NEWSWorld

ചൈനയിലെ വന്‍ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍

ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍ മതിലിന്റെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍.38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്.

 ഓഗസ്റ്റ് 24നായിരുന്നു സംഭവം.വഴി എളുപ്പമാക്കുന്നതിനായാണ് വന്‍മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.ഷാങ്സി പ്രവിശ്യയിലെ 32-ാം നമ്ബര്‍ മതിലാണ് പൊളിച്ചത്.വന്‍മതിലിന്റെ സുരക്ഷിതത്വത്തിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു.

Signature-ad

മിംഗ് രാജവംശത്തില്‍ നിര്‍മ്മിതമായതാണ് 32-ാം നമ്ബര്‍ മതില്‍. 1987 മുതല്‍ വന്‍മതില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങ് ബിസി 220-ലാണ് വന്‍മതിലിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: