KeralaNEWS

ക്യാനഡയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം; ഒക്ടോബര്‍ രണ്ട് മുതല്‍ 14 വരെ-കൊച്ചിയില്‍ അഭിമുഖം

തിരുവനന്തപുരം: കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് ആൻഡ് ലാബ്രഡോര്‍ പ്രവിശ്യയില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് അവസരം.നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നഴ്‌സിങില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള രജിസ്റ്റേര്‍ഡ് നഴ്സ്മാര്‍ക്കാണ് അവസരം. 2015 ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം -75 മണിക്കൂര്‍ ബൈ വീക്കിലി) അനിവാര്യമാണ്.

കാനഡയില്‍ നേഴ്‌സ് ആയി ജോലി നേടാൻ നാഷണല്‍ നഴ്‌സിങ് അസെസ്‌മെന്റ് സര്‍വീസ് (എൻ,എൻ.എ.എസ്) ല്‍ രജിസ്റ്റര്‍ ചെയ്യുകയോ എൻ.സിഎല്‍.ഇ.എക്‌സ് പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തില്‍ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്‌കോര്‍ അഞ്ച് അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്‌കോര്‍ അഞ്ച് ആവശ്യമാണ്.

Signature-ad

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സി.വി നോര്‍ക്കയുടെ വെബ് സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്.ഇതിനായുള്ള അഭിമുഖങ്ങള്‍ ‍ ഒക്ടോബർ രണ്ട് മുതല്‍ 14 വരെ-കൊച്ചിയില്‍ നടക്കും.

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.orgwww.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.

Back to top button
error: