Social MediaTRENDING

വിവാഹം കഴിഞ്ഞ് മൂന്നുവർഷം, പക്ഷേ ഇപ്പോഴാണ് ‘ആ ബന്ധം’ തിരിച്ചറിഞ്ഞത്, പിരിയാൻ സാധിക്കില്ല എന്ന് ദമ്പതികള്‍

ങ്ങളുടെ പങ്കാളികളെ കുറിച്ച് എല്ലാ കാര്യങ്ങളും നമുക്ക് അറിയാം എന്നാണ് നാം കരുതുന്നത്. എന്നാൽ, യുഎസ്‍എയിലെ യൂട്ടായിൽ നിന്നുമുള്ള ടൈലി -നിക്ക് വാട്ടേഴ്സ് ദമ്പതികളുടെ കാര്യത്തിൽ ഇത് അത്ര സത്യമാണ് എന്ന് പറയാൻ സാധിക്കില്ല. മൂന്നു വർഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ടിക്ടോക്കിൽ പ്രശസ്തരായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം അടുത്തിടെയാണ് അറിഞ്ഞത് എന്നാണ് പറയുന്നത്. തങ്ങൾ ഇരുവരും അകന്ന ബന്ധുക്കളാണ് എന്നതാണ് ആ കാര്യം.

ഇരുവരും ഡിസ്റ്റൻഡ് കസിൻസ് ആണെന്ന് അറിഞ്ഞ ശേഷം നിരവധി റൊമാന്റിക് ആയ വീഡിയോകൾ പങ്ക് വച്ചു. പിന്നീടുള്ള ഒരു വീഡിയോയിൽ ഇരുവരും പറയുന്നത് തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എന്നാൽ, ഇപ്പോഴാണ് തങ്ങൾ കസിൻസാണ് എന്ന് തിരിച്ചറിഞ്ഞത് എന്നാണ്. എന്നാൽ, അതുകൊണ്ടൊന്നും തങ്ങൾ പിരിയാൻ പോകുന്നില്ല എന്നും ഇരുവരും പറയുന്നു. അത് പറഞ്ഞു കൊണ്ടുള്ള ഇരുവരുടേയും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതിൽ പറയുന്നതും, വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞു. ഇപ്പോഴാണ് തങ്ങൾ കസിൻസാണ് എന്ന് തിരിച്ചറിയുന്നത്. എന്നാൽ, തങ്ങൾ പിരിയില്ല എന്നാണ്.

ട്വിറ്ററിലും വീഡിയോ പങ്ക് വയ്ക്കപ്പെട്ടു. theJasmineBRAND ട്വിറ്ററിൽ പങ്ക് വച്ച വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, റിപ്പോർട്ട് പ്രകാരം, യൂട്ടയിലെ ഈ ദമ്പതികൾ ടൈലിയും നിക്ക് വാട്ടേഴ്‌സും തങ്ങൾ കസിൻസാണെന്നും എന്നാൽ, അതുകൊണ്ടൊന്നും അവരുടെ ബന്ധം അവസാനിപ്പിക്കാൻ പദ്ധതിയൊന്നുമില്ലെന്നും വെളിപ്പെടുത്തി. പിന്നാലെ അവർ വൈറലായിരിക്കയാണ് എന്നാണ്. എന്നാൽ, അത് മാത്രമല്ല. ഇരുവരുടെയും ജന്മദിനം ഒന്നാണ് എന്നും നേരത്തെ അവരിരുവരും കാണാൻ ഒരുപോലെ ആയിരുന്നു എന്നും കൂടി പോസ്റ്റിൽ പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: