കോഴിക്കോട്:ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി. ഈ കാലയളവില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.
ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ നാളെ രാവിലെയോടുകൂടി തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടു കൂടി മന്ത്രി മുഹമ്മദ് റിയാസ് വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ഓണ്‍ലൈൻ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.