ന്യൂമാഹി: സാഹിത്യകാരൻ എം മുകുന്ദന്റെ സഹോദരനായ പെരിങ്ങാടി വേലായുധൻമൊട്ട ‘സൂര്യ’യില്‍ എം. ശ്രീജയനെ (68) തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതല്‍ കാണാനില്ലെന്ന് പരാതി.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ശേഷം പെരിങ്ങാടി പോസ്റ്റ് ഓഫിസ് കവലയില്‍ പതിവ് സായാഹ്ന നടത്തത്തിനായി എത്തിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഇവിടെയുള്ള മൊബൈല്‍ ടവര്‍ പരിധിയില്‍ ഫോണ്‍ ഓഫായിട്ടുമുണ്ട്.
സാഹിത്യകാരന്മാരായ എം. രാഘവൻ, എം. മുകുന്ദൻ എന്നിവരുടെ സഹോദരനാണ് കാണാതായ ശ്രീജയൻ.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ന്യൂമാഹി പൊലീസ് സ്റ്റേഷനിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. ഫോണ്‍: 0490 2356688.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan