CrimeNEWS

ഏനാത്ത് എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; വിവരം പുറത്തറിയിച്ചത് ഇളയ മകന്‍

പത്തനംതിട്ട: ഏനാത്ത് തടികയില്‍ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഇന്നു രാവിലെയാണ് സംഭവം. ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലം റോഡിനു സമീപം താമസിക്കുന്ന മാത്യു പി.അലക്‌സാണ് മകന്‍ മെല്‍വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

ഇന്നലെ രാത്രിയാണ് സംഭവം. മാത്യു ടി അലക്സിന്റെ മൂത്തമകനാണ് മെല്‍വിന്‍. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടില്‍ മാത്യുവും രണ്ടുമക്കളുമാണ് താമസിച്ചിരുന്നത്. മെല്‍വിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതും കുടുംബപരമായ പ്രശ്നങ്ങളുമാവാം പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മെല്‍വിനെ വിഷം നല്‍കിയാണോ കഴുത്തുഞെരിച്ചാണോ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെല്‍വിന്റെ മൃതദേഹം കണ്ട ഇളയ മകന്‍ ആല്‍വിനാണ് രാവിലെ അയല്‍ക്കാരെ വിവരമറിയിച്ചത്. ഭാര്യയുമായി മാത്യു സ്വരചേര്‍ച്ചയില്ലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: