IndiaNEWS

സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ തല വെട്ടിയാൽ 100 കോടി; ഓഫറുമായി തമിഴ് നേതാവ്

ചെന്നൈ:സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയായ അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ തല വെട്ടുന്നവർക്ക് 100 കോടി രൂപ നൽകുമെന്ന് നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍.

ഉദയനിധിയുമായി ബന്ധപ്പെട്ട സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ സംസാരിക്കുകയായിരുന്നു തീവ്ര തമിഴ് പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍. ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ താന്‍ അയാള്‍ക്ക് 100 കോടി നല്‍കും. സനാതനം സംബന്ധിച്ച്‌ ഉദയനിധി പറഞ്ഞത് സത്യമാണ്.അത് ആർക്കും  ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും സീമാന്‍ പറഞ്ഞു.

Signature-ad

മനുഷ്യനെ എവിടെ ജനിക്കുന്നു എന്നൊക്കെ നോക്കി സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് കാണുന്നതാണ് സനാതന ധർമ്മം.അത് ഉദയനിധി പറഞ്ഞത് സത്യമാണെന്നും ആ ധർമ്മ രീതിയോട് ഒരു കാലത്തും യോജിക്കാന്‍ കഴിയില്ലെന്നും സീമാന്‍ പറഞ്ഞു.

ഇന്ത്യയുടെ പേര് ഭാരതം എന്ന് ആക്കുന്നതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. തമിഴ്നാട്ടിന്‍റെ പേര് അത് പോലെ നിന്നാല്‍ മതി. പക്ഷെ ഭാരതം എന്ന് പേരിട്ടതിനാല്‍ പൊതുകടം കുറയുമോ ? പട്ടിണി മാറുമോ തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കണമെന്നും സീമാന്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡിഎംകെയുടെ എതിരാളികളും തീവ്ര തമിഴ് പാര്‍ട്ടിയുമായ നാം തമിഴര്‍ കക്ഷിയുടെ നേതാവാണ് സീമാന്‍.

Back to top button
error: