Month: September 2023
-
Kerala
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ഒഡിഷക്ക് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം ( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നതാണ് കേരളത്തിൽ മഴയ്ക്ക് കാരണമായത്. അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് ഈ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നില നിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനവും കേരളത്തിൽ മഴയ്ക്ക്…
Read More » -
Kerala
വാളയാർ കേസിൽ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തിൽ പാലക്കാട് പോക്സോ കോടതി 28ന് വിധി പറയും
പാലക്കാട്: വാളയാർ കേസിൽ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തിൽ പാലക്കാട് പോക്സോ കോടതി സെപ്തംബർ 28ന് വിധി പറയും. സിബിഐയുടെ വാദത്തെ പ്രതികളായ വലിയ മധു, ഷിബു എന്നിവർ എതിർത്തു. കേസിലെ മൂന്നാം പ്രതി കുട്ടി മധുവിൻ്റെ വാദം നാളെ കേൾക്കും. അതേ സമയം, വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന ആരോപണവുമായി പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈൻ റിപ്പോർട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നാണ് കുടുംബത്തിൻറെ ആരോപണം. മക്കളെ നഷ്ടപ്പെട്ട് കൊല്ലം ആറ് കഴിയുമ്പോഴും നീതിക്കുള്ള പോരാട്ടം തുടരുകയാണ് കുടുംബം. 2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 മാർച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ…
Read More » -
Crime
സൗദി അറേബ്യയില്‍ രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കി. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫിൽ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലഫ് കേണൽ മാജിദ് ബിൻ മൂസ അവാദ് അൽ ബലാവിയെയും ചീഫ് സർജന്റ് യൂസഫ് ബിൻ റെദ ഹസൻ അൽ അസൂനിയെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. 2017ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, ദേശീയ താൽപ്പര്യവും സൈന്യത്തിന്റെ അഭിമാനവും സംരക്ഷിക്കാതിരിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയായിരുന്നെന്നും ഇവർ കുറ്റം സമ്മതിച്ചതായും എസ്പിഎ റിപ്പോർട്ട് ചെയ്തു.
Read More » -
Tech
ആന്‍ഡ്രോയ്‌ഡ് ഉപയോക്‌താക്കളെ ഞെട്ടിച്ച് ബീപ് ശബ്‌ദത്തോടെ ഇന്ന് ഫോണിൽ എത്തിയ ആ സന്ദേശം എന്തായിരുന്നു ?
ദില്ലി: സ്‌മാർട്ട് ഫോണിലേക്ക് ഉയർന്ന ബീപ് ശബ്‌ദത്തോടെ ഒരു എമർജൻസി മെസേജ് ലഭിച്ചതിൻറെ ഞെട്ടലിലാണ് പലരും. ഇന്ന് ഉച്ചയ്‌ക്ക് 12.19 ഓടെയായിരുന്നു പലരുടേയും മൊബൈൽ ഫോമിലേക്ക് അപ്രതീക്ഷിത സന്ദേശം എത്തിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. എന്താണ് ഇത്തരത്തിലൊരു സന്ദേശം മൊബൈൽ ഫോണുകളിലേക്ക് പറന്നെത്താൻ കാരണം. വളരെ നിർണായകമായ എർജൻസി അലർട്ട് എന്ന ശീർഷകത്തോടെയാണ് എമർജൻസി മേസേജ് പലരുടെയും ആൻഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. ‘കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം സെൽ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിൾ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം പരീക്ഷിക്കുന്നതിൻറെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ കൃത്യസമയത്ത് ആളുകളിൽ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജിൽ വിശദീകരിക്കുന്നു.…
Read More » -
Kerala
ഒരൊറ്റ ഫോണ്‍ കോള്‍ മതി, ജല ദുരുപയോഗവും ജലമോഷണവും യഥാസമയം അറിയിച്ചാൽ പരമാവധി 5000 രൂപ വരെ ലഭിക്കും! വിശദാംശങ്ങള്‍
തിരുവനന്തപുരം: വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10 ശതമാനം തുക (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ജല ദുരുപയോഗവും ജലമോഷണവും സംബന്ധിച്ചുള്ള വിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916-ല്‍ വിളിച്ച് അറിയിക്കാവുന്നതാണ്. ജലമോഷണം തടയുന്നതിന്റെ ഭാഗമായി നല്‍കുന്ന പാരിതോഷികങ്ങള്‍ ഉപാധികള്‍ക്ക് അധിഷ്ഠിതമായിരിക്കും കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥിര- താത്കാലിക (കുടുംബശ്രീ, എച്ച്.ആര്‍ ഉള്‍പ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങള്‍ നല്‍കുകയുള്ളു. വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്സിക്യൂട്ടിവ് എന്‍ജിനീയരുടെ മൊബൈല്‍ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്. കൃത്യമായ ലൊക്കേഷന്‍…
Read More » -
Kerala
പഠനത്തില്‍ കണ്ടെത്തിയ ഇടം പൂവാര്‍; സര്‍ക്കാര്‍ ‘ഓകെ’ പറഞ്ഞാല്‍ ഖജനാവ് നിറയും!
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പൂവാര്‍ കപ്പല്‍ നിര്‍മ്മാണശാലയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 16 വര്‍ഷമായെങ്കിലും പദ്ധതിയുടെ കാര്യം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. 2011ലാണ് പദ്ധതിയെക്കുറിച്ച് ആദ്യ പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്തെ രണ്ടാമത്തെ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിന് വേണ്ടി സാദ്ധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ ചുമതലപ്പെടുത്തിയെന്നാണ് 2013ല്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ വരുന്നതല്ലാതെ പദ്ധതിയുടെ കാര്യത്തില്‍ ഉറപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് കപ്പല്‍ നിര്‍മ്മാണശാലയ്ക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നടത്തിയ പഠനത്തിലാണ് ഏറ്റവും അനുയോജ്യമായ ഇടം പൂവാറാണെന്ന് കണ്ടെത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂവാറിലെ അന്താരാഷ്ട കപ്പല്‍ നിര്‍മ്മാണശാല പദ്ധതി പാടെ ഉപേക്ഷിച്ച മട്ടാണ്. ഏറ്റവുമൊടുവിലായി പദ്ധതിക്ക് ചെലവ് കൂടുതലാണെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പൂവാര്‍ അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണ പദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. പൂവാറിന്റെ ഗുണം 24-30 മീറ്രര്‍…
Read More » -
Kerala
തമിഴ്നാടിന് പിന്നാലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടകയും; കേരളത്തില്‍നിന്ന് എത്തുന്നവരുടെ താപനില പരിശോധിക്കും
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക. അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ ബാധിത മേഖലയിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് നിലവില്‍ വിലക്കില്ല. കര്‍ണാടക കുടുംബ – ആരോഗ്യ ക്ഷേമ ആയുഷ് സേവന കമ്മിഷണറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. ചരക്ക് ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. കര്‍ണാടകയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ -താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു. നിപ്പ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 10 കിടക്കകളാണ് മാറ്റിവച്ചിരിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ അനില്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശക്തമായ നിരീക്ഷണം…
Read More » -
Crime
ലഹരിസംഘം മുക്കിയ കപ്പലില്‍നിന്ന് രാസലഹരി കരയ്ക്കടിഞ്ഞു; അന്തമാനില്‍നിന്ന് കേരളതീരത്തേയ്ക്ക് മയക്കുമരുന്നിന്റെ കുത്തൊഴുക്ക്
പോര്‍ട് ബ്ലയര്‍: നാലുവര്‍ഷം മുമ്പ് അന്തമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം കടലില്‍ ലഹരിമാഫിയാസംഘം മുക്കിയ കപ്പലില്‍നിന്നുള്ള രാസലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്നു. കപ്പലില്‍നിന്ന് കരയ്ക്കടിഞ്ഞ എം.ഡി.എം.എ. എന്ന രാസലഹരിയാണ് ഇങ്ങനെയെത്തുന്നത്. 2019 സെപ്റ്റംബറില്‍ കോസ്റ്റ്ഗാര്‍ഡും നാവികസേനയും നടത്തിയ പരിശോധനയ്ക്കിടെ പിടിക്കുമെന്നുറപ്പായപ്പോള്‍ കപ്പല്‍ കടലില്‍ മുക്കിക്കളഞ്ഞ് മയക്കുമരുന്ന് സംഘാംഗങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. കപ്പലില്‍നിന്ന് കരയ്ക്കടിഞ്ഞ രാസലഹരിവസ്തുക്കള്‍ അന്തമാനില്‍ സാമൂഹികപ്രശ്‌നമാണിപ്പോള്‍. വായുകടക്കാത്ത പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചവയാണ് ദ്വീപുകളിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21-ന് മഞ്ചേരിയില്‍നിന്ന് മൂന്നുപേര്‍ മലപ്പുറം ക്രൈംബ്രാഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെയാണ് അന്തമാനില്‍നിന്ന് ഇവിടേക്ക് രാസലഹരിയെത്തുന്നതായി എക്‌സൈസിന് വിവരംലഭിച്ചത്. ദ്വീപില്‍നിന്ന് സ്വകാര്യ കൂറിയര്‍ കമ്പനി മുഖേനയെത്തിച്ച എം.ഡി.എം.എ.യുമായി മലപ്പുറം പട്ടര്‍ക്കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28), കോണാംപാറ സ്വദേശി പുതുശേരി വീട്ടില്‍ റിയാസ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് അന്തമാനില്‍നിന്ന് കൂറിയറില്‍ മയക്കുമരുന്ന് അയച്ച സംഘത്തിലെ കണ്ണിയായ മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി മുഹമ്മദ് സാബിഖിനെ (25) പിടിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം…
Read More » -
Kerala
ഗണേഷ്‌കുമാറിനെ മാറ്റിനിര്‍ത്തേണ്ട സാഹചര്യം നിലവിലില്ല; മന്ത്രിസഭാ പു:നസംഘടനയില്‍ നിലപാട് വ്യക്തമാക്കി ഇ.പി.
കണ്ണൂര്‍: മന്ത്രിസഭാ പുനസംഘടന ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കണ്‍വീനര്‍ ഇപിജയരാജന്‍ വ്യക്തമാക്കി. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ട്. നേരത്തെയുള്ള ധാരണ അനുസരിച്ചു മുന്നോട്ട് പോകും. പുനസഘടനയുണ്ടായാല്‍ ഗണേഷ് കുമാറിനെ മാറ്റിനിര്‍ത്തേണ്ട സാഹചര്യം നിലവിലില്ല. ഇടതു മുന്നണി യോഗം ഈ മാസം 20നു ചേരും. ലോകസഭ തെരഞ്ഞെടുപ്പും കേന്ദ്രസര്‍ക്കാരിനെതിരെയായ പ്രതിഷേധവും ചര്‍ച്ച ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. സോളാര്‍ ഗൂഡലോചനയില്‍ അന്വേഷണം വേണമെന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ രണ്ടാഭിപ്രായമുണ്‍ണ്ടെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് ധരണായുണ്ടായേക്കും. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും…
Read More » -
LIFE
”കല്യാണ ശേഷം രണ്ടാം ഭാര്യയ്ക്കൊപ്പം മകനെ ചെന്നു കണ്ടു; അവള്‍ പറഞ്ഞത് ‘സ്വീറ്റ് ബോയ്’ എന്ന്”
വില്ലനായി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. എന്നാല്‍ അടുത്തിടെ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് രണ്ടാം വിവാഹത്തിന്റെ പേരിലായിരുന്നു. ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെ, മകളാകാന്‍ പ്രായമുള്ള പെണ്‍കുട്ടിയെ കെട്ടി എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ ആശിഷും ഭാര്യ രൂപാലിയും ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും എല്ലാം മറുപടി നല്‍കുകയാണ് ആശിഷും രൂപാലിയും. ബിഹൈന്റ് വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്ടു പേരും. ബന്ധം വേര്‍പിരിയുക എന്നത് വേദനയാണ് അപ്പുറത്തെ വീടിന് തീ പിടിച്ചാല്‍ അതിന്റെ തീ കായാന്‍ സുഖമാണ് എന്നൊരു ചൊല്ല് ഹിന്ദിയിലുണ്ട്. അതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എന്ന് ആശിഷ് പറയുന്നു. പക്ഷെ ഞാന്‍ പറയാം, ഒരു ബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്നത് ഒരുപാട് വേദനയുള്ള കാര്യമാണ്. അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ആ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത്…
Read More »