പച്ചക്കാനം എന്ന സ്ഥലം കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ഗവി യാത്രയിൽ ഇനിയും ശ്രദ്ധിക്കുക.1987 ൽ റിലീസായ ശങ്കർ നായകനായ “ഇതെന്റെ നീതി” സിനിമയുടെ ഷൂട്ടിംഗ് നടന്നത് ഇവിടെയായിരുന്നു.ഗവിക്ക് തൊട്ടടുത്ത പ്രദേശം.
ശങ്കറിനൊപ്പം തന്നെ ജൂലി എന്ന നായും പ്രധാന റോളിൽ ‘അഭിനയിച്ച’ ഒരു സിനിമ കൂടിയായിരുന്നു ഇത്.യജമാനനെ കൊന്ന ഓരോരുത്തരെയും ഒന്നിനുപിറകെ ഒന്നായി വകവരുത്തിയ ജൂലി എന്ന നായുടെ കോരിത്തരിപ്പിക്കുന്ന പ്രതികാര കഥയായിരുന്നു സിനിമയുടെ ഇതിവൃത്തം.
1984 ൽ പുറത്തിറങ്ങിയ “താലിയ ബാഗ്യ’ എന്ന കന്നഡ സിനിമയെ ആസ്പദമാക്കിയായിരുന്നു ഇത്. “തേരി മെഹർബാനിയാം” എന്ന പേരിൽ ജാക്കി ഷ്റോഫ് അഭിനയിച്ച ഹിന്ദി സിനിമയും ഇതുതന്നെ (1985)
ഒഡിയ, തമിഴ് ഉൾപ്പടെ നിരവധി ഭാഷകളിൽ ഈ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.അക്കാലത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ സിനിമ.