Month: September 2023

  • Kerala

    10 വയസ്സുകാരി പെൺകുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കി, പ്രതിയായ യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും

        നാദാപുരം: പത്തു വയസുകാരിയെ നിരന്തരം ലൈം​ഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ യുവതിക്ക് 75 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് സ്വദേശി വസന്ത(സന്ധ്യ- 42) യെയാണ് പെൺകുട്ടിയെ പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി പലതവണ പീഡിപ്പിച്ചന്ന കേസിൽ ശിക്ഷിച്ചത്. പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈം​ഗികാതിക്രമത്തിന് ഒത്താശ ചെയ്‌തു കൊടുത്തതിന് ഇവർക്കെതിരെ ഇതേ കോടതിയിൽ മൂന്ന് കേസുകൾ നിലവിലുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിട്ടും മറച്ചുവെച്ചതിന് കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിന് ആറ് മാസം തടവു ശിക്ഷയും കോടതി വിധിച്ചു. കുറ്റ്യാടി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ടിപി ഫര്‍ ഷാദാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

    Read More »
  • Kerala

    ”അവിടെയിരിക്ക്, ഞാന്‍ പറയട്ടെ…” നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആക്രോശിച്ച് ശാന്തകുമാരി; പുലിക്കുട്ടിയെന്ന് മന്ത്രി ആര്‍. ബിന്ദു

    തിരുവനന്തപുരം: നിയമസഭ നടപടികൾ തുടരുന്നതിനിടെ താൻ സംസാരിക്കുന്നത് തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ ആക്രോശിച്ച് കോങ്ങാട് എംഎൽഎ എ ശാന്തകുമാരി. ”അവിടെയിരിക്ക്, ഞാൻ പറയട്ടെ…” എന്ന് പറഞ്ഞു കൊണ്ടാണ് ശാന്തകുമാരി കഴിഞ്ഞദിവസത്തെ പ്രതിപക്ഷ ബഹളത്തെ നേരിട്ടത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ പരാമർശങ്ങൾ, കേന്ദ്രധനകാര്യമന്ത്രിയെ കാണാൻ കോൺഗ്രസ് തയ്യാറായില്ല തുടങ്ങിയ കാര്യങ്ങളാണ് ശാന്തകുമാരി പ്രസംഗത്തിൽ ഉന്നയിച്ചത്. പ്രതിപക്ഷത്തെ ഞെട്ടിച്ച പുലിക്കുട്ടിയെന്ന് വിശേഷിപ്പിച്ച് സംഭവത്തിന്റെ വീഡിയോ മന്ത്രി ആർ ബിന്ദു പങ്കുവച്ചു. ‘നിയമസഭയുടെ ഒൻപതാം സമ്മേളനത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടൽ സ്ത്രീശബ്ദത്തിൽ ആയിരുന്നു എന്നതിൽ അഭിമാനിക്കുവെന്നാണ് ബിന്ദു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ”ശാന്തകുമാരിയാണ് സഭയിൽ വാക്കുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച് പ്രതിപക്ഷത്തിനെ ഞെട്ടിച്ചത്. ശാന്തകുമാരി പുലിക്കുട്ടി. അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ. പറയേണ്ടത് പറയണ്ട പോലെ പറഞ്ഞ മിടുക്കിന്.” -ആർ ബിന്ദു പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെയും രൂക്ഷവിമർശനമാണ് ശാന്തകുമാരി നടത്തിയത്. കോൺഗ്രസിന്റെ നേർച്ച കാളയാണ് മാത്യുകുഴൽ നാടനെന്നും ശാന്തകുമാരി ആവർത്തിച്ച് പറഞ്ഞു. ”എന്തു ഏതും വിളിച്ച് പറയുകയാണ് മാത്യു കുഴൽനാടൻ.…

    Read More »
  • Kerala

    ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി എം മുകേഷ് എംഎൽഎ

    തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി എം മുകേഷ് എംഎൽഎ. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡ് കെട്ടിടം നവീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ വിമർശനം. എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്ന് പറഞ്ഞ് വകുപ്പിന് കത്ത് നൽകുകയും ചെയ്തു. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. എന്നിട്ടും നടപടിയില്ലെന്നാണ് മുകേഷ് എംഎൽഎയുടെ വിമർശനം. കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിൻറെ…

    Read More »
  • Health

    നിപ: ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

    കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്. കോഴിക്കോട് മരിച്ച രണ്ട് പേർക്കും ചികിത്സയിലുള്ള രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊതു ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം 1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്. 2. ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം. 3. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം. 4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. 5. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം. 6. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ…

    Read More »
  • Kerala

    കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്; നാല് പോസിറ്റിവ് കേസുകൾ, ജാഗ്രതാ നിര്‍ദ്ദേശം

    കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ആകെ അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ ആദ്യം മരിച്ചയാളുടെ (കഴിഞ്ഞ 30 ന് മരിച്ച ആൾ) സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ആ മരണവും നിപ ബാധിച്ച് തന്നെയാകാമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ ഒമ്പത് വയസുകാരനും ഉള്‍പ്പെടുന്നു. സ്വകാര്യ ആശുപത്രിയിലാണ് രോഗികൾ ഉള്ളത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാകുമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിക്ക് കോഴിക്കോട് തോട്ടങ്ങളുണ്ട്. അവിടെ അദ്ദേഹം പോയിരുന്നു. പരിശോധനങ്ങൾക്ക് ശേഷമേ ഉറവിടം കണ്ടെത്താൻ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി. രോഗികളെ…

    Read More »
  • Crime

    ബാറിൽ തർക്കം, കൊലപാതകം: ഒളിവിലായിരുന്നു പ്രതി പിടിയിൽ

    തൃശൂർ: ബാറിലെ സംഘർഷത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. നാട്ടിക മൂത്തകുന്നം ബീച്ച് കയനപ്പറമ്പിൽ വ്യാസൻ (43) ആണ് അറസ്റ്റിലായത്. തളിക്കുളം തമ്പാൻകടവ് പാപ്പാച്ചൻ ശിവാനന്ദൻ (50) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. തൃപ്രയാറിലെ ബാറിന്റെ പാർക്കിങ് ഏരിയായിൽ കഴിഞ്ഞ അഞ്ചിന് ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 11ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശിവാനന്ദൻ മരിച്ചത്. വ്യാസൻ ശിവാനന്ദന് കടം കൊടുത്ത 5000 രൂപയിൽ ബാക്കിയുണ്ടായിരുന്ന 2500 രൂപ തിരിച്ച് കൊടുക്കാത്തതിന്റെ പേരിലായിരുന്നു സംഘർഷം. ബാറിൽ വച്ച് ശിവാനന്ദനെ കണ്ടുമുട്ടിയ വ്യാസൻ പണം ചോദിച്ച് വാക്കുതർക്കം ഉണ്ടാവുകയും കൈ കൊണ്ടും കുട ഉപയോഗിച്ചും ശിവാനന്ദന്റെ മുഖത്തും തലയിലും ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ വ്യാസൻ കർണാടകയിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്തുനിന്നും ട്രെയിനിൽ തിരികെ വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടകരയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ വ്യാസൻ…

    Read More »
  • Crime

    കൊച്ചിയിൽ ബസിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

    കൊച്ചി: ബസിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. ചെന്നൈ എം.ജി.ആർ നഗർ കോളനിയിൽ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പള്ളിക്കര-എറണാകുളം റൂട്ടിൽ ഓടുന്ന ബസിനുള്ളിൽ വച്ച് യാത്രക്കാരിയുടെ ബാഗിൽ നിന്നാണ് പ്രിയ പണം മോഷ്ടിച്ചത്. പണയ സ്വർണം തിരിച്ചെടുക്കുവാൻ സ്വരുക്കൂട്ടിയ 17,000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്നും മോഷണം ചെയ്തത്. മറ്റൊരു സ്ത്രീയുടെ ബാഗിൽ നിന്ന് 7000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേർന്ന് കൈയും മുഖവും അനക്കാൻ പറ്റാത്ത വിധത്തിൽ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത ശേഷമാണ് ഇവർ ബാഗ് തുറന്ന് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ബസ് കാക്കനാട് ഐ.എം.കി ജംഗ്ഷന് അടുത്ത് നിർത്തി. ബസ് നിർത്തിയ ഉടനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രിയയെ ബസ് യാത്രക്കാർ തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടർന്ന്…

    Read More »
  • Crime

    ഒമാനില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റിൽ

    മസ്‍കത്ത്: ഒമാനിൽ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തതായും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ നിന്നാണ് അഞ്ചു പ്രവാസികളെയും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചുവരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പും അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസിൽ തന്നെയാണ് ഈ മൂന്ന് സ്ത്രീകളെയും…

    Read More »
  • Health

    ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ

    ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയാണെങ്കിൽ, അവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും. ഇത് ക്യാൻസർ, ഹൃദ്രോഗം, തുടങ്ങിയവയുടെ സാധ്യത കൂട്ടും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… ബ്രോക്കോളി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇവയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ചീര ശരീരത്തിൻ‌റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. മൂന്ന്… ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങൾ.…

    Read More »
  • NEWS

    യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫർ; ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും

    അബുദാബി: യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും നൽകുന്ന മൊബൈൽ സർവ്വീസ് തൊഴിലാളികൾക്ക് മാത്രമായി പ്രഖ്യാപിച്ചു. ഹാപ്പിനെസ് സിം എന്നാണ് തൊഴിലാളികൾക്കുള്ള ഈ ഓഫറിന്റ പേര്. പേരു പോലെത്തന്നെ പ്രവാസി തൊഴിലാളികളുടെ ഹാപ്പിനസ് ഉറപ്പാക്കാനാണ് ഈ സിം. കുടുംബത്തിലേക്ക് ഒന്ന് വിളിക്കാനും, മക്കളെ കാണാനും വമ്പൻ ചെലവാണെന്ന് ഇനി വിഷമിക്കേണ്ട. വീഡിയോ കോളിന് ഡാറ്റ റീചാർജ് ചെയ്ത് മടുക്കേണ്ട. ഇനി ആറ് മാസത്തേക്ക് ഇന്റർനെറ്റ് ഡേറ്റ സൗജന്യം. ഇന്റർനാഷണൽ കോളിന്റെ അധിക ബില്ലും പേടിക്കേണ്ട. കുറഞ്ഞ നിരക്കാണ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വരുമാനമുള്ള എന്നാൽ ഏറെ കഷ്ടപ്പെടുന്ന ബ്ലൂ കോളർ തൊഴിലാളികളെ സഹായിക്കാനാണ് മന്ത്രാലയത്തിന്റെ ഈ ഓഫർ. മൊബൈൽ സേവന കമ്പനിയായ ‘ഡു’വുമായി ചേർന്നാണ് പുതിയ ഹാപ്പിനസ് സിം. സർവ്വീസ് സെന്ററുകളിൽ നിന്നും ഗൈഡൻസ് സെന്ററുകളിൽ നിന്നും ഓൺലൈനായും സിം…

    Read More »
Back to top button
error: