
കോഴിക്കോട്:കാരപ്പറമ്ബിൽ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അശോകപുരം മണാട്ട് വയല്‍ തൊട്ടില്‍ പറമ്ബ് രമ്യനിവാസില്‍ രാജന്റെ മകന്‍ കെ ടി രാജേഷ് (44) ആണ് മരിച്ചത്.സിറാജ് ദിനപത്രത്തിലെ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.
കാരപ്പറമ്ബ് ഹോമിയോ കോളജിന് സമീപം രാവിലെയായിരുന്നു അപകടം. ചെറുകുളത്ത് നിന്ന് വന്ന സ്വകാര്യ ബസ് കാരപ്പറമ്ബിലെ ബസ് ബേയില്‍ നിന്ന് റോഡിലേക്ക് കയറിയ ഉടനെ രാജേഷിന്റെ ബൈക്കില്‍ ഇടിക്കുകയും ഇദ്ദേഹം എതിരെ വന്ന മറ്റൊരു ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബസിന്റെ പിന്‍ചക്രം കയറിയാണ് ഹെല്‍മറ്റ് ധരിച്ച രാജേഷിന്റെ മരണം സംഭവിച്ചത്. നടക്കാവ് പോലിസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പിതാവ്: രാജന്‍. മാതാവ്: സുഗത. ഭാര്യ: സുനന്ദ. മകന്‍: ആദിഷ് രാജ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan