IndiaNEWS

എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു; വിടവാങ്ങിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ പ്രധാനി

ന്യൂഡല്‍ഹി: സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. 1987 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.

2016 മുതല്‍ എസ്.പി.ജി. ഡയറക്ടറായ അദ്ദേഹത്തിന്റെ കലാവധി വിരമിച്ചശേഷവും നീട്ടിനല്‍കിയിരുന്നു. സംസ്ഥാനത്ത് എ.ഡി.ജി.പി. പദവിയില്‍ ഇരിക്കവെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എസ്.പി.ജി. ഡയറക്ടറായി നിയമിച്ചത്. രണ്ടുവര്‍ഷത്തേക്ക് എസ്.പി.ജി. തലവനായി നിയമിച്ച് പിന്നീട് കാലാവധി നീട്ടിനല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു.

Signature-ad

തിരുവനന്തപുരത്തു ഡിസിപി കമ്മിഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി എന്നിങ്ങനെ കേരള പോലീസിലെ പ്രധാന തസ്തികകളിലെല്ലാം അരുണ്‍ കുമാര്‍ സിന്‍ഹ ഇരുന്നിട്ടുണ്ട്. അരുണ്‍ കുമാര്‍ സിന്‍ഹ ക്രമസമാധന ചുമതല വഹിച്ചിരുന്ന കാലത്താണു മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗയൂമിനെ വധിക്കാന്‍ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തു നിന്നു പിടികൂടിയത്.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരെ നടന്ന ഇമെയില്‍ വധഭീഷണി, ലെറ്റര്‍ ബോംബ് കേസ് എന്നിങ്ങനെ സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. സിന്‍ഹ സിറ്റി പോലീസ് കമ്മിഷണറായിരിക്കെയാണു നഗരത്തില്‍ ക്രൈം സ്റ്റോപ്പര്‍ സംവിധാനം കൊണ്ടുവന്നത്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സിന്‍ഹയ്ക്കു ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: