മംഗളൂരു:കടലില്‍ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു.മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ സര്‍ജനും ബംഗളൂരു രാമനഗര്‍ സ്വദേശിയുമായ ആഷിക് ഗൗഡയാണ് (30) മരിച്ചത്.
ഞായറാഴ്ച രാത്രി ഉള്ളാള്‍ സോമേശ്വരം രുദ്രപഡെ കടലിലായിരുന്നു അപകടം സംഭവിച്ചത്.സുഹൃത്ത് പ്രദീഷ് തെന്നി കടലില്‍ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തില്‍ ആഷികും കടലില്‍ പതിച്ചു.
പ്രദീഷ് പാറയില്‍ അള്ളിപ്പിടിച്ച് കരകയറിയെങ്കിലും ആഷിക് തിരയില്‍പെടുകയായിരുന്നു. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.