IndiaNEWS

എന്റെ തല ചീകാൻ 10 രൂപയുടെ ഒരു ചീപ്പ് മതി: പരിഹാസവുമായി ഉദയ് നിധി സ്റ്റാലിൻ

ചെന്നൈ:തന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോധ്യയിലെ ഹിന്ദു സന്യാസിയുടെ ഭീഷണിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രി ഉദയ്‌നിധി സ്റ്റാലിന്‍.എന്റെ തല ചീകാൻ 10 രൂപയുടെ ഒരു ചീപ്പ് മതിയെന്നായിരുന്നു ഉദയ് നിധിയുടെ പരിഹാസ്യം.

ഉദയ്‌നിധി സ്റ്റാലിന്റെ തല വെട്ടി കൊണ്ടുവരുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നും അതിന് ആരും തയ്യാറാവുന്നില്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്യുമെന്നും അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരി പരമഹന്‍സ് ആചാര്യ പറഞ്ഞിരുന്നു.

Signature-ad

ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, സനാതന്‍ ധര്‍മ മലേറിയെയും ഡെങ്കിയെയും പോലെ ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിനെ വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന പ്രചാരണവുമായി ബിജെപിയും ഹിന്ദുത്വരും രംഗത്തെത്തിയതിനു പിന്നാലെയാണ് തലയെടുക്കുന്നവര്‍ക്ക് സന്യാസി പാരിതോഷികം പ്രഖ്യാപിച്ചത്.

ഇത്തരം ഭീഷണികളിലൊന്നും ആശങ്കപ്പെടുന്നില്ലെന്നും തമിഴ്‌നാടിന് വേണ്ടി ജീവന്‍ പണയപ്പെടുത്തിയ മനുഷ്യന്റെ ചെറുമകനാണ് താനെന്നും ഉദയ്‌നിധി പറഞ്ഞു.അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന , തമിഴകത്തെ നവോത്ഥാന നായകനെന്ന വിശേഷിപ്പിക്കുന്ന പെരിയാര്‍ ആരംഭിച്ച ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കരുണാനിധിയുടെ ചെറുമകനാണ് ഞാൻ.ഇനി തലയെടുക്കാൻ ധൈര്യമുള്ളവർ ഇങ്ങോട്ട് പോര്,സന്യാസിക്കും വരാം – ഉദയനിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: