KeralaNEWS

അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചു

കഴക്കൂട്ടം:അമിത ലഹരി ഉപയോഗം മൂലം കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ് മരിച്ചു. പുത്തൻതോപ്പ് ചിറയ്ക്കല്‍ അല്‍ ജസീം മൻസിലില്‍ ജസീമാണ് (27) മരിച്ചത്.

അമിതമായി ലഹരി ഉപയോഗിച്ച ജസീം ഇന്നലെ വൈകിട്ടോടെ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീടിന്റെ വാതില്‍ പൊളിച്ചതോടെ ഇറങ്ങിയോടിയ ജസീം തൊട്ടടുത്ത പുരയിടത്തിലെ മണ്ണില്‍ കിടന്നുരുണ്ട് ബഹളംവച്ചു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവിന്റെ മരണശേഷം വീട്ടില്‍ തനിച്ചായിരുന്നു താമസം. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Signature-ad

18ഓളം കേസുകളില്‍ പ്രതിയായ ജസീം അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏത് ലഹരിയാണ് മരണകാരണമെന്നതടക്കമുള്ള കൂടുതല്‍ വിവരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: