KeralaNEWS

യഥാർത്ഥ സ്റ്റാർ വി.ഡി. സതീശൻ; പുതുപ്പള്ളിയിലെ ഇടതു മുന്നണിയുടെ പരാജയത്തിൽ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി യാക്കോബായ സ​ഭയിലെ ഇടതുപക്ഷ നിലപാടി​ന്റെ മുഖമായിരുന്ന ഡോ. ​ഗീവർ​ഗീസ് മോർ കൂറിലോസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ദയനീയ പരാജയത്തിൽ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി യാക്കോബായ സുറിയാനി സ​ഭയിലെ ഇടതുപക്ഷ നിലപാടി​ന്റെ മുഖമായിരുന്ന ഡോ. ​ഗീവർ​ഗീസ് മോർ കൂറിലോസ്. പലപ്പോഴും പൊതുവേദികളിൽ സിപിഎമ്മിന് അനുകൂലമായി പരസ്യനിലപാട് എടുത്തിരുന്ന ബിഷപ്പായിരുന്നു യാക്കോബായ സഭയുടെ നിരണം ​ഭദ്രാസനാധിപനായ ഡോ. ​ഗീവർ​ഗീസ് മോർ കൂറിലോസ്.

പരാജയത്തി​ന്റെ ആഘാതം വിട്ട് മാറുന്നതിന് മുന്നേ സിപിഎമ്മിന് ഏറ്റ കനത്ത പ്ര​ഹരം കൂടിയാണ് അദ്ദേഹത്തി​ന്റെ പ്രതികരണം. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടറായ അദ്ദേഹം, ഭരണ മുന്നണിക്കു ഒരു “ആഘാത ചികിത്സ” കൂടെയാണ്.. ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് പറയുന്നു. മാറ്റത്തിന് വേണ്ടി വോട്ട് ചോദിച്ചവർ എവിടെയാണ് മാറ്റം വരേണ്ടത് എന്ന് ഗൗരവമായി ചിന്തിക്കണം. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളിൽ അവരെ ചേർത്തുപിടിക്കുന്നതാണ് ജനഹൃദയങ്ങളിൽ ചേക്കേറുന്ന ” വികസനം” എന്നതും ഈ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാനപ്പെട്ട സന്ദേശമാണ്. അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വിഡി സതീശ​നെ അദ്ദേഹം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണ്. പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച “ക്യാപ്റ്റൻ കൂൾ” ആയിരുന്നു സതീശൻ. സതീശൻ ഇരുത്തം വന്ന നേതാവാണ്… കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽകൂട്ടാണ്… അഭിനന്ദനങ്ങൾ. എന്നും മോർ കൂറിലോസ് പറയുന്നു.

​ഗീവർ​ഗീസ് മോർ കൂറിലോസി​ന്റെ ഫെയ്ബുക്ക് പോസ്റ്റി​ന്റെ പൂർണ്ണ രൂപം

എന്റെ ( ഞാൻ പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർ ആണ് ) പുതിയ എംഎൽഎ ചാണ്ടി ഉമ്മന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ… കേരളം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് ഉമ്മൻചാണ്ടി സാറിന്റെ സ്മരണ നിറഞ്ഞു നിന്ന ഒരു തെരഞ്ഞെടുപ്പിൽ ഈ വിജയം സ്വാഭാവികമാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ഫലം ഭരണ മുന്നണിക്കു ഒരു “ആഘാത ചികിത്സ” കൂടെയാണ്… ചില സന്ദേശങ്ങൾ ഈ ഫലം നൽകുന്നു: വ്യക്തിഹത്യകൾക്ക് തിരിച്ചടി ഉണ്ടാകും… സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളിൽ അവരെ ചേർത്തുപിടിക്കുന്നതാണ് ജനഹൃദയങ്ങളിൽ ചേക്കേറുന്ന ” വികസനം” എന്നതും ഈ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാനപ്പെട്ട സന്ദേശമാണ്… മാറ്റത്തിന് വേണ്ടി വോട്ട് ചോദിച്ചവർ എവിടെയാണ് മാറ്റം വരേണ്ടത് എന്ന് ഗൗരവമായി ചിന്തിക്കണം… ചാണ്ടി ഉമ്മന് തന്റെ പിതാവിനെപ്പോലെ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളിൽ ഒരാളായി ജീവിക്കുവാനും പ്രവർത്തിക്കുവാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു…

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാൻ മുൻപും എഴുതിയിട്ടുണ്ട്. എന്നാൽ പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച “ക്യാപ്റ്റൻ കൂൾ” ആയിരുന്നു സതീശൻ. തൃക്കാക്കരയിലും നമ്മൾ ഇത് കണ്ടതാണ്. ” താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടത്… സതീശൻ ഇരുത്തം വന്ന നേതാവാണ്… കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽകൂട്ടാണ്… അഭിനന്ദനങ്ങൾ

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: