KeralaNEWS

വയനാട്ടിൽ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോകുന്നതിനിടയിൽ കാട്ടാന ആക്രമണം;വനം വകുപ്പ് താത്കാലിക ജീവനക്കാരൻ മരിച്ചു

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് താത്കാലിക ജീവനക്കാരൻ മരിച്ചു.നെല്ലിക്കച്ചാല്‍ തങ്കച്ചൻ (50) ആണ് മരിച്ചത്.
വയനാട് ജില്ലയിലെ പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയിൽ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോകുന്നതിനിടയിലാണ്
സംഭവം.

രാവിലെ പത്ത് മണിയോടെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോവുകയായിരുന്നു തങ്കച്ചൻ. അതിനിടയിലാണ് കാട്ടാന എത്തിയത്.ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചന് നേരെ ആക്രമണമുണ്ടായത്.ഇതോടെ വിനോദ സഞ്ചാരികള്‍ ചിതറിയോടി.

സഞ്ചാരികള്‍ ഓടിരക്ഷപ്പെട്ട് മറ്റു വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ തങ്കച്ചനെ കണ്ടെത്തി. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരുമ്ബൻ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം – കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച്‌ മോഴയാനയുടെ മുന്നില്‍ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം.

Back to top button
error: