IndiaNEWS

ചൈനയ്ക്ക് ചെക്ക് വച്ച് ഇന്ത്യ; അതിര്‍ത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ എയര്‍ഫീല്‍ഡ്

ന്യൂഡൽഹി: പ്രകോപനം തുടരുന്ന ചൈനയുടെ അതിര്‍ത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ എയര്‍ഫീല്‍ഡ് സജ്ജമാകുന്നു.യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം.

കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ 218 കോടി രൂപ മുതല്‍മുടക്കിലാണ് എയര്‍ഫീല്‍ഡ്  ഒരുങ്ങുന്നത്.ഏകദേശം 13,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ന്യോമ എയര്‍ഫീല്‍ഡ് (Nyoma Airfield), ചൈനീസ് അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖയില്‍ നിന്നും46 കിലോമീറ്റര്‍ മാാത്രം അകലെയാണുള്ളത്.

നിലവിലുള്ള ന്യോമ ലാന്‍ഡിംഗ് ഗ്രൗണ്ട് സൈനികരുടേയും യുദ്ധസന്നാഹത്തിന് ആവശ്യമായ വസ്തുക്കളുടെയും ഗതാഗതത്തിനായാണ് ഉപയോഗിക്കുന്നത്.മണ്ണ് കൊണ്ട് നിര്‍മ്മിച്ച റണ്‍വേയാണ് ന്യോമ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട്(എഎല്‍ജി). ചിനൂക്ക്, സി-130ജെ പോലുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് മാത്രമെ ഇവിടെയിറങ്ങാന്‍ സാധിക്കുകയുള്ളു.1962ലാണ് എഎല്‍ജി നിര്‍മ്മിച്ചത്.

Signature-ad

ഇവിടെ 2.7 കിലോമീറ്ററില്‍ കോണ്‍ക്രീറ്റ് റണ്‍വേയും അനുബന്ധ സൗകര്യങ്ങളുമാണ് ഇപ്പോൾ ഒരുക്കുന്നത്. ഹാംഗര്‍, ക്രാഷ് ബേ അക്കോമഡേഷന്‍ ഷെല്‍ട്ടര്‍ എന്നിവയും ഇവിടെ നിര്‍മ്മിക്കും. പുതിയ റണ്‍വേ പണി പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ക്കും ഇവിടെയിറങ്ങാന്‍ സാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധ വിമാനത്താവളമാകും ന്യോമയിലേതെന്ന് ബിആര്‍ഒ ലഫ്റ്റ്‌നെന്റ് ജനറല്‍ രാജീവ് ചൗധരി പറഞ്ഞു. മാത്രമല്ല ചൈനീന് അതിര്‍ത്തിയ്ക്കടുത്തുള്ള എയര്‍ഫീല്‍ഡ് കൂടിയായിരിക്കുമിത്.

ഇതോടൊപ്പം അടിയന്തര സാഹചര്യം നേരിടാൻ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍  90 അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇവിടെ ഒരുക്കുന്നുണ്ട്.മൊത്തം ചിലവ് 2,941 കോടി രൂപയാണ്.

ബിഷ്ണ-കൗല്‍പൂര്‍-ഫൂല്‍പൂര്‍ റോഡില്‍ നിര്‍മ്മിച്ച 422.9 മീറ്റര്‍ ദൈര്‍ഘ്യമുള്ള ദേവക് പാലം, അരുണാചല്‍ പ്രദേശിലെ നെച്ചിഫു തുരങ്കം, സെല തുരങ്കം എന്നിവയാണ് ഇതിൽ പ്രധാനം.10 അതിര്‍ത്തി സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, വടക്കന്‍ സംസ്ഥാനങ്ങള്‍, വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി 22 റോഡുകള്‍, 63 പാലങ്ങള്‍, ഒരു തുരങ്കം, രണ്ട് എയര്‍സ്ട്രിപ്പ്, രണ്ട് ഹെലിപാഡുകള്‍ എന്നിവയാണ് ബിആര്‍ഒയുടെ പ്രധാന പ്രോജക്ടില്‍ ഉള്‍പ്പെടുന്നത്.

ഉദ്ഘാടനം ചെയ്ത 89 പദ്ധതികളില്‍ 36 എണ്ണം അരുണാചല്‍ പ്രദേശിലും 25 എണ്ണം ലഡാക്കിലും 11 എണ്ണം ജമ്മുകശ്മീരിലും 5 എണ്ണം മിസോറാമിലുമാണ്. ഹിമാചല്‍ പ്രദേശില്‍ 3 പ്രോജക്ടുകളാണുള്ളത്. സിക്കിം, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി രണ്ട് പ്രോജക്ടുകളുമുണ്ട്. നാഗാലാന്‍ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒരു പ്രോജക്‌ട് വീതവും ഉണ്ട്.തന്ത്രപ്രധാന മേഖലകളിലുള്ള പല പദ്ധതികളും അതിവേഗത്തിലാണ് ബിആര്‍ഒ പൂര്‍ത്തിയാക്കിയത്.

Back to top button
error: