മംഗളൂരു: നഗരത്തിലുള്ള ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ബാങ്ക് മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിയന്‍ ബാങ്ക് മുണ്ടക്കയം ബ്രാഞ്ചിലെ സീനിയര്‍ മാനേജരും തിരുവനന്തപുരം പേരൂര്‍ക്കട കോര്‍ഡിയല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ ഗോപു ആര്‍.നായരെ (38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്കിന്റെ യോഗത്തില്‍ പങ്കെടുക്കാനായി മംഗളൂരുവിലെത്തിയതായിരുന്നു ഗോപു.ഞായറാഴ്ച രാവിലെ 11-ഓടെയാണ് ഫള്‍നീര്‍ റോഡിലെ മോത്തിമഹല്‍ ഹോട്ടലില്‍ റൂം എടുത്തത്. വൈകിട്ട് നാലോടെയാണ് ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ജഡം കണ്ടെത്തിയത്.നീന്തൽക്കുളം വൃത്തിയാക്കുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan