KeralaNEWS

ആളും ആരവവും ഇല്ലാതെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ, കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ  സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ആളൊഴുക്കും ഇല്ലാതായി.

തെരഞ്ഞെടുപ്പിന് മുന്‍പ് ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്ന ഇവിടെ ഇപ്പോള്‍ ആരുമെത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. ഒട്ടേറെയാളുകള്‍ നിവേദനവും മറ്റുമായി ദിനംപ്രതി കല്ലറ സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

 ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികളും എത്തിയിരുന്നു. ഏജന്‍സികള്‍ വഴി കേരളത്തിലെ പല ഭാഗത്തുനിന്നും ആളുകളുമെത്തി. ആറ്റിങ്ങലില്‍ നിന്നുമാണ് 50 പേരടങ്ങുന്ന ആദ്യ സംഘമെത്തിയത്. ഭക്ഷണവും യാത്രാചെലവും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു പാക്കേജ്.

കല്ലറ സന്ദര്‍ശിച്ചവര്‍ക്ക് ലോട്ടറിയടിച്ചെന്നും അത്ഭുതപ്രവര്‍ത്തി നടക്കുന്നുണ്ടെന്നുമൊക്കെ വാര്‍ത്തയായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ നിന്നും ഉയർന്നു കേട്ടിരുന്നത്.എന്നാല്‍, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ജയിച്ചതിനുശേഷം ഇവിടെ സന്ദര്‍ശകര്‍ പൊടുന്നനെ ഇല്ലാതാകുകയായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: