മംഗളൂരു: കീടനാശിനി കലര്‍ത്തിയ പാല് നല്കി അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മ കൊലപ്പെടുത്തി.കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് ക്രൂരത.സംഭവത്തിൽ കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക് ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ദേവമ്മയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് 4 മക്കളുണ്ട്. എന്നാല്‍ അടുത്തിടെ ആദ്യ ഭാര്യ ശ്രീദേവി സംഗീതയെന്ന പെണ്‍കുഞ്ഞിന് ജന്മം നല്കി. ഇതോടെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ആദ്യ ഭാര്യയിലുണ്ടായ മകള്‍ക്ക് വീതം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് ദേവമ്മ കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്.
തുടര്‍ന്ന് കീടനാശിനി കലര്‍ത്തിയ പാല് നല്കി കൊല്ലുകയായിരുന്നു.വടഗേര പൊലീസാണ് ദേവമ്മയെ കസ്റ്റഡിയിലെടുത്തത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.