൗള്‍ഡ് ആക്കി‌. 5 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് അഫ്രീദി 2 വിക്കറ്റ് വീഴ്ത്തിയത്‌. 14 റണ്‍സ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 6 റണ്‍സുമായു ഗില്ലും 2 റണ്‍സുമായി ഇഷൻ കിഷനും ആണ് ക്രീസില്‍ ഉള്ളത്‌.ഇന്നിംഗ്സില്‍ ഇത് രണ്ടാം തവണയാണ് മഴമൂലം കളി നിര്‍ത്തിവെക്കുന്നത്.

    Read More »
  • NEWS

    ഓണാഘോഷം കഴിഞ്ഞ് അവർ മടങ്ങിയത് മരണത്തിലേക്ക്; പ്രവാസലോകത്തിന് കണ്ണീരായി ബഹ്റൈനിലെ ആ അഞ്ചു പേർ

    മനാമ:ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ മരണം ബഹ്റൈനിലെ പ്രവാസലോകത്തിന് കണ്ണീര്‍നോവായി.വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂള്‍ അവധിക്കാലവും നാട്ടിലെ ഓണവും കഴിഞ്ഞ് പ്രവാസികുടുംബങ്ങള്‍ അധികവും സെപ്റ്റംബര്‍ ആദ്യം തിരികെ വരുന്നതേയുള്ളു. അങ്ങനെയുള്ള ആദ്യ ആഘോഷദിവസം തന്നെ ചെറുപ്പക്കാരായ അഞ്ചുപേരുടെ മരണം സംഭവിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് ആരും മുക്തരായിട്ടില്ല. രാത്രി സംഭവിച്ച അപകടം പുലര്‍ച്ചെയാണ് അധികം പേരും അറിഞ്ഞത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു മരിച്ച അഞ്ചു പേരും.ഒരാൾ തെലങ്കാന സ്വദേശിയാണ്.മറ്റ് നാലുപേരും മലയാളികളാണ്. ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ അഞ്ചുപേരും സജീവമായിരുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന അത്തപ്പൂക്കളം ഇടുന്നതിലടക്കം ഇവർ സജീവമായി പങ്കെടുത്തിരുന്നു. ചന്ദ്രയാൻ മാതൃകയില്‍ വ്യത്യസ്ഥമായ അത്തപ്പൂക്കളമിട്ട് സുഹൃത്തുക്കളോടൊപ്പം ഫോട്ടോയുമെടുത്തശേഷമാണ് വൈകീട്ട് ഹോട്ടലില്‍ നടന്ന സദ്യക്കായി അഞ്ചുപേരും പോയത്. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഇത് ഗ്രൂപ്പുകളിലടക്കം ഷെയര്‍ ചെയ്തശേഷമാണ് അഞ്ചുപേരും പത്തുമണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചത്.യാത്രയ്ക്കിടയിലായിരുന്നു അപകടം.ബഹ്റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിൻ സല്‍മാൻ ഹൈവേയിലുണ്ടായ…

    Read More »
  • Kerala

    കരിപ്പൂരിൽ 60ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ.എം.സി.സി ഭാരവാഹി പിടിയിൽ

    മലപ്പുറം:കരിപ്പൂരിൽ 60ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ.എം.സി.സി ഭാരവാഹി പിടിയിൽ.സൗദിയില്‍ കെ.എം.സി.സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മുനീര്‍ബാബു ഫൈസിയെയാണു(39) പിടികൂടിയത്. ഇന്നു രാവിലെ ജിദ്ദയില്‍ നിന്നും ഇൻഡിഗൊ എയര്‍ലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.തുവ്വൂര്‍ സ്വദേശിനിയായ ഇയാൾ  മലാശയത്തില്‍ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1167 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്വര്‍ണം നാലു ക്യാപ്സ്യൂളുകളായാണ് ഇയാൾ ഒളിപ്പിച്ചു വച്ചത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം നടപടികള്‍ സ്വീകരിക്കുമെന്നു അധികൃതര്‍ പറഞ്ഞു. കാരിയറാകാൻ കള്ളക്കടത്തുസംഘം ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നും മുനീര്‍ബാബു കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

    Read More »
  • Kerala

    റഷ്യയിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ച സംഭവത്തില്‍ കൊല്ലം സ്വദേശികളായ സഹപാഠികൾക്കെതിരെ പരാതിയുമായി മരിച്ച യുവതിയുടെ അമ്മ

    കണ്ണൂര്‍: റഷ്യയില്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തടാകത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. ഇതേകുറിച്ചു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വിദ്യാര്‍ത്ഥിനിയുടെ മാതാവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കി.ധര്‍മടം മണ്ഡലം എംഎല്‍എയായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസഹമന്ത്രിയും തലശേരി സ്വദേശിയുമായ വി.മുരളീധരനും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരാതി നല്‍കിയത്. മുഴപ്പിലങ്ങാട് കൂരുംബ ഭഗവതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദക്ഷിണയില്‍ ഷേര്‍ളിയാണ് പരാതി നല്‍കിയത്. വിധവയും രോഗിയുമായ തനിക്ക് ഏകമകളെയാണ് നഷ്ടമായതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രത്യൂഷയുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ജൂണ്‍ 24-നാണ് പ്രത്യൂഷ ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ തടാകത്തില്‍ മുങ്ങിമരിച്ചത്. എട്ടുകുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവര്‍. സ്മോളൻസ്‌ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കഴിഞ്ഞ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് പ്രത്യൂഷയുടെ മരണം. വെള്ളത്തില്‍ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ചു വെള്ളത്തില്‍ സഹപാഠികള്‍ തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്തു രൂപപ്പെട്ട വിജനമായ കുഴിയിലാണ് സംഭവം നടന്നതന്നും…

    Read More »
Back to top button
error: