NEWSWorld

കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മലയാളി യുവാവിന് ദാരുണാന്ത്യം 

കണ്ണൂർ: കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മലയാളി യുവാവ് ദാരുണമായി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്ബ് പുഷ്പഗിരി സ്വദേശിയും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകൻ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്.

കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ അതുല്‍ വെള്ളത്തില്‍ വീഴുകയായിരുന്നെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

Signature-ad

കോടഞ്ചേരി കുമ്മായത്തൊട്ടിയില്‍ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു. ജീവയും ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയില്‍ ഒപ്പമുണ്ടായിരുന്നു.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: