KeralaNEWS

നടന്‍ സതീഷ് അമ്ബാടി അന്തരിച്ചു

കോഴിക്കോട്:ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്ബാടി -58) അന്തരിച്ചു.മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സതീഷ് പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ദിലീപ് നായകനായ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലാണ് സതീഷ് ആദ്യമായി മുഖം കാണിച്ചത്. പിന്നീട് അനേകം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഏറെ സിനിമാമോഹങ്ങള്‍ ബാക്കിയാക്കിയാണ് സതീഷ് ഓര്‍മയാവുന്നത്.

Signature-ad

ചേവായൂര്‍ അമ്ബാടിയിലാണ് താമസം.സംസ്കാരം ഇന്ന് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: