പാറ്റ്ന: ബിഹാറിലെ അരാരിയ ജില്ലയില്‍ യുവ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു.ഹിന്ദി ദിനപത്രം ദൈനിക് ജാഗരണില്‍ ജോലിചെയ്യുന്ന വിമല്‍കുമാര്‍ യാദവ് (35) ആണു കൊല്ലപ്പെട്ടത്.
വെളുപ്പിന് അഞ്ചരയോടെ യാദവിന്‍റെ വീട്ടിലെത്തിയ അക്രമികള്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്നയുടൻ യാദവിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിനു വെടിയേറ്റ യാദവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
രണ്ടു വര്‍ഷം മുന്പ് വിമല്‍കുമാറിന്‍റെ ഇളയ സഹോദരനും സര്‍പഞ്ചുമായിരുന്ന ശശിഭൂഷണ്‍ സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ പ്രധാന സാക്ഷിയായിരുന്നു വിമല്‍കുമാര്‍.