KeralaNEWS

സ്വന്തം മകളെ പീഡിപ്പിച്ചത് 6 വര്‍ഷത്തോളം; മലപ്പുറത്ത് 64കാരന് 97 വര്‍ഷം തടവ്

മലപ്പുറം:കരുവാരക്കുണ്ടില്‍ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതല്‍ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും.

പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആള്‍ തന്നെ പീഡിപ്പിച്ചതിനാല്‍ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ.

മറ്റൊരു വകുപ്പില്‍ 20 വര്‍ഷം തടവും 25,000 രൂപ പിഴയുമുണ്ട്. പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ പ്രകാരം 20, 15, 10 വര്‍ഷങ്ങള്‍ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്. ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവര്‍ഷം കഠിനതടവുമുണ്ട്. പിഴ അടയ്ക്കാത്തപക്ഷം നാലര വര്‍ഷം കഠിന തടവ് അനുഭവിക്കണം.

2019 ല്‍ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 64കാരനായ പിതാവിനെ ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ട ശിക്ഷ. മാതാവിന്റെ അസുഖത്തെ തുടര്‍ന്ന് കുട്ടി ബന്ധു വീട്ടില്‍ താമസിച്ചപ്പോള്‍ അവിടുത്തെ സമപ്രായക്കാരിയോട് പീഡനവിവരം പറയുകയായിരുന്നു. ഇതറിഞ്ഞ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: