KeralaNEWS

പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന ലക്ഷ്മി പ്രിയയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി; ”ചോദിച്ചത് 60,000 കൊടുക്കാന്‍ പറ്റിയത്…”

കൊച്ചി: ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന് നടി ലക്ഷ്മി പ്രിയയുടെ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ അവർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി.

ഫേസ്ബുക്ക് ലൈവിലൂടെയാണ് നടിയായ ലക്ഷ്മി പ്രിയയ്ക്ക് ബിജെപി നേതാവ് മറുപടി നൽകിയത്. തനിക്കെതിരെ ലക്ഷ്മി പ്രിയ നടത്തിയ ആരോപണത്തിൽ പലരും ആശങ്കപ്പെട്ട് വിളിച്ചതുകൊണ്ടാണ് വിശദീകരണം നൽകുന്നത് എന്നാണ് സന്ദീപ് വചസ്പതി പറയുന്നത്. തൻറെ നാട്ടിലെ എൻഎസ്എസ് കരയോഗം ഡയറക്ടറി പുറത്തിറക്കാൻ ഒരു സെലബ്രൈറ്റിയെ വേണം എന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ ലക്ഷ്മി പ്രിയയെ ബന്ധപ്പെട്ടതെന്ന് സന്ദീപ് പറയുന്നു.

Signature-ad

വിളിച്ചപ്പോൾ പരിപാടി ചെറുതാണ് ചെറിയ തുകയെ കിട്ടുവെന്നും അറിയിച്ചിരുന്നു. പിന്നീട് സംഘടകർക്ക് നമ്പർ കൈമാറി. പിന്നീട് ഓണവുമായി ബന്ധപ്പെട്ട് രാവിലെ എത്തിയപ്പോഴുള്ള സംഭവമാണ് ഞാൻ അറിയുന്നത്. പിന്നീട് അവർ വിളിച്ചപ്പോൾ അവിടെ നിന്നും തന്ന തുക കുറവായിരുന്നു. അത് വളരെ മോശമായി പോയി എന്നാണ് പറഞ്ഞത്.

അത് തിരക്കിയ ശേഷം തിരിച്ചുവിളിക്കാം എന്ന് പറഞ്ഞെങ്കിലും അവർ ലഭിച്ച പണം തിരിച്ചു നൽകി അവിടുന്ന് തിരിച്ചുപോയി. പിന്നീട് അവരെ ഞാൻ വീണ്ടും വിളിച്ചു. സ്ഥലത്തില്ലാത്തതിനാൽ ഞാൻ അന്വേഷിച്ച് മറുപടി പറയാം എന്ന് പറഞ്ഞു. പിന്നീടാണ് വിളിച്ച് സംസാരിച്ച് പരിഹാരം കാണാം അക്കൌണ്ട് നമ്പർ അടക്കം വാങ്ങിയത്. 10,000 രൂപായാണ് ലക്ഷ്മിക്ക് സംഘാടകർ നൽകിയത്.

ഞാൻ പിന്നെ ഓണത്തിൻറെയും പുതുപ്പള്ളി തെരഞ്ഞെടുപ്പിൻറെയും തിരക്കിലായിരുന്നു. അത് ഒഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച ഫ്രീയായ സമയത്താണ് ലക്ഷ്മിയുടെ ഭർത്താവിൻറെ ഫോണിൽ നിന്നും കോൾ വരുന്നത്. ആദ്യം നല്ല രീതിയിൽ സംസാരിച്ച് തുടങ്ങിയപ്പോൾ സുഹൃത്തിനോട് എന്ന പോലെ ‘സംഭവം നാണക്കേടായല്ലോ’ എന്ന് പറഞ്ഞു. അത് കേട്ടതോടെ അവർ പ്രകോപിതയായി പൊട്ടിത്തെറിച്ചു. എന്നാൽ നാട്ടുകാർ അറിയട്ടെ എന്ന് പറഞ്ഞ് ഫോൺ വച്ചു. അതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റാണ് കാണുന്നത്.

എന്നാൽ പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ സംഘാടകർ പറഞ്ഞത് അർടിസ്റ്റ് ചാർജായി 50,000 രൂപയും 10,000 രൂപ വണ്ടിക്കൂലിയും അവർ ചോദിച്ചുവെന്നാണ്. ഇത് നൽകാൻ കഴിയില്ലായിരുന്നു. എൻറെ നാട്ടിൽ നൂറു കണക്കിന് വിശിഷ്ട വ്യക്തികൾ വിവിധ പരിപാടിക്ക് വന്നിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു മോശം അനുഭവം ആദ്യമാണ്. ഈ സംഭവത്തിൽ കമൻറ് ചെയ്യുന്നവർ പലരും ബിജെപിയെയും ആർഎസ്എസിനെയും മറ്റും പറയുന്നു. ശരിക്കും അവർക്ക് എന്താണ് ഇതിൽ കാര്യമെന്ന് മനസിലാകുന്നില്ല. ഇത് ബിജെപിയോ ആർഎസ്എസുമായി ബന്ധപ്പെട്ട കാര്യമല്ല.

ഇത്രയുമാണ് ഇതിൽ നടന്നത് ഇവിടെ സാമ്പത്തിക തട്ടിപ്പോ ഒന്നും ഉണ്ടായിട്ടില്ല. പൊതു പ്രവർത്തകനെന്ന നിലയിൽ ഒരു വ്യക്തിയെ കണക്ട് ചെയ്ത് കൊടുക്കുക മാത്രമാണ് ചെയ്തത് – സന്ദീപ് വചസ്പതി പറയുന്നു. നേരത്തെ ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആർഎസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന ആമുഖത്തോടെയാണ് ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയിൽ ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉൾപ്പെട്ട എൻഎസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് കൃഷ്ണപ്രിയയുടെ പോസ്റ്റ്.

Back to top button
error: