Month: September 2023
-
India
ഇന്ത്യയെന്ന പേര് നെഞ്ചുറച്ച് പറയണമെന്ന് കവി മുരുകൻ കാട്ടാക്കട
ഇന്ത്യയെന്ന പേര് നെഞ്ചുറച്ച് പറയണമെന്ന് ഡൽഹി കേരള ക്ലബ്ബിലെ സാഹിതീ സഖ്യത്തിൽ സംസാരിക്കവെ കവി മുരുകൻ കാട്ടാക്കട പറഞ്ഞു. മലയാള ഭാഷാ പഠന കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ച കേരള ക്ലബ്ബിൽ മലയാള ഭാഷാ സമ്പന്നതയെ കുറിച്ച് പറഞ്ഞും കവിത ചൊല്ലിയും മലയാളം മിഷൻ ഡയറക്ടർ കൂടിയായ മുരുകൻ കാട്ടാക്കട ശ്രദ്ധേയമായി. മലയാളം മിഷന്റെ പ്രവർത്തനം വഴി മലയാളി ഉള്ളിടത്തെല്ലാം മലയാളം പ്രചരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും, അത് കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രവാസി മലയാളികളുടെ സംഘടനകൾ നൽകുന്ന പങ്ക് വലുതാണെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. ‘ജീവിത കാലത്തെ അടയാളപ്പെടുത്തുന്നതാണ് എന്റെ കവിതകൾ’ എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ കവിതകൾ പ്രവാസി മലയാളി കുട്ടികൾ പാടി. ചടങ്ങിൽ കേരള ക്ലബ്ബ് വൈസ് പ്രസിസന്റ് യു. രാധാകൃഷ്ണൻ, മലയാളം മീഷൻ ഭരണ സമിതി അംഗം കാർട്ടൂണിസ്റ്റ് സുധീർ നാഥ്, ഡോക്ടർ കെ.അനിൽകുമാർ , ദിനേശ് വാരിക്കോളി തുടങ്ങിയവർ സംസാരിച്ചു. മുരുകൻ കാട്ടാക്കടയുടെ കവിതകളായ ‘ബാഗ്ദാദ്’ അർപ്പിത നായരും…
Read More » -
Kerala
വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് പിന്നോട്ട് എടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്
കൽപ്പറ്റ:വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥർ.വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് സ്വകാര്യ ബസ് നിര്‍ത്താതെ പോയത്. കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന ബസിനു നേരെ വിദ്യാര്‍ഥികള്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. ബസ് നിര്‍ത്താതെ പോകുന്നത് ഇതുവഴി വന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥ സംഘം ബസ് തടഞ്ഞ് പിന്നോട്ടെടുപ്പിക്കുകയായിരുന്നു.നൂറ് മീറ്ററോളമാണ് ബസ് പിന്നോട്ടെടുപ്പിച്ചത്.തുടർന്ന് വിദ്യാർത്ഥികളെ മുഴുവൻ കയറ്റിയ ശേഷമാണ് വണ്ടി വിടാൻ അനുമതി നൽകിയത്. വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More » -
India
കേരളത്തില്‍ നിപ: അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി തമിഴ്നാടും കര്‍ണ്ണാടകയും
പാലക്കാട്: കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി തമിഴ്നാടും കർണ്ണാടകയും.തമിഴ്‌നാടിന് പിന്നാലെയാണ് കര്‍ണ്ണാടകയും പരിശോധന തുടങ്ങിയത്. കേരള-കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ, ബാവലി, മൂലഹൊളള, തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകളിലാണ് കര്‍ണ്ണാടക ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്. ഡോക്ടറും നഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘം കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആര്‍ക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്. അതിനുശേഷമാണ് കര്‍ണ്ണാടകയിലേക്ക് കടത്തിവിടുന്നത്. ചെക്‌പോസ്റ്റുകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം തമിഴ്‌നാട് അതിര്‍ത്തികളായ വാളയാർ, പാട്ടവയല്‍, താളൂര്‍, എരുമാട് ഉള്‍പ്പെടെ 11 ഇടങ്ങളില്‍ തമിഴ്‌നാടിന്റെ പരിശോധന മൂന്നാം ദിനവും തുടരുന്നു. പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു.
Read More » -
India
ഗണേശോത്സവം; ‘നമോ’ എക്സ്പ്രസ്’ എന്ന പേരില്‍ ആറ് പ്രത്യേക ട്രെയിനുകള്‍ ഒരുക്കി ബിജെപി പ്രവർത്തകർ
മുംബൈ:ഗണേശോത്സവത്തിന് കൊങ്കണ്‍ മേഖലയിലേക്ക് പോകുന്ന ഭക്തര്‍ക്കായി ‘നമോ എക്സ്പ്രസ്’ എന്ന പേരില്‍ ആറ് പ്രത്യേക ട്രെയിനുകള്‍ ഒരുക്കി മഹാരാഷ്‌ട്രയിലെ ബിജെപി യൂണിറ്റ്. ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന് മുന്നോടിയായാണ് ഭക്തര്‍ക്കായി വാഹന സൗകര്യം ഒരുക്കിയിരിക്കുന്നത്. ആറ് പ്രത്യേക ട്രെയിനുകളാണ് ഇത്തരത്തിൽ ഭക്തര്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ നമോ ട്രെയിൻ വ്യാഴാഴ്ച രാത്രി മുംബൈയ്ലെ ദാദര്‍ ജംഗ്ഷനില്‍ നിന്നും കൊങ്കണിലേക്ക് പുറപ്പെടും. ട്രെയിനുകള്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതു കൂടാതെ കൊങ്കണിയിലേക്ക് പോകുന്ന ഭക്തര്‍ക്കുവേണ്ടി 300 ബസുകളും ബിജെപി ക്രമീരിച്ചിട്ടുണ്ട്. കൊങ്കണിലെ ഏറ്റവും വലിയ ഉത്സവങ്ങളായാണ് ഗണേശ ചതുര്‍ത്ഥിയെ കണക്കാക്കപ്പെടുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം മഹാരാഷ്‌ട്രയില്‍ ഏറ്റവും വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ്. ഈ സമയത്ത് പൊതുജനങ്ങള്‍ക്ക് ട്രെയിൻ, ബസ് ടിക്കറ്റുകള്‍ ലഭിക്കാൻ പ്രയാസമാണ്. ഈ അവസരത്തിലാണ് ബിജെപി നമോ എക്സ്പ്രസുകളും ബസുകളും ക്രമീകരിച്ചിരിക്കുന്നത്.
Read More » -
Kerala
കൊവിഡിൽ സ്വീകരിച്ച സുരക്ഷ നടപടികൾ നിപ പ്രതിരോധത്തിനും സ്വീകരിക്കാമെന്ന് ഐസിഎംആർ ഡയറക്ടർ
ദില്ലി: കൊവിഡിൽ സ്വീകരിച്ച സുരക്ഷ നടപടികൾ നിപ പ്രതിരോധത്തിനും സ്വീകരിക്കാമെന്ന് ഐസിഎംആർ ഡയറക്ടർ രാജീവ് ബാൽ. കൊവിഡിന് സമാനമായി രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് നിപയും പകരുന്നതെന്നും കൈകൾ കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കാൻ വേണ്ട മുൻകരുതലെടുക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. 20-തിലധികം മോണോക്ലോണൽ ആന്റിബോഡി ഡോസ് ഇന്ത്യയിലെത്തിക്കുമെന്നും ഐസിഎംർ ഡയറക്ടർ ജനറൽ അറിയിച്ചു. ഓസ്ട്രേലിയയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നതെന്നും നിലവിൽ 10 പേർക്ക് നൽകാനുള്ള ഡോസ് മാത്രമേയുള്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെയാർക്കും മരുന്ന് നൽകിയിട്ടില്ല. അതേസമയം നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കന്നിമാസ പൂജക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Read More » -
Local
സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്ക്
തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ റിസ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കാട്ടകാമ്പാൽ ചിറക്കലിൽ ചിറളയം ബിസിഎൽപി സ്കൂളിലെ വിദ്യാർഥിയാണ്. വാനിൽ നിന്ന് ഇറങ്ങിയ ഉടനെ കുട്ടി വാഹനത്തിനടിയിലേയ്ക്ക് വീണു. ദേഹത്തു കൂടെ വാഹനം കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കയി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Read More » -
India
വിലയില്ലാത്തതിനാല്‍ തക്കാളി വഴിയില്‍ ഉപേക്ഷിച്ച് കര്‍ഷകർ
പൊള്ളാച്ചി: വില ഇടിഞ്ഞതോടെ തക്കാളി പാതയോരങ്ങളില്‍ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. ഒരു കിലോ തക്കാളിക്ക് 200 രൂപ വരെ വില എത്തിയിരുന്നെങ്കിലും ഇപ്പോള്‍ 5 രൂപ പോലും കിട്ടാത്ത സാഹചര്യമാണെന്ന് കര്‍ഷകർ പറയുന്നു. ചന്തയില്‍ വില്‍പനക്ക് കൊണ്ടുപോയ തക്കാളി വിലയില്ലാത്തതിനാല്‍ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് പല കര്‍ഷകരും.ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ അഞ്ച് രൂപയില്‍ താഴെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ചില ദിവസങ്ങളില്‍ മാത്രം 10 രൂപ വരെ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് മൊത്ത വ്യാപാരികള്‍ എടുക്കുന്നുണ്ട്. വിളവെടുത്ത് ചന്തയില്‍ എത്തിക്കാനുള്ള ചെലവ് പോലും തികയാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ തക്കാളി ഉപക്ഷിച്ച് മടങ്ങുന്നത്. പച്ചക്കറി കൃഷി നിലനില്‍ക്കണമെങ്കില്‍ സർക്കാർ താങ്ങു വില നിശ്ചയിക്കണമെന്നും ഇത്തരത്തിലാണ് വില തുടര്‍ന്നും ലഭിക്കുന്നതെങ്കില്‍ കൃഷി ഉപേക്ഷിക്കാതെ മറ്റു മാര്‍ഗമില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഉദുമല്‍പേട്ടയിലെ കുറിച്ചി കോട്ട, കുമരലിംഗം, കൊളുമം, കമ്ബം, പെരുപ്പംപെട്ടി, ദളി, നെയ്ക്കാരപെട്ടി, പഴനി, ഒട്ടംചത്രം എന്നിവിടങ്ങളിലാണ് കൂടുതലായും തക്കാളി കൃഷി ചെയ്തു വരുന്നത്.മറ്റ് വിളകള്‍ക്കും…
Read More » -
Kerala
ചാമ്ബ്യന്‍സ് ട്രോഫി വള്ളംകളി: ശനിയാഴ്ച കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വ്വീസുകള്‍ പരിമിതപ്പെടുത്തി
കൊച്ചി:മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മൂന്നാമത് ചാമ്ബ്യന്‍സ് ട്രോഫി വള്ളംകളിയെ തുടർന്ന് ശനിയാഴ്ച കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വ്വീസുകള്‍ പരിമിതപ്പെടുത്തി. ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലെ വാട്ടര്‍ മെട്രോ സര്‍വ്വീസ് നാളെ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ ഉണ്ടായിരിക്കുന്നതല്ല.മറ്റ് റൂട്ടിലെ സര്‍വ്വീസുകള്‍ മാറ്റമില്ലാതെ തുടരും. പൊതുസമ്മേളനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണിക്ക് മാസ് ഡ്രില്ലിന്റെ അകമ്ബടിയോടെയാണ് വള്ളംകളി മത്സരങ്ങള്‍ ആരംഭിക്കുക.
Read More » -
NEWS
പാക് അധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗം; വിഡീയോ പങ്കുവച്ച് യുഎഇ
അബുദാബി:പാക് അധീന കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കിയുളള വീഡിയോ പങ്കുവച്ച് യുഎഇ ഉപപ്രധാനമന്ത്രി സെയ്ഫ് ബിൻ സായിദ് അല്‍ നഹ്യാൻ. പാക് അധീന കശ്മീര്‍ വിഷയത്തില്‍ യുഎഇയുടെ ഇന്ത്യ അനുകൂല നിലപാടാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും സഹകരണവും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പാകിസ്താന്റെ വാദത്തിനുള്ള ചുട്ടമറുപടിയാണ് യുഎഇയുടെ വീഡിയോ.
Read More » -
Crime
തൊട്ടതിലെല്ലാം ക്രമക്കേട്! തട്ടിയത് ഏകദേശം ഒരുകോടി രൂപയോളം; നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
തൊടുപുഴ: ഗുരുതര കൃത്യ വിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തു. നിലവിൽ ആലപ്പുഴ വെണ്മണി പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുന്ന എ വി അജികുമാറിനെതിരെയാണ് നടപടിയെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തതായി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. എ വി അജികുമാർ നെടുംകണ്ടം പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ നിരവധി ക്രമക്കേടുകൾ നടത്തിയതയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. ആവശ്യമായ രേഖകൾ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ 74 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിലെയും 2023 ഏപ്രിൽ മുതൽ ജൂൺ വരെയുമുള്ള തനത് ഫണ്ട് വിനിയോഗത്തിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ്, തോട്, ചെക്ക് ഡാം എന്നിവിടങ്ങളില്‍ നിന്നും മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത…
Read More »