KeralaNEWS

താക്കോ’ലെടുക്കാ’തരുേണാദയത്തില്‍! പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങിയത് ഏഴു മിനിറ്റ് വൈകി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജനഹിതമറിയാന്‍ കാത്തിരുന്നവരെ മുഷിപ്പിച്ച് വോട്ടെണ്ണല്‍ വൈകി. സ്ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതാണ് വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചത്. കൃത്യം എട്ടു മണിക്കുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏഴു മിനിറ്റിലധികം വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. സ്ട്രോങ്ങ് റൂമിന്റേതെന്ന് കരുതിയെത്തിച്ച താക്കോല്‍ മാറിപ്പോയതോടെ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടിങ് ടേബിളിലെത്താന്‍ വൈകി.

ആദ്യമെടുത്ത താക്കോലിട്ട് റൂം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താക്കോല്‍ മാറിയ വിവരമറിഞ്ഞത്. പിന്നീട് ശരിയായ താക്കോലെത്തിച്ച് സ്ട്രോങ് റൂം തുറന്നപ്പോഴേക്കും 8.07 കഴിഞ്ഞു. ഡമ്മി ക്രോസ്ചെക്കിങിന് ശേഷമാണ് 20 കൗണ്ടിങ് ടേബിളുകളിലായി 13 വോട്ടിങ് യന്ത്രങ്ങളുടെ എണ്ണലാരംഭിച്ചത്. കോട്ടയം കളക്ടറുടെ നേതൃത്വത്തിലുള്ള 74 അംഗ ഉദ്യോഗസ്ഥ സംഘമാണ് കൗണ്ടിങ് പാനലില്‍.

Back to top button
error: