Social MediaTRENDING

ആരിത് നമ്മുടെ തിരുവോത്തെ പാര്‍വതിക്കുട്ടിയല്ലേ? പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പലപ്പോഴും തന്റെ സ്വതന്ത്ര നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത മേക്കോവര്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ചിരുന്നു.

ഒറ്റനോട്ടത്തില്‍ ഇത് പാര്‍വതി തിരുവോത്ത് തന്നെയോ എന്ന് സംശയം തോന്നുന്ന ചിത്രങ്ങളായിരുന്നു അത്. ഇപ്പോഴിതാ അതിന്റെ തുടര്‍ച്ചയെന്നോണം പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

വിക്രമിന്റെ തങ്കലാന്‍ ആണ് പാര്‍വതി തിരുവോത്തിന്റെ പുതിയ ചിത്രം. മാളവിക മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനിരുദ്ധ് റോയ് ചൗധരിയുടെ ചിത്രത്തിലും അടുത്തിടെ പാര്‍വതി അഭിനയിച്ചിരുന്നു. പങ്കജ് ത്രിപാഠി, സഞ്ജലി സംഘി എന്നിവരാണ് മറ്റു താരങ്ങള്‍. വണ്ടര്‍ വുമണ്‍ എന്ന ചിത്രമാണ് പാര്‍വതിയുടേതായി അവസാനം റിലീസ് ചെയ്തത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഇംഗ്‌ളീഷ് ഭാഷയിലായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: