യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്ബായി ഡല്‍ഹി സ്വദേശി ബുപേഷ് ശര്‍മ്മ എന്ന ജ്യോത്സ്യന്റെ സഹായമാണ് ഇന്ത്യൻ ടീമിന്റെ കോച്ച് സ്റ്റിമാക് തേടിയത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അപ്രതിക്ഷിതമായി ചില താരങ്ങള്‍ ടീമില്‍ ഇടം പിടിക്കാതെ പോയത് ജോത്സ്യന്റെ ഉപദേശപ്രകാരമെന്നാണ് റിപ്പോര്‍ട്ട്.
ഒന്നിലധികം തവണ സ്റ്റിമാകും ബുപേഷും തമ്മില്‍ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് നീണ്ട ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്ബ് മെയ് അവസാനം ഇന്ത്യയും ജോര്‍ദാനും തമ്മില്‍ സൗഹൃദ മത്സരം നടന്നിരുന്നു. ഈ മത്സരത്തിന് മുമ്ബായും ഇന്ത്യൻ പരിശീലകൻ ബുപേഷിന് സന്ദേശം അയച്ചു. താരങ്ങളുടെ നക്ഷത്രം അനുസരിച്ചാണ് അന്ന് ടീം തിരഞ്ഞെടുപ്പ് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോത്സ്യന്റെ നിര്‍ദേശ പ്രകാരം മധ്യനിരയിലെ ഒരു താരം തഴയപ്പെട്ടു.
എഐഎഫ്‌എഫിന്റെ മുൻ സെക്രട്ടറി കുശല്‍ ദാസാണ് ബുപേഷിനെ സ്റ്റിമാകിന് പരിചയപ്പെടുത്തി കൊടുത്തത്. അഫ്ഗാനിസ്താൻ, ഹോങ്കോങ് ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് മുമ്ബും ഇത്തരം ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.മത്സരങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഏഷ്യൻ കപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഇഗോര്‍ സ്റ്റിമാകിന്റെ കീഴില്‍ ഇന്ത്യൻ ടീം മികച്ച മുന്നേറ്റം നടത്തുന്നതിനിടെയാണ് അമ്ബരപ്പിക്കുന്ന റിപ്പോര്‍ട്ട്.