കൽപ്പറ്റ:വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥർ.വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് സ്വകാര്യ ബസ് നിര്‍ത്താതെ പോയത്. കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന ബസിനു നേരെ വിദ്യാര്‍ഥികള്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു.
ബസ് നിര്‍ത്താതെ പോകുന്നത് ഇതുവഴി വന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥ സംഘം ബസ് തടഞ്ഞ് പിന്നോട്ടെടുപ്പിക്കുകയായിരുന്നു.നൂറ് മീറ്ററോളമാണ് ബസ് പിന്നോട്ടെടുപ്പിച്ചത്.തുടർന്ന് വിദ്യാർത്ഥികളെ മുഴുവൻ കയറ്റിയ ശേഷമാണ് വണ്ടി വിടാൻ അനുമതി നൽകിയത്.
വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.