CrimeNEWS

വയോധികനെ മര്‍ദിച്ച് പണവും മാലയും കവര്‍ന്നു; ക്വട്ടേഷന്‍ നല്‍കിയത് യുവതി, മൂന്നുപേര്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ വയോധികനെ മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശികളായ ചന്ദ്രന്‍, പ്രവീണ്‍, ലിജി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും യുവതിയുടെ നിര്‍ദേശം അനുസരിച്ചാണ് മറ്റുരണ്ടുപേര്‍ വയോധികനെ മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു.

ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ലിജിയും മര്‍ദനമേറ്റ 75-കാരനും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ധ്യാനകേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം യുവതി വയോധികനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് യുവതി ഇവിടെനിന്ന് മാറുകയും സുഹൃത്തുക്കളായ ചന്ദ്രനും പ്രവീണും എത്തി വയോധികനെ ക്രൂരമായി മര്‍ദിച്ച് സ്വര്‍ണമാലയും പണവും കവരുകയായിരുന്നു.

Signature-ad

വയോധികനെ മര്‍ദിച്ച് കവര്‍ച്ച നടത്താനായി പതിനായിരം രൂപയ്ക്കാണ് ലിജി കൂട്ടുപ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ വ്യാഴാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: