
മാവേലിക്കര സ്വദേശി രാജേഷ് പങ്കജ് (40) ആണ് മരിച്ചത്. ട്രെയിന്‍ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്‌ഫോമില്‍ നിന്നു ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.സംഭവത്തിൽ രാജേഷിന്റെ തലയും വലത് കൈപ്പത്തിയും അറ്റുപോയി.
ബഹ്റൈനിലുള്ള ഭാര്യയുടെ അടുത്തേക്കു പോകുന്നതിനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന രാജേഷ് അടുത്ത സ്റ്റേഷനില്‍ ഇറങ്ങേണ്ടതായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
ചെന്നൈ മെയിലില്‍ മാവേലിക്കരയില്‍നിന്ന് എത്തിയതായിരുന്നു രാജേഷ്. അഞ്ചു മിനിറ്റ് ട്രെയിന്‍ ഇവിടെ നിര്‍ത്തിയിട്ടപ്പോള്‍ പുറത്തേക്കിറങ്ങിയ രാജേഷ് പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ ട്രെയിന്‍ മുന്നോട്ടു നീങ്ങുന്നതുകണ്ട് ഓടി വന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാക്കിലേക്കു വീണത്. ഉടന്‍തന്നെ യാത്രക്കാന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan